Home / Photos
കനത്ത മഴയിൽ പെയ്തിറങ്ങിയ ദുരന്തം, ഉരുൾപാെട്ടലിന്റെ ഞെട്ടലിൽ വയനാട്; എങ്ങും ഹൃദയംതകരുന്ന കാഴ്ച
By Alaka KV
വയനാട് ഉരുൾപ്പൊട്ടലിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മുണ്ടക്കൈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിലാണ്. ദുരന്തത്തിന്റെ ഞെട്ടലിിലാണ് വയനാട്. പുലർച്ചെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾ പൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാല് മണിയോടെ ചൂരൽമല സ്കൂളിന് സമീപവും ഉരുൾപൊട്ടൽ ഉണ്ടായി. 2019 പ്രണയകാലത്ത് നികവധിപേർ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരൽമല.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
വയനാട്ടിലെ മേപ്പാടിയിലെ ഉരുള്‍പ്പൊട്ടലില്‍ എങ്ങും ദാരുണമായ കാഴ്ച്ച. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതുവരെ 52 പേരാണ് മരിച്ചിരിക്കുന്നത്. നിരവധി പേര് പലയിടങ്ങളായി കുടുങ്ങി കിടക്കുന്നുണ്ട്. മുണ്ടക്കൈ മേഖല ഒന്നാകെ ഒറ്റപ്പെട്ടിരിക്കുകയാണ്.
2/20
Share
മണ്ണിനടിയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ മൃതദേഹങ്ങളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. മരിച്ച പതിനെട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലവെള്ളപാച്ചിലില്‍ ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടുന്നതിന് തടസ്സമായിരിക്കുകയാണ്.
3/20
Share
അതേസമയം രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവികസേനാ സംഘമെത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമിന്റെ സഹായമാണ് തേടിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം ഉടന്‍ വയനാട്ടിലേക്ക് തിരിക്കും.
4/20
Share
ചൂരല്‍പ്പുഴയ്ക്ക് അപ്പുറത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് എന്‍ഡിആര്‍എഫ് സംഘം ഭക്ഷണമെത്തിച്ച് നല്കി. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് അഞ്ച് ഉദ്യോഗസ്ഥര്‍ പുഴ കടന്ന് അക്കരെ എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് ബെംഗളൂരുവില്‍ നിന്നാണ് എത്തുക. ഉരുള്‍പ്പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങല്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
5/20
Share
ചൂരല്‍മലയില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപാച്ചിലിനിടയില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന ആളെ രക്ഷിക്കാനും ശ്രമം നടക്കുന്നുണ്ട്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നാട്ടുകാരായ നൂറില്‍ അധികം പേരാണ് കുടുങ്ങി കിടക്കുന്നത്.
6/20
Share
രക്ഷാൗത്യത്തിനായി സൈന്യം എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പോലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരച്ചില്‍ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
7/20
Share
മേപ്പാടി ഹെല്‍ത്ത് സെന്റര്‍, വിംസ്, വൈത്തിരി താലൂക്ക് ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, മലപ്പുറം ചുങ്കത്തര ആശുപത്രി എന്നിങ്ങനെയാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ മാത്രം 28 മൃതദേഹങ്ങളാണ് ഉള്ളത്. നിലമ്പൂരില്‍ പതിനഞ്ച് മൃതദേഹങ്ങളുമുണ്ട്.
8/20
Share
കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുക പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിര്‍മിക്കുന്നതായി മന്ത്രി കെ രാജന് അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി നില്‍ക്കുന്നത് കനത്ത മഴയാണ്. വയനാട്ടിലേക്ക് പോകാനാവാതെ ഹെലികോപ്ടര്‍ കോഴിക്കോട്ടിറക്കുകയായിരുന്നു.
9/20
Share
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ രാജന്, പിഎ മുഹമ്മദ് റിയാസ്, ഒആര്‍ കേളുവും വിമാനമാര്‍ഗമാണ് കോഴിക്കോട് എത്തിയത്. ഇവര്‍ വയനാട്ടിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. നിരവധി പേരാണ് മണ്ണിലും അവശിഷ്ടങ്ങളിലും കുടുങ്ങി കിടക്കുന്നത്


Click it and Unblock the Notifications