Home / Photos
അനാർ വീട്ടില്‍ നട്ടാല്‍ ഗുണങ്ങള്‍ ഒട്ടനവധി: പക്ഷെ സ്ഥലം മാറിയില്‍ വന്‍ പ്രശ്നം, വാസ്തു പറയുന്നത് കാണാം
By Ajmal MK
ആരോഗ്യപരമായി ഒട്ടനവധി ഗുണങ്ങളുള്ള ഫലമാണ് അനാർ, അഥവാ മാതളനാരങ്ങ. കേരള വിപണിയിലേക്ക് വരുന്ന അനാറുകളെല്ലാം തന്നെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നതാണ്. എന്നാല്‍ ഒന്നും രണ്ടും തൈകളൊക്കെ വീട്ടില്‍ കുഴിച്ചിട്ടവരും നമുക്ക് ഇടയിലുണ്ടാകാം. എന്നാല്‍ നിങ്ങള്‍ വാസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍ കൂടിയാണെങ്കില്‍ വീട്ടില്‍ അനാർ കുഴിച്ചുടുമ്പോള് ഒട്ടനവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pixabay
Share
വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ നട്ടുപിടിപ്പിക്കുന്ന ചെടികൾ ആളുകളെ ആകർഷിക്കുക മാത്രമല്ല പോസിറ്റീവ് എനർജി പ്രസരിപ്പിക്കുകയും ചെയ്യുന്നു. പുരാതന കാലം മുതൽ വൃക്ഷങ്ങളെയും ചെടികളെയും ആരാധിക്കുന്ന പാരമ്പര്യം നിലവിലുണ്ട്.
2/8
Photo Credit: pixabay
Share
എന്നാല്‍ ചില പ്രത്യേക ചെടികള്‍ വീട്ടിൽ നടുന്നത് അശുഭകരമായി കണക്കാക്കുന്നു. അനാർ ചെടിയെ സംബന്ധിച്ചാണെങ്കില്‍ വീടിന്റെ എല്ലാ ദിശയിലും നടാന്‍ പറ്റിയ ചെടിയല്ലെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്.
3/8
Photo Credit: pixabay
Share
ജ്യോതിഷത്തിൽ, വൃക്ഷങ്ങളും ചെടികളും ദേവന്മാരുടെയും ദേവതകളുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. വീട്ടിൽ ഒരു അനാർ ചെടി നടുന്നത് എന്തുകൊണ്ടും നല്ലതാണ്.
4/8
Photo Credit: pixabay
Share
വീട്ടിൽ ഒരു മാതളം നടുന്നത് ഭാഗ്യത്തിന്റെ എല്ലാ വാതിലുകളും തുറക്കുന്നു, കൂടാതെ ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തി നേടാനും കഴിയും. ഇതോടൊപ്പം സന്തോഷവും സമൃദ്ധിയും കൈവരിക്കുന്നു.
5/8
Photo Credit: pixabay
Share
വീടിന് പുറത്ത് തെക്ക് കിഴക്ക് ദിശയിൽ ഒരു അനാർ ചെടി നടുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സാമ്പത്തിക നേട്ടത്തിനും സന്താന വർദ്ധനയ്ക്കും കാരണമാകും.
6/8
Photo Credit: pixabay
Share
വീടിനു മുന്നിൽ അനാർ നടുന്നതാണ് ഉത്തമമെന്ന് കരുതപ്പെടുന്നു. എന്നാൽ വീടിന്റെ നടുവിലെ മുറ്റത്ത് മാതളനാരകം നടാൻ പാടില്ല. ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം. മാത്രവുമല്ല വ്യക്തിക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
7/8
Photo Credit: pixabay
Share
ഹിന്ദു മതവിശ്വാസ പ്രകാരം മാതളനാരങ്ങയിൽ വിഷ്ണുവും അമ്മ ലക്ഷ്മിയും വസിക്കുന്നു. ഇത് വീട്ടിൽ സ്ഥാപിക്കുന്നതിലൂടെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും സാമ്പത്തിക നേട്ടങ്ങൾ നേടാനും കഴിയും.
8/8
Photo Credit: pixabay
Share
വീടിന്റെ വടക്കുപടിഞ്ഞാറ് ദിശയിൽ ഒരിക്കലും മാതളനാരങ്ങ നടാൻ പാടില്ലെന്ന കാര്യവും ഓർക്കുക. ഇക്കാരണത്താൽ, ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുകയും ജോലിയിൽ തടസ്സങ്ങൾ നേരിടാൻ തുടങ്ങുകയും ചെയ്യും.


Click it and Unblock the Notifications