Home / Photos
Walnut- വാൾനട്ട് ഡയറ്റിൽ ഉൾപ്പെടുത്താം, ചില്ലറയല്ല ഗുണങ്ങൾ, അറിയാം
By Rakhi
അണ്ടിപ്പരപ്പും ബാദമുമൊക്കെ ധാരാളം കഴിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഈ ഡ്രൈഫ്രൂട്ട്സുകൾക്കൊപ്പം വാൾനട്ടും നിങ്ങൾ ഡയറ്റിൽ ഇടംപിടിച്ചിട്ടുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ അത് നിങ്ങളുടെ ശരീരത്തിന് നഷ്ടമെന്നാകും മറുപടി. കാരണം നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ. അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് വാൾനറ്റ്. ഇവയിൽ ധാരളം വിറ്റാമിനും മിനറലുകളും അടങ്ങിയിട്ടുണ്ട്. വാൽനട്ടിൽ ഒമേഗ-3 ഫാറ്റും ധാരാളമുണ്ട്.ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
2/8
Photo Credit: boldsky
Share
വാൾനട്ടിലെ നിരവധി സസ്യ സംയുക്തങ്ങളും പോഷകങ്ങളും വിട്ടുമാറാത്ത അസുഖങ്ങൾക്ക് കാരണമാകുന്ന ഇൻഫ്ലമേഷൻ ഇല്ലാതാക്കുന്നു.
3/8
Photo Credit: boldsky
Share
വാൾനട്ട് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തെ പോഷിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ വയറിലെ ആവശ്യമായ ബാക്ടീരിയകളേയും പോഷിപ്പിക്കുന്നു. ഇത് രോഗസാധ്യത ഇല്ലാതാക്കാൻ സഹായിക്കുന്നു.
4/8
Photo Credit: boldsky
Share
വാൾനട്ടിലെ പോളിഫെനോൾസ് സ്തനാർബുദം, പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസർ എന്നിവയുൾപ്പെടെയുള്ള രോഗങ്ങളെ തടയാൻ സഹായിക്കുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.
5/8
Photo Credit: boldsky
Share
വാൾനട്ടിൽ ധാരാളം കലോറിയുണ്ടെന്നത് വസ്തുതയാണ്. എന്നിരുന്നാലും ഇവ മുഴുവനായും ശരീരം ആഗിരണം ചെയ്യില്ല. വിശപ്പ് നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
6/8
Photo Credit: boldsky
Share
വാൾനട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വാൾനട്ട് മികച്ചതാണ്.
7/8
Photo Credit: boldsky
Share
പ്രായമാകുന്നത് തടയാൻ വാൾനട്ട് അടങ്ങിയ ഡയറ്റ് നിങ്ങളെ സഹായിക്കും. മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്യുന്നു.
8/8
Photo Credit: boldsky
Share
വാൾനട്ട് പതിവായി കഴിക്കുന്നത് ബീജത്തിന്റെ ആരോഗ്യത്തിന് നല്ലതാണത്രേ. ഇവ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും


Click it and Unblock the Notifications