Home / Photos
Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍
By Ajmal MK
കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് വേണ്ടത്ര പണം സമ്പാദിക്കാന്‍ കഴിയുന്നില്ലേ. നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിലും വാസ്തുവില്‍ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിലും നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോവുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
സാമ്പാദ്യം ലക്ഷ്യം വെക്കുന്നുവെങ്കില്‍ നിങ്ങൾ തീർച്ചയായും നിങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറ് (WSW) വശം നല്ല രീതിയില്‍ സംരക്ഷിച്ച് നിർത്തേണ്ടതുണ്ട്.
2/8
Photo Credit: boldsky
Share
ഈ മേഖല പടിഞ്ഞാറിനും തെക്കുപടിഞ്ഞാറിനും ഇടയിലാണ് വരുന്നത്, ഇത് നിങ്ങൾ കഠിനാധ്വാനം ചെയ്ത വരുമാനത്തിന്റെ സമ്പാദ്യത്തിന് പ്രധാന ഉത്തരവാദിയാണ്. ഈ മേഖല ആരോഗ്യകരമാണെങ്കിൽ, നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാൻ ഇത് തീർച്ചയായും സഹായിക്കും.
3/8
Photo Credit: boldsky
Share
തെക്കുപടിഞ്ഞാറ് ഭാഗത്ത് അലങ്കോലപ്പെട്ട ഡസ്റ്റ്ബിന്നോ ബാത്ത് റൂമോ ഇല്ലെന്ന് ഉറപ്പാക്കുക. ഈ വശത്ത് എപ്പോഴും പോസിറ്റീവ് എനർജി നിലനില്‍ക്കുന്ന വസ്തുക്കള്‍ വെക്കണം.
4/8
Photo Credit: boldsky
Share
ചുവപ്പ് നിറത്തിലുള്ള വസ്തുക്കളോ ഗ്യാസ് ബർണറുകളോ ഇവിടെ വയ്ക്കുന്നത് ഒഴിവാക്കുക. ഈ ഭാഗത്ത് ചെടികളും വെയ്ക്കാന്‍ പാടില്ലെന്നാണ് വാസ്തു വിദഗ്ദർ വ്യക്തമാക്കുന്നത്.
5/8
Photo Credit: boldsky
Share
ഒരു ടോയ്ലറ്റ് സീറ്റോ ഗ്യാസ് ബർണറോ ഇവിടെയുണ്ടെങ്കിൽ അത് പൊളിച്ച് മാറ്റണമെന്നുമില്ല, പകരം നിറമുള്ള റിബണുകള്‍ ഉപയോഗിച്ച് എളുപ്പത്തിൽ ശരിയാക്കാം
6/8
Photo Credit: boldsky
Share
ഈ കാര്യങ്ങളെല്ലാം പരിശോധിച്ചതിന് ശേഷം, ചാരനിറമോ വെള്ളയോ നിറത്തിലുള്ള ഇരുമ്പ് പാത്രം ഭദ്രമായി ഇവിടെ വയ്ക്കാം.
7/8
Photo Credit: boldsky
Share
ഈ പാത്രത്തില്‍ അതിൽ കുറച്ച് വെള്ളി നാണയങ്ങളും നിക്ഷേപിക്കാം. ഇങ്ങനെയല്ലാം ചെയ്താല്‍ നിങ്ങളുടെ സമ്പാദ്യം വർദ്ധിക്കുമെന്നാണ് വിശ്വാസം.
8/8
Photo Credit: boldsky
Share
ഇതോടൊപ്പം തന്നെ കുബേര യന്ത്രം പോലുള്ള വസ്തുക്കളും വീട്ടില്‍ വാങ്ങി വെക്കാം. എന്നാല്‍ ഇവയുടെ സ്ഥാനം ശരിയായ രീതിയിലായിരിക്കണം.


Click it and Unblock the Notifications