Home / Photos
vastu tips for health: നിരന്തരം അസുഖങ്ങളാണോ? പ്രശ്നം വാസ്തുവിന്റെതാണെങ്കിലോ? വീട്ടില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ
By Ajmal MK
അസുഖം വന്നാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു മികച്ച ഡോക്ടറെ കണ്ട് ചികിത്സ തേടുക എന്നുള്ളതാണ്. അത് ചെയ്യാതെ മറ്റേതൊരു പരിഹാര മാർഗ്ഗം തേടുന്നതും നമ്മുടെ ശരീരത്തെ ദോഷകരമായ രീതിയില്‍ ബാധിക്കുന്ന കാര്യമാണ്. അതുപോലെ തന്നെ അസുഖം വരാതിരിക്കാന്‍ ചിട്ടയായ ഭക്ഷണക്രമങ്ങളും കൃത്യമായ വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്. എന്നാല്‍ വാസ്തുവിദ്യയിലും നമ്മുടെ മികച്ച ആരോഗ്യത്തിന് വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പരിയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കേ മൂലയിൽ കോണിപ്പടികളോ കക്കൂസുകളോ നിർമ്മിക്കരുത്. ഇത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും കുട്ടികളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് വാസ്തു പറയുന്നത്.
2/8
Photo Credit: boldsky
Share
വീടിന്റെ വടക്കുകിഴക്ക് ദിശയിൽ ദിവസവും ഒരു മെഴുകുതിരിയോ വിളക്കോ കത്തിക്കുക. ഇത് വാസ്തുവിദ്യാ പ്രകാരം നല്ല ആരോഗ്യം പ്രദാനം ചെയ്യാനുള്ള ഒരു മാർഗ്ഗമാണ്.
3/8
Photo Credit: boldsky
Share
വീട്ടിലെ ടാപ്പുകളില്‍ നിന്നും തുടർച്ചയായി വെള്ളത്തുള്ളികൾ വീഴുന്നത് നെഗറ്റീവ് എനർജി ഉണ്ടാക്കുകയും ആരോഗ്യം മോശമാകുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങളുടെ വീട്ടിലെ ടാപ്പുകൾക്ക് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക.
4/8
Photo Credit: boldsky
Share
ഗോവണിക്ക് താഴെയുള്ള സ്ഥലം ടോയ്ലറ്റ്, സ്റ്റോറുകൾ അല്ലെങ്കിൽ അടുക്കള എന്നിവയായി ഉപയോഗിക്കുന്നത് നാഡീസംബന്ധമായ അസുഖങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകുമെന്നാണ് വാസ്തു വിദ്യാ പ്രകാരം പറയുന്നത്.
5/8
Photo Credit: boldsky
Share
പഠിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ വടക്കോ കിഴക്കോ അഭിമുഖീകരിക്കുക. ഇത് നല്ല ഓർമ്മശക്തിയെ പ്രോത്സാഹിപ്പിക്കുന്നു.
6/8
Photo Credit: boldsky
Share
വീട്ടില്‍ തുളസി നടുന്നത് വീട്ടിലെ വായു ശുദ്ധീകരിക്കുന്നു. റബ്ബർ ചെടികൾ, കള്ളിച്ചെടികൾ, ബോൺസായ്, മറ്റ് മില്‍ക്കീ സസ്യങ്ങൾ എന്നിവ ഒഴിവാക്കുക. ഇത് നിങ്ങളുടെ അസുഖവും സമ്മർദ്ദവും വർദ്ധിപ്പിക്കും.
7/8
Photo Credit: boldsky
Share
തെക്ക് പടിഞ്ഞാറ് ദിശയിലുള്ള ഒരു പ്രധാന കിടപ്പുമുറി ശാരീരികവും മാനസികവുമായ സ്ഥിരത ഉറപ്പാക്കുന്നു. വടക്കുകിഴക്ക് ദിശയിൽ ഒരിക്കലും കിടപ്പുമുറി നിർമ്മിക്കരുത്; അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
8/8
Photo Credit: boldsky
Share
ഉറങ്ങുമ്പോൾ എപ്പോഴും തെക്ക് ദിശയിൽ തല വെച്ച് കിടക്കുക. ഇത് സമാധാനപരവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നു. സമ്മർദ്ദവും വേദനയും ഉണ്ടാക്കുന്നതിനാൽ വടക്ക് ദിശയിൽ തല വെച്ച് ഉറങ്ങുന്നത് അഭികാമ്യമല്ല.


Click it and Unblock the Notifications