Home / Photos
വീട്ടില്‍ തുളസി നടേണ്ട ദിശ ഏതാണെന്ന് അറിയുമോ? മറ്റ് ചെടികള്‍ക്കും കൃത്യമായ സ്ഥാനമുണ്ട്
By Ajmal MK
നിങ്ങള്‍ വാസ്തു വിദ്യയില്‍ വിശ്വസിക്കുന്ന ഒരാണോ? എങ്കില്‍ ഓരോ കാര്യങ്ങള്‍ ചെയുമ്പോഴും കൃത്യമായ വാസ്തു വിദ്യാ തത്വങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ വീട്ടില്‍ ചെടികള്‍ നടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വാസ്തു എന്ത് പറയുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: pixabay
Share
പനി, ജലദോഷം, വയറ്റിലെ അസ്വസ്ഥത, പ്രതിരോധശേഷി കുറയൽ തുടങ്ങിയ എല്ലാ സാധാരണ അസുഖങ്ങൾക്കുമുള്ള മരുന്നിലെ പ്രധാന കൂട്ടാണ് തുളസി. ഹിന്ദു വിസ്വാസ പ്രകാരം ലക്ഷ്മി ദേവിയുടെ അവതാരമായിയിട്ടാണ് തുളസിയെ കണക്കാക്കുന്നത്.
2/7
Photo Credit: pixabay
Share
തുളസി വളർത്താൻ ഏറ്റവും അനുയോജ്യമായ ദിശ ബ്രഹ്മസ്ഥാനമാണ്. വേദ വാസ്തുവിദ്യയിൽ ഒഴിഞ്ഞുകിടക്കുന്ന കേന്ദ്ര സ്ഥലമാണ് ഇത്. എന്നാൽ സാധ്യമായ മറ്റ് ദിശകളിൽ കിഴക്ക്, വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്കും ഉൾപ്പെടുന്നു. തുളസി എല്ലായ്പ്പോഴും ഒരു തറയിലോ അല്ലെങ്കില്‍ ചട്ടികളിലോ വളർത്തുക.
3/7
Photo Credit: pixabay
Share
വാസ്തുവിദ്യ പ്രകാരം മുള്ളുള്ള ചെടികള്‍ വീടിനുള്ളിൽ വളർത്താൻ പാടില്ല. എങ്കിലും വടക്ക്-പടിഞ്ഞാറ് ഒഴികെയുള്ള ഏതെങ്കിലും ദിശയിലോ തെക്കോ പടിഞ്ഞാറോ ഉള്ള ഒരു ജനൽപ്പടിയിലോ പാത്രത്തിലാക്കി ചെറിയ രീതിയില്‍ കറ്റാർ വാഴ നടാം.
4/7
Photo Credit: pixabay
Share
വാസ്തുവിദ്യ പ്രകാരം വേപ്പ് എല്ലായ്പ്പോഴും വടക്ക് പടിഞ്ഞാറ് ദിശയില്‍, അതായത് ഇലകൾ ജനാലയിൽ നിന്ന് കൈയെത്തും വിധത്തിൽ കൃഷി ചെയ്യുന്നു. മരത്തിൻ്റെ കയ്പേറിയ ഇലകളും പൂക്കളും ഉണ്ടായിരുന്നിട്ടും, അതിൻ്റെ ഇലകളും പൂക്കളും തമിഴ്നാട്ടിലേയും ആന്ധ്രയിലെയും ഭക്ഷണവിഭവങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഘടകമാണ്. മാത്രവുമല്ല ആയുർവേദത്തിനും യുനാനി വൈദ്യത്തിനും ഇത് അത്യന്താപേക്ഷിതമാണ്.
5/7
Photo Credit: pixabay
Share
തണുത്ത കാലാവസ്ഥാ സസ്യമായ പുതിന ഉഷ്ണമേഖലാ ഇന്ത്യൻ വേനൽക്കാലത്തെ അതിജീവിക്കില്ല. അതുകൊണ്ട് തന്നെ നല്ല തണുപ്പുള്ള അന്തരീക്ഷത്തില്‍ വേണം എല്ലായ്പ്പോഴും പുതിന വളർത്താന്‍. വീട്ടില്‍ പുതിന വളർത്തുന്നത് പ്രണയവും ശുഭാപ്തിവിശ്വാസവും പ്രോത്സാഹിപ്പിക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.
6/7
Photo Credit: pixabay
Share
വാസ്തു വിദ്യ പ്രകാരം സ്നേക്പ്ലാന്റ് വീട്ടില്‍ നടുന്നത് സന്തോഷവും ഐശ്വര്യവും നല്കുന്നു. കുട്ടികളുടെ പഠനമുറിയിലും സ്വീകരണ മുറിയിലുമൊക്കെ അലങ്കാര ചെടിയായും സ്നേക്ക് പാന്റ് വളർത്താവുന്നതാണ്.
7/7
Photo Credit: pixabay
Share
നമ്മുടെ പലരുടേയും വീടുകളിലുമുണ്ടാകുന്ന ഒരു ചെടിയാണ് മണിപ്ലാന്റ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ആളുകള്‍ പണ്ട് മുതല്‍ തന്നെ മണിപ്ലാന്റ് വീടുകളില്‍ നട്ട് വരുന്നു. മണി പ്ലാന്റ് ഉള്ള വീട്ടില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം.


Click it and Unblock the Notifications