Home / Photos
നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്നേഷ്
By Ashif N
നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്നേഷ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയുമായുള്ള വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന് വിഘ്നേഷ് ശിവന്. വിവാഹ വേഷത്തില്‍ നയന്‍താര അതിഥികളോട് കുശലാന്വേഷണം നടത്തുന്നതും മറ്റുമാണ് ചിത്രത്തില്‍
2/11
Photo Credit: Vignesh Shivan Instagram
Share
ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയന്‍താര. തനിക്കൊപ്പം അഭിനയിച്ച എല്ലാ നടന്മാരെയും നയന്‍താര വിവാഹത്തിന് ക്ഷണിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും വിവാഹത്തിനെത്തി.
3/11
Photo Credit: Vignesh Shivan Instagram
Share
മനസിനക്കരെ എന്ന സത്യന് അന്തിക്കാട് സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് നയന്‍താര. ഇതര ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ നയന്‍താരയുടെ വളര്‍ച്ച അതിവേഗമായിരുന്നു.
4/11
Photo Credit: Vignesh Shivan Instagram
Share
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അത്യാഢംബരമായിരുന്നു താരദമ്പതികളുടെ വിവാഹ ചടങ്ങുകള്‍. ഒപ്പം അഭിനയിച്ച നടനന്മാരെ എല്ലാം നയന്‍താര വിവാഹത്തിന് ക്ഷണിച്ചിരുന്നു.
5/11
Photo Credit: Vignesh Shivan Instagram
Share
മാതാപിതാക്കളെ കാണാന്‍ വിവാഹ ശേഷം നയന്‍താരയും വിഘ്നേഷ് ശിവനും കേരളത്തില്‍ വന്നിരുന്നു. നയതന്താരയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. നയന്‍താരയുട അച്ഛന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് അമ്മയും വിവാഹത്തിന് എത്തിയിരുന്നില്ല.
6/11
Photo Credit: Vignesh Shivan Instagram
Share
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ഹണിമൂണ്‍ ആഘോഷം തായ്ലാന്റിലായിരുന്നു. തായ്ലാന്റില് നിന്നുള്ള ചിത്രങ്ങള്‍ വിഘ്നേഷ് പങ്കുവച്ചു. സിനിമയില്‍ ബ്രേക്കെടുത്താണ് താരദമ്പതികള്‍ ഹണിമൂണ്‍ ആഘോഷിക്കുന്നത്
7/11
Photo Credit: Vignesh Shivan Instagram
Share
വിവാഹം കഴിഞ്ഞ് ഇന്നത്തേക്ക് ഒരു മാസം തികയുകയാണ്. ഈ അവസരത്തിലാണ് വിഘ്നേഷ് കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
8/11
Photo Credit: Vignesh Shivan Instagram
Share
വിവാഹത്തിന്റെ സംപ്രേഷണ അവകാശം ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. വിവാഹ ചിത്രങ്ങള്‍ അതുകൊണ്ടുതന്നെ കൂടുതലായി പുറത്തുവന്നിരുന്നുമില്ല.
9/11
Photo Credit: Vignesh Shivan Instagram
Share
വിഘ്നേഷ് ശിവന് പങ്കുവച്ച ചിത്രങ്ങളാണ് വിവാഹത്തിന്റെതായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. വിവാഹ ദിനത്തിലും ഹണിമൂണിന്റെയും ചിത്രങ്ങളും വിഘ്നേഷ് പങ്കുവച്ചിരുന്നു. നയന്താരയ്ക്കൊപ്പം ജവാന് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന് അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications