Home / Photos
Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന് ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?
By Jithin TP
വാഷിംഗ് മെഷീന് ഉള്ള വീട് ഇന്നത്തെ കാലത്ത് ആഡംബരമാണ് എന്ന് പറയാനൊക്കില്ല. എന്നാല്‍ പല വീട്ടുകാരും വാഷിംഗ് മെഷീന് ഉണ്ടെങ്കിലും അപൂര്‍വമായി മാത്രമെ പ്രവര്‍ത്തിപ്പിക്കൂ എന്നതാണ് വസ്തുത.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
ഇന്നത്തെ കാലത്ത് പലരുടേയും വീട്ടില്‍ വാഷിംഗ് മെഷീനുകള്‍ ഉണ്ടായിരിക്കും. വെറുതെ തുണിയലക്കുക എന്നതിലുപരിയായി നിരവധി സംവിധാനങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്ന വാഷിംഗ് മെഷീനുകളില്‍ ഉള്ളത്.
2/8
Photo Credit: Boldsky
Share
വാഷിംഗ് മെഷീനുകള്‍ ഉപയോഗിക്കുമെങ്കിലും പലര്‍ക്കും അത് എങ്ങനെയാണ് നേരാവണ്ണം ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല. അതിനായി ഇതാ ചില നിര്‍ദേശങ്ങള്‍
3/8
Photo Credit: Boldsky
Share
വാഷിംഗ് മെഷീനില്‍ അമിതമായി വസ്ത്രങ്ങള്‍ കുത്തി നിറക്കുന്നത് ഒഴിവാക്കുക. ഓവര്‍ലോഡ് ആയി വസ്ത്രങ്ങള്‍ ഇട്ടാല്‍ ശരിയായി അലക്കാനുള്ള അതിന്റെ കഴിവ് കുറയ്ക്കും
4/8
Photo Credit: Boldsky
Share
അതായത് ഒരുപാട് വസ്ത്രങ്ങള്‍ ഒന്നിച്ചിട്ടാല്‍ അവ അതിനുള്ളില്‍ നീങ്ങാന്‍ പ്രയാസപ്പെടും. ഇത് മെഷീന്റെ എഞ്ചിനില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിന്റെ കാര്യക്ഷമതയും ആയുര്‍ദൈര്‍ഘ്യവും കുറയ്ക്കുകയും ചെയ്യും
5/8
Photo Credit: Boldsky
Share
എല്ലാ ഡിറ്റര്‍ജന്റുകളും വാഷിംഗ് മെഷീന് അനുയോജ്യമായിരിക്കണം എന്നില്ല. അതിനാല്‍ ശരിയായ ഡിറ്റര്‍ജന്റ് തിരഞ്ഞെടുക്കുക
6/8
Photo Credit: Boldsky
Share
ഇത് വാഷിംഗ് മെഷീനും വസ്ത്രങ്ങള്‍ക്കും ഒരുപോലെ പ്രധാനമാണ്. ശരിയായ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ചാല്‍ മാത്രമെ രണ്ടിന്റെയും ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും വസ്ത്രങ്ങള്‍ മൃദുവും വൃത്തിയുള്ളതുമായി നിലനില്ക്കുകയുമുള്ളൂ
7/8
Photo Credit: Boldsky
Share
വസ്ത്രങ്ങളുടെ പോക്കറ്റുകള്‍ കാലിയാണ് എന്ന് ഉറപ്പാക്കുക. വാഷിംഗ് മെഷീന് കേടുവരുത്തുന്ന എന്തെങ്കിലും വസ്തുക്കള്‍ പോക്കറ്റിലുണ്ടെങ്കില്‍ അത് പുറത്തെടുക്കുക
8/8
Photo Credit: Boldsky
Share
മാസത്തിലൊരിക്കല്‍ വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങളില്ലാതെ പ്രവര്‍ത്തിപ്പിക്കണം. ഇളം ചൂടുവെള്ളം നിറച്ച് ഒരു കപ്പ് വിനാഗിരി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുന്നത് ഡിറ്റര്‍ജന്റ് അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും


Click it and Unblock the Notifications