Home / Photos
ഈ മരങ്ങള്‍ അപകടകരം: വീട്ടില്‍ കയറ്റാന്‍ പോലും പാടില്ലെന്ന് വാസ്തു, സമ്പത്ത് ചോർത്തും
By Ajmal MK
വീട് നിർമ്മാണത്തിനും അലങ്കാരത്തിനുമായി ആളുകള്‍ പലതരത്തിലുള്ള തടി വസ്തുക്കള്‍ ഉപയോഗിച്ച് വരുന്നു. മറ്റിടങ്ങളിലെ വാസ്തു വിദ്യയെ അപേക്ഷിച്ച് കേരളത്തിന്റെ തനത് വാസ്തു വിദ്യയില്‍ തടികൊണ്ടുള്ള നിർമ്മാണത്തിന് വലിയ പ്രാധാന്യവുമുണ്ട്. എന്നാല്‍ എല്ലാ തടികളും വീടുകള്‍ക്ക് ഉപയോഗിക്കാന്‍ അത്ര ഉത്തമമല്ലെന്നാണ് വാസ്തു വിദ്യ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: pixabay
Share
വാസ്തു ശാസ്ത്രമനുസരിച്ച്, മൂന്ന് പ്രത്യേക തരം തടികൾ വീട്ടിൽ സൂക്ഷിക്കുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ഇത്തരം സാധനങ്ങൾ വാങ്ങുമ്പോഴെല്ലാം അവ ഉണ്ടാക്കാൻ ഉപയോഗിച്ച മരം ഏതാണെന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും വാസ്തു വിദ്യ ചൂണ്ടിക്കാട്ടുന്നു.
2/8
Photo Credit: pixabay
Share
പാല് ചുരത്തും മരങ്ങള്‍: ഇത്തരം മരങ്ങള്‍ നമ്മള് പലയിടത്തും കണ്ടിട്ടുണ്ടാവും, കൊമ്പോ ഇലയോ ഒടിഞ്ഞാല്‍ അവയില്‍ നിന്ന് വെളുത്ത നിറമുള്ള ഒട്ടിപ്പിടിക്കുന്ന പാല് പുറത്തുവരുന്നു. വാസ്തു ശാസ്ത്ര പ്രകാരം ഇത്തരം മരത്തിൻ്റെ തടിയോ അതിൽ ഉണ്ടാക്കുന്ന വസ്തുക്കളോ ഒരിക്കലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല.
3/8
Photo Credit: pixabay
Share
റബ്ബർ മരവും എരുക്ക് മരവും അത്തരത്തിലുള്ള രണ്ട് മരങ്ങളാണ്. ഇവയുടെ തടിയില്‍ നിന്നും ഇലയില്‍ നിന്നുമെല്ലാം വെളുത്ത പശിമയുള്ള പദാർത്ഥം ഉത്ഭവിക്കുന്നു. അബദ്ധവശാൽ പോലും അവരുടെ തടിയോ വസ്തുക്കളോ വീട്ടിൽ കൊണ്ടുവരരുത്. അതേസമയം പ്ലാവ് ഇതില്‍ പെടുകയില്ല. പ്ലാവ് വീട് നിർമ്മാണത്തിന് ഉത്തമമായ തടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
4/8
Photo Credit: pixabay
Share
ശ്മശാനത്തിൽ വളർന്ന മരം: ഏതെങ്കിലും അലങ്കാര വസ്തുക്കളോ വിഗ്രഹമോ ഫ്രെയിമോ ഉണ്ടാക്കാൻ ശ്മശാനത്തില്‍ വളർന്ന മരം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വീട്ടിലേക്ക് കൊണ്ടുവരരുതെന്നാണ് വാസ്തു പറയുന്നത്. ഇത്തരത്തിലുള്ള മരം വീട്ടിൽ നെഗറ്റീവ് എനർജിയുടെ പ്രഭാവം വർദ്ധിപ്പിക്കുന്നു.
5/8
Photo Credit: pixabay
Share
ഇത് നിങ്ങളുടെ വീടിൻ്റെ സാമ്പത്തിക സമൃദ്ധിയെ നാശത്തിലേക്ക് കൊണ്ടുപോകും. ശ്മശാനത്തിൽ വളരുന്ന മരത്തിൻ്റെ തടി ഉപകരണങ്ങള്‍ മാത്രമല്ല, ആ തടി പോലും വീട്ടില്‍ കയറ്റാന്‍ പാടില്ല. അതായത് അടുപ്പില്‍ കത്തിക്കാന്‍ പോലും ഈ തടികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ചുരുക്കം.
6/8
Photo Credit: pixabay
Share
ദുർബലവും ഉണങ്ങിയതുമായ മരങ്ങൾ - ദുർബലമായതോ ഉണങ്ങിയതോ ആയ മരത്തിൻ്റെ തടി ഏതെങ്കിലും വസ്തുവോ വിഗ്രഹമോ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവ വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും വാസ്തു പറയുന്നു. പ്രത്യേകിച്ച് ചിതലോ ഉറുമ്പോ അരിച്ച പൊള്ളയായ മരങ്ങളുടെ തടികൾ ഉപയോഗിക്കരുത്.
7/8
Photo Credit: pixabay
Share
അതുപോലെ തന്നെ വീടിന്റെ മുറ്റത്ത് എന്തെല്ലാം മരങ്ങള്‍ നടാം എന്നതിലും വാസ്തു വിദ്യ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. കാഞ്ഞിരം, ചേര്, കഴനി, താന്നി,കള്ളി, കാപ്പി, മുരിങ്ങ, എരുക്ക്, കരങ്ങാഴി തുടങ്ങിയവ വീടിനോട് ചേർന്ന് നടാന്‍ പാടില്ലാത്ത മരങ്ങളാണെന്നാണ് വാസ്തു പറയുന്നത്.
8/8
Photo Credit: pixabay
Share
വാസ്തു പ്രകാരം വീടിന്റെ മുറ്റത്ത് ആല്‍മരം ഉണ്ടെങ്കില്‍, അത് വീട്ടില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. വീടിന്റെ മുറ്റത്ത് പുളിമരം നടാനും പാടില്ല. വീടിന്റെ മുറ്റത്ത് പുളിമരം ഉള്ള വ്യക്തിയുടെ സാമ്പത്തിക സ്ഥിതി എല്ലായ്പ്പോഴും അസ്ഥിരമായിരിക്കുമെന്നും വാസ്തു വിദ്യ വ്യക്തമാക്കുന്നു. എന്നാല്‍ വീടിനോട് ചേർന്ന് നട്ടുപിടിപ്പിക്കാന്‍ കഴിയുന്ന ധാരാളം മരങ്ങളുണ്ട്. അത്തരത്തില്‍ ചില മരങ്ങളാണ് നെല്ലി, കുമിഴ്, കൂവളം, അശോകം, ഞാവല്‍, പ്ലാശ്, ചന്ദനം, വേങ്ങ, ചെമ്പകം, വേപ്പ്, കടുക്കാമരം, ദേവതാരം, നെന്മേനി, വാക എന്നിവ


Click it and Unblock the Notifications