Home / Photos
ഏഷ്യാകപ്പില്‍ ടോപ് ഫോമില്‍ വിരാട് കോലി; ടി20 ലോകകപ്പിന് മുമ്പ് ചെറിയൊരു ബ്രേക്ക്, അനുഷ്കയ്ക്കൊപ്പം ബ്രിട്ടനില്‍
By Vaisakhan MK
virat kohli enjoying precious moments with wife anushka sharma in london, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: virat kohli-instagram
Share
ഏഷ്യാകപ്പിന് ശേഷമുള്ള ഇടവേളയില്‍ വിരാട് കോലി ഭാര്യ അനുഷ്ക ശര്‍മയ്ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ്. ഫോം കണ്ടെത്തിയ കോലി ടി20 ലോകകപ്പ് ഒരുങ്ങിയിരിക്കുകയാണ്. ഏഷ്യാ കപ്പിലെ ടോപ് സ്കോറര്‍മാരിലൊരാളാണ് വിരാട് കോലി.
2/8
Photo Credit: virat kohli-instagram
Share
വിരാട് കോലിയുടെ മുന്നില്‍ ഇനി ടി20 ലോകകപ്പാണ് ഉള്ളത്. അതില്‍ ലോകോത്തര ടീമുകള്‍ ധാരാളമുണ്ട്. ചാമ്പ്യന്മാരായ ഓസ്ട്രേലിയ അടക്കമുള്ള ടീമുകള്‍ ഇന്ത്യക്ക് വെല്ലുവിളിയാണ്്. കോലി ഫോമിലെത്തിയാല്‍ ഇന്ത്യക്ക് ഭയപ്പെടാനൊന്നുമില്ല
3/8
Photo Credit: virat kohli-instagram
Share
ഏഷ്യാ കപ്പില്‍ അപാര ഫോമിലായിരുന്നു വിരാട് കോലി. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയത്
4/8
Photo Credit: virat kohli-instagram
Share
ടൂര്‍ണമെന്റില്‍ 276 റണ്‍സാണ് താരം നേടിയത്. പാകിസ്താന്റെ മുഹമ്മദ് റിസ്വാന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോലി. വെറും അഞ്ച് റണ്‍സിന്റെ വ്യത്യാസം മാത്രമാണ് റിസ്വാന് കോലിയുമായി ഉള്ളത്. എന്നാല്‍ കൂടുതല്‍ മത്സരം റിസ്വാന് കളിച്ചിട്ടുണ്ട്
5/8
Photo Credit: virat kohli-instagram
Share
ഏഷ്യാ കപ്പില്‍ തന്റെ ആദ്യ ടി20 സെഞ്ച്വറി കുറിക്കാനും വിരാട് കോലിക്ക് സാധിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരെയായിരുന്നു കോലിയുടെ കന്നി സെഞ്ച്വറി പിറന്നത്. മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗും കോലി കാഴ്ച്ച വെച്ചിരുന്നു
6/8
Photo Credit: anushka sharma-nstagram
Share
അതേസമയം ടി20 ലോകകപ്പിന് മുമ്പ് വിരാട് കോലി ഒരു ചെറിയ ബ്രേക് എടുത്തിരിക്കുകയാണ്. ഭാര്യയായ ബോളിവുഡ് നടി അനുഷ്ക ശര്‍മയ്ക്കൊപ്പം ബ്രിട്ടനിലാണ് കോലിയിപ്പോള്‍
7/8
Photo Credit: anushka sharma-nstagram
Share
അനുഷ്ക പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലാണ്. വിരാട് കോലി ബ്രേക്ക് എടുത്ത് ഇവിടേക്ക് എത്തുകയായിരുന്നു. ഇരുവരും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
8/8
Photo Credit: virat kohli-instagram
Share
അനുഷ്കയ്ക്കൊപ്പം കോഫി കുടിക്കുന്ന ചിത്രമാണ് കോലി പങ്കുവെച്ചത്. ചിത്രം വളരെ പെട്ടെന്ന് വൈറലായിരിക്കുകയാണ്. അനുഷ്കയാണ് ഫോമൗട്ടിന്റെ സമയത്ത് തന്നെ തിരിച്ചുവരാന്‍ സഹായിച്ചതെന്ന് വിരാട് കോലി നേരത്തെ പറഞ്ഞിരുന്നു


Click it and Unblock the Notifications