Home / Photos
ലെജന്റ് ഹമ്മറോടിക്കും പിള്ളേര് സ്കൂട്ടറോടിക്കും... സോഷ്യൽ മീഡിയയിൽ തമ്മിലടിച്ച് തല-ദളപതി ഫാൻസ്
ഫാൻ ഫൈറ്റുകൾ എല്ലാ സിനിമ ഇൻഡസ്ട്രിയിലും ഉണ്ടാവുന്നതാണ്. തമിഴിലും തെലുങ്കിലും ഇത്തരം ഫൈറ്റുകൾ കാലാകാലങ്ങളായി നടക്കുന്നതാണ്. കോളിവുഡിൽ കാലങ്ങളായി തമ്മിൽ തല്ലുന്ന രണ്ടു വിഭാഗങ്ങളാണ് തല ഫാൻസും ദളപതി ഫാൻസും. തമിഴിലെ മുൻനിര സൂപ്പർ താരങ്ങളുടെ ഫാൻഫൈറ്റ് പലപ്പോഴും വലിയ വാർത്തയാകാറുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഫാൻസുകൾ തമ്മിലുള്ള ഫൈറ്റാണ് വൈറലാകുന്നത്. അജിത്തിന്റെ വിടൈമുയർച്ചി എന്ന വരാനിരിക്കുന്ന ചിത്രത്തിലെ ഫൈറ്റ് സീനിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അത് വൈറലായതിന് പിന്നാലെ വിജയുടെ ലൊക്കേഷൻ വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ വരികയുണ്ടായി. ഇതിന് പിന്നാലെയാണ് പുതിയ ഫാൻ ഫൈറ്റുകൾ ട്രോളുകൾ കൊണ്ട് നിറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Filmibeat
Share
കുട്ടിക്കളിയുമായി ദളപതി... തെന്നിന്ത്യൻ സൂപ്പർ താരത്തിന്റെ രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിന് പിന്നാലെയാണ് അജിത്ത് ഫാൻസ് ട്രോളുമായി സജീവമാവുന്നത്.
2/9
Photo Credit: Filmibeat
Share
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് അജിത് കുമാർ നായകനാവുന്ന വിടമുയർച്ചി എന്ന ചിത്രത്തിലെ സ്റ്റണ്ട് സീനാണ്. അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോയിൽ അജിത്ത് ഹമ്മർ ഓടിച്ച് തലകീഴായി മറിച്ചിടുന്നതാണ്. ആരാധകർ വീഡിയോ വലിയ രീതിയിൽ ഏറ്റെടുക്കുകയായിരുന്നു.
3/9
Photo Credit: Filmibeat
Share
വിജയുടെ വരാനിരിക്കുന്ന ചിത്രമായ GOAT(ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)ന്റെ സെറ്റിൽ കിക്ക് സ്കൂട്ടറിൽ കളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിമിഷനേരം കൊണ്ടാണ് വീഡിയോ ലക്ഷകണക്കിനാളുകൾ കണ്ടത്. കൂട്ടിത്തം നിറഞ്ഞ ചിരിയുമായി വിജയ് വീഡിയോയിൽ തിളങ്ങുകയായിരുന്നു.
4/9
Photo Credit: Filmibeat
Share
വിജയുടെ വീഡിയോ വന്നതിന് ശേഷമാണ് തെന്നിന്ത്യയിൽ വലിയ ഫാൻ ഫൈറ്റിന് തുടക്കമാവുന്നത്. അജിത്ത് ഫാൻസ് ട്രോളുകളുമായാണ് വന്നിരിക്കുന്നത്. ലെജന്റ്സ് ഹമ്മറോടിക്കും പിള്ളാർ സ്കൂട്ടറോടിക്കും എന്ന ട്രോളുകൾ സോഷ്യൽ മീഡയയിൽ വൈറലാണ്. അതേ സമയം അജിത്തിന് കാറോടിക്കാൻ അറിയില്ല. അതിനാലാണ് ആക്സിഡന്റായത് എന്നിങ്ങനെയാണ് വിജയ് ഫാൻസിന്റെ ട്രോളുകൾ.
5/9
Photo Credit: Filmibeat
Share
അജിത്ത് കുമാറിന് കാറിനോടും ബൈക്കിനോടുമുള്ള ഭ്രമം എല്ലാവരും അറിയുന്നതാണ്. അതിനാൽ തന്നെ അദ്ദേഹം ഹമ്മറോടിക്കുന്ന വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. അതേ സമയം വിജയുടെ ക്യൂട്ട് വീഡിയോ കുട്ടികളടക്കം ലക്ഷകണക്കിനാളുകളാണ് ഇൻസ്റ്റയിൽ ആഘോഷമാക്കുന്നത്.
6/9
Photo Credit: Filmibeat
Share
വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് GOAT. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വിജയ് ഡബിൾ റോളിലാണ് വരുന്നത്. ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ സിനിമ വരുന്നതെന്നും വാർത്തകളുണ്ട്. രാഷ്ടീയത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്ന വിജയുടെ അവസാന സിനിമയായാണ് ഈ ചിത്രത്തെ കണക്കാക്കുന്നത്.
7/9
Photo Credit: Filmibeat
Share
മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ വരുന്ന ചിത്രമാണ് വിടമുയർച്ചി. അജിത്തിനൊപ്പം തമിഴിലെ വലിയ താരനിര ഉൾപ്പെടുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിൽ ഷൂട്ടിങ്ങ് ചിത്രത്തിന്റെ പുരോഗമിക്കുകയാണ്.
8/9
Photo Credit: Filmibeat
Share
തല-ദളപതി ചിത്രങ്ങൾ എന്നും തമിഴിൽ ഗംഭീര റിലീസുകളായിരിക്കും. ഈ വർഷം തന്നെ റിലീസ് പറഞ്ഞ സിനിമകളാണ് GOAT, വിടമുയർച്ചിയും. വിജയെ അവസാനമായാകുമോ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുക എന്ന ആകാംഷ ആരാധകർക്കുണ്ട്. അതേ സമയം ഈ രണ്ട് സിനിമകളും ഈ വർഷം ദീപാവലിക്ക് റിലീസുണ്ടാകുമോ എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്.
9/9
Photo Credit: Filmibeat
Share
തമിഴിൽ ഏകദേശം ഒരേ സമയം സിനിമയിലേക്ക് വന്ന താരങ്ങളാണ് വിജയും അജിത്ത് കുമാറും. അതിനാൽ തന്നെ ഇവരുടെ ചിത്രങ്ങൾ എല്ലാംതന്നെ കോളിവുഡിൽ ഒരു ഉത്സവ പ്രതീതിയാണ് നൽകാറുള്ളത്. പലപ്പോഴായി ക്ലാഷ് റിലീസുമായി വന്ന് ബോക്സ് ഓഫീസിനെ തകർക്കുന്ന കാഴ്ച സിനിമ പ്രേമികൾ കണ്ടിട്ടുണ്ട്. ഈ വർഷവും ഇതുണ്ടാകുമോ എന്നത് കാത്തിരുന്നു തന്നെ കാണണം.


Click it and Unblock the Notifications