Home / Photos
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
By Roshily Roy
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Vismaya Mohanlal Instagram
Share
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
2/13
Photo Credit: Vismaya Mohanlal Instagram
Share
സൂപ്പർതാരത്തിന്റെ മക്കളായിട്ടും യാതൊരുവിധ താരജാഡകളും ഇല്ലാതെ സമൂഹത്തിൽ ഇടപഴകുന്നവരാണ് പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും.
3/13
Photo Credit: Vismaya Mohanlal Instagram
Share
യാത്ര, പുസ്തകങ്ങൾ, വായന എന്നിവയോടാണ് ഇരുവർക്കും താൽപര്യം കൂടുതൽ. യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവിനൊപ്പം മലയും കുന്നും കയറാൻ ഇപ്പോൾ അനുജത്തി വിസ്മയയും ഒപ്പം ചേർന്നിരിക്കുകയാണ്.
4/13
Photo Credit: Vismaya Mohanlal Instagram
Share
സോഷ്യൽമീഡിയകളിൽ നിന്ന് പ്രണവ് അകലംപാലിക്കുന്നതിനാൽ വിസ്മയ തന്നെയാണ് ട്രക്കിങ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
5/13
Photo Credit: Vismaya Mohanlal Instagram
Share
സഹോദരനും കൂട്ടുകാർക്കുമൊപ്പം മഞ്ഞും മലയും താണ്ടുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചു.
ചേട്ടനെപോലെ തന്നെ പ്രകൃതിയോട് അടുത്ത് നിൽക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് വിസ്മയയും.
6/13
Photo Credit: Vismaya Mohanlal Instagram
Share
എന്നാൽ എവിടേക്കാണ് യാത്ര പോയിരിക്കുന്നത് എന്നത് താരപുത്രി പറഞ്ഞിട്ടില്ല. യാത്രാമധ്യേ പകർത്തിയ മനോഹരമായ നിരവധി ചിത്രങ്ങൾ മാത്രമാണ് പങ്കുവെച്ചത്.
7/13
Photo Credit: Vismaya Mohanlal Instagram
Share
സ്വന്തം ചിത്രങ്ങളെക്കാളും യാത്രയിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് വിസ്മയ എപ്പോഴും പങ്കുവെക്കാറ്. ഒപ്പം ഇൻസ്റ്റാഗ്രാമിൽ കമന്റ് ബോക്സ് താരപുത്രി ബ്ലോക്ക് ചെയ്താണ് ഉപയോഗിക്കുന്നത്.
8/13
Photo Credit: Vismaya Mohanlal Instagram
Share
ഫോട്ടോ കണ്ട ആരാധകർ സ്ഥലം ഏതാണെന്ന് തിരക്കുന്നുണ്ട്. ഇരുവരുടെയും തുടർന്നുള്ള യാത്രകൾക്ക് മറ്റ് ചിലർ ആശംസകൾ നേരുകയും ചെയ്തു.
9/13
Photo Credit: Vismaya Mohanlal Instagram
Share
നല്ലൊരു എഴുത്തുകാരി കൂടിയാണ് വിസ്മയ. ജാപ്പനീസ് ഹൈക്കു കവിതകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം ചെറുകവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്ന ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ് പുറത്തിറക്കിയത്.

Click it and Unblock the Notifications