Home / Photos
സര്‍വവും തകര്‍ത്തെറിഞ്ഞ ദുരന്തം; മുണ്ടക്കൈയിലും ചൂരല്‍മലയിലും നടുക്കുന്ന കാഴ്ച്ചകള്‍
By Vaisakhan MK
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമെല്ലാം ദുരന്തകാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ് തിരച്ചില്‍. ഇപ്പോഴും നിരവധി മൃതദേഹങ്ങള്‍ ലഭിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെയെല്ലാം രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചുവെന്ന് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇനിയും 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍ നിന്ന് മാത്രം ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ കനത്ത മഴ വയനാട്ടിലാകെ ഉണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിനും ഇത് പ്രതിസന്ധിയാണ്. ബെയ്ലി പാലം നിര്‍മിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിലെ പ്രതിസന്ധികള്‍ കുറയാനും സാധ്യതയുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Share
ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 291 മരണമാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1700 പേരാണ്. ഇന്നലത്തെ തിരച്ചിലില്‍ കണ്ടെത്തിയത് നാല്‍പ്പതോളം മൃതദേഹങ്ങളാണ്. പുഞ്ചിരിമറ്റത്ത് അടക്കം തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ തുടരെ പെയ്യുന്ന മഴയാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്.
2/19
Share
വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈ ടൗണ്‍ തന്നെ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. വീടുകളെല്ലാം തകര്‍ന്നടിഞ്ഞു. പലരും ഉറ്റവരെ നഷ്ടപ്പെട്ട വേദനയിലാണ്. ഇനിയം കണ്ടെത്താനുള്ളവരും ഏറെയാണ്. രക്ഷാപ്രവര്‍ത്തനം ഇന്ന് ഊര്‍ജിതമാക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
3/19
Share
ആറ് സോണുകളായി തിരിച്ചാണ് ദുരന്ത മേഖലയിലെ പരിശോധന. ബെയ്ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തിരച്ചില്‍ നടക്കും. രക്ഷാപ്രവര്‍ത്തകര്‍ ആകെ ആശങ്കപ്പെടുന്നത് പ്രതികൂല കാലാവസ്ഥയെ മാത്രമാണ്. മഴ തടസ്സമായി വന്നില്ലെങ്കില്‍ വലിയ പുരോഗതിയുണ്ടാവും.
4/19
Share
കൂടുതല്‍ ആസൂത്രിതമായിട്ടാണ് ഇന്നത്തെ തിരച്ചില്‍ നടക്കുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും, പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
5/19
Share
സൈന്യത്തിനൊപ്പം എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റുഗാര്‍ഡ്, നേവി എന്നീ വിഭാഗങ്ങളും തിരച്ചിലിനുണ്ടാവും. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതിനൊപ്പം ചാലിയാര്‍ പുഴയുടെ നാല്‍പ്പത് കിലോമീറ്ററില്‍ പരിധിയില്‍ പോലീസ് സ്റ്റേഷന് അതിര്‍ത്തികളിലും തിരച്ചിലും തുടരും. ദുരന്തത്തില്‍ 29 കുട്ടികള്‍ ഉള്‍പ്പെടെ 240 പേരെ ഇനിയും കിട്ടാനുണ്ട്.
6/19
Share
ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും. മേഖലയില്‍ ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാന്‍ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. പക്ഷേ ജീവനോടെ ഇനിയാരെങ്കിലും ഉണ്ടോ എന്നറിയാനുള്ള പരിശോധന ശക്തമായി തന്നെ നടക്കുന്നുണ്ട്.
7/19
Share
വലിയ ആശ്വാസം സംസ്ഥാനത്ത് മഴ കുറയുന്നുവെന്നതാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയുടെ തീവ്രത കുറയുന്നതായി അറിയിച്ചിട്ടുണ്ട്. ന്യൂനമര്‍ദപ്പാത്തിയുടെ സ്വാധീനം കുറഞ്ഞു. വയനാട്ടില്‍ അടക്കം ഇന്ന് യെല്ലോ അലര്‍ട്ടാണ് ഉള്ളത്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ഇത് സഹായിച്ചേക്കും.
8/19
Share
ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും വയനാട്ടിലേക്ക് കൊണ്ടുവന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യത്തിനായി വയനാട്ടിലെത്തിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
9/19
Share
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍മാരുടെ യോഗത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന് ഇക്കാര്യം ആവശ്യപ്പെട്ടത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.


Click it and Unblock the Notifications