Home / Photos
വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
By Vaisakhan MK
വിദേശയാത്ര പോകാന്‍ കുറച്ച് ചെലവ് അധികമാണ്. എന്ന് കരുതി ആരും പോകാതിരിക്കുന്നില്ല. ഇത്തവണത്തെ യാത്ര ഓസ്ട്രേലിയയിലേക്കായാലോ? മുമ്പില്‍ വലിയൊരു മഞ്ഞുകാലം വരുന്നുണ്ട്. ഒരുപാട് സ്ഥലങ്ങള്‍ ഓസ്ട്രേലിയയില്‍ ഈ സമയത്ത് കാണാനുണ്ട്. റോഡ് ട്രിപ്പിനും പറ്റിയ സമയമാണിത്. മികച്ച സ്ഥലങ്ങള്‍ ഓസ്ട്രേലിയയില്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: australia tourism
Share
ഓസ്ട്രേലിയ മഞ്ഞുകാലത്തേക്ക് പതിയെ നടന്നടുക്കുകയാണ്. അതിന് മുമ്പ് തന്നെ റോഡ് ട്രിപ്പുകള്‍ പോകാനായി ചില സ്ഥലങ്ങള്‍ ഓസ്ട്രേലിയയിലുണ്ട്. ഗ്രേറ്റ് ഓഷ്യന്‍ റോഡ് മുതല്‍ ഈസ്റ്റേണ്‍ ഡ്രൈവ് വരെയുള്ള സ്ഥലങ്ങളാണിത്
2/6
Photo Credit: australia tourism
Share
വിക്ടോറിയയിലെ ഗ്രേറ്റ് ഓഷ്യന്‍ റോഡ് മികച്ചൊരു റോഡ് ട്രിപ്പ് കേന്ദ്രമാണ്. തീരദേശം തൊട്ട് കൊണ്ടുള്ള യാത്ര ടോര്ക്യുവ മുതല്‍ അലന്സ്ഫോര്ഡ് വരെ ഇവിടെ സാധ്യമാണ്. ഇതിനിടയില്‍ മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍, ഗോള്‍ഡന്‍ ബീച്ചുകള്‍ എന്നിവയുടെ മനോഹര കാഴ്ച്ചകളും കാണാം
3/6
Photo Credit: australia tourism
Share
പശ്ചിമ ഓസ്ട്രേലിയയിലെ ജിബ് റിവര്‍ റോഡാണ് ഈ ലിസ്റ്റിലെ രണ്ടാമന്. കുറച്ച് ധൈര്യം ഉള്ളവര്‍ക്ക് ഈ ട്രാക്ക് ട്രൈ ചെയ്യാം. ഓറഞ്ച് ട്രാക്കുകളാണ് ഇവിടെയുള്ളത്. കിമ്പര്‍ലി മേഖലയിലാണ് ജിബ്ബ് റോഡുള്ളത്. ഇതൊരു ഒറ്റപ്പെട്ട മേഖലയാണ്. അതുകൊണ്ട് യാത്രയും അത്തരത്തിലാവുന്നതാണ് നല്ലത്. മികച്ച ഭക്ഷണവും ആസ്വദിക്കാം.
4/6
Photo Credit: australia tourism
Share
നോര്‍ത്തേണ്‍ ടെറിട്ടറിയിലെ റെഡ് സെന്റര്‍ വേ ആരും കൊതിക്കുന്ന ഇടമാണ്. സെന്‍ട്രല്‍ ഓസ്ട്രേലിയയിലാണ് ഇതുള്ളത്. അഞ്ച് ദിവസത്തെ യാത്ര ഇതിന് വേണ്ടി വരും. കൊക്കകള്‍ നിറഞ്ഞ സ്ഥലമാണിത്. കങ്കാരുക്കള്‍ ധാരാളമുണ്ട് ഇവിടെ. കിങ്സ് കാന്യോന്‍, കാട്ടാ ടിജുറ്റ, ഉലുരു എന്നിങ്ങനെയുള്ള സ്മാരകങ്ങളും കാണാന്‍ സാധിക്കും.
5/6
Photo Credit: australia tourism
Share
ക്യൂന്സ്ല്ലന്ഡിലെ ഈസ്റ്റ് കോസ്റ്റിലെ ഓസ്ട്രേലിയയിലെ അതിപ്രശസ്തമായ റോഡ് ട്രിപ്പ് കേന്ദ്രമാണ്. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഇതിലൂടെ സ്വാധിക്കും. വൈറ്റ് ബീച്ചുകളും മഴക്കാടുകള്‍, മണ്ണിനാല്‍ നിറഞ്ഞ ഫ്രേസര്‍ ദ്വീപും, വിറ്റ് സണ്‍ഡേ ദ്വീപും ഇവിടെയുള്ള കാഴ്ച്ചയാണ്.
6/6
Photo Credit: australia tourism
Share
ടാസ്മാനിയയിലെ ഗ്രേറ്റ് ഈസ്റ്റേണ്‍ ഡ്രൈവും യാത്രകള്‍ക്ക് ഗംഭീരമാണ്. ഇവിടെ വൈറ്റ് സാന്‍ഡ് ബീച്ചുകള്‍ ഉണ്ട്. ക്രിസ്റ്റാലിന് സമുദ്രം, മികച്ച തീരദേശം, നാഷണല്‍ പാര്‍ക്കുകള്‍, മലനിരകളിലെ മനോഹര കാഴ്ച്ചകള്‍, ചരിത്ര ശേഷിപ്പുകള്‍ എന്നിവ ടാസ്മാനിയന്‍ മേഖലയിലെ അമ്പരപ്പിക്കുന്ന കാഴ്ച്ചകളാണ്.


Click it and Unblock the Notifications