Home / Photos
ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!
By Vaisakhan MK
സോളോ ട്രിപ്പ് മടുത്തോ, എങ്കിലൊരു ഗ്രൂപ്പ് ട്രിപ്പായാലോ. സുഹൃത്തുക്കളുമൊക്കെ അടിച്ചുപൊളിക്കാന്‍ ഒരു ചില് ട്രിപ്പ് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഉറപ്പായും അത്തരത്തില്‍ ചില സ്ഥലങ്ങളുണ്ട്. അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
ഏഷ്യയിലേക്ക് വരികയാണെങ്കില്‍ ഇന്തോനേഷ്യയിലെ ബാലി സ്വര്‍ഗ തുല്യമാണ്. തനി ഹിന്ദു സംസ്കാരമാണ് ഇവിടെയുള്ളത്. ഗ്രൂപ്പ് വെക്കേഷന് പറ്റിയ സ്ഥലമാണിത്. ഡൈവിംഗ്, സര്ഫിക്ക് ഒക്കെ ഇവിടെ സാധ്യമാണ്. മികച്ച ഷോപ്പിംഗും, ബീച്ചുകളിലൂടെയുള്ള നടത്തവും പരീക്ഷിക്കാവുന്നതാണ്.
2/5
Photo Credit: twitter
Share
ദക്ഷിണ അമേരിക്കയിലെ മാച്ചുപിച്ചു പാബ്ലോ നെരൂദയുടെ കവിത പോലെ തന്നെയാണ്. പെറുവിലാണ് ഈ മനോഹര പീഢമുള്ളത്. ആന്‍ഡസ് മലനിരകളും, മഴക്കാടുകളും, ഇവിടെയുണ്ട്. മാച്ചു പിച്ചുവില്ലാതെ എന്ത് ദക്ഷിണമേരിക്കന്‍ യാത്ര എന്ന് ചോദിക്കേണ്ടി വരും. അതുകൊണ്ട് ഉറപ്പായും സന്ദര്‍ശിക്കുക.
3/5
Photo Credit: twitter
Share
കരീബിയന്‍ ദ്വീപുകളിലെ സെന്റ് ലൂസിയ ഗ്രൂപ്പ് ട്രിപ്പിന് പറ്റിയ ഇടമാണ്. കൂട്ടത്തോടെ ഉല്ലസിക്കാന്‍ ഇവിടെ വെള്ളചാട്ടങ്ങളുണ്ട്. ഒരുപാട് ആക്ടിവിറ്റികള്‍ക്ക് ഇവിടെ സാധ്യതയുണ്ട്. ഹൈക്കിംഗ് പോലുള്ള അഡ്വഞ്ചര്‍ ആക്ടിവിറ്റികളും മറക്കാതെ ചെയ്യുക.
4/5
Photo Credit: twitter
Share
അമേരിക്കയിലെ മയാമി ഭൂമിയിലെ മായിക ലോകമാണ്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം അവിടെയുണ്ട്. മികച്ച നൈറ്റ് ലൈഫ്, അതുപോലെ ഗംഭീര റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ്, ബീച്ചുകള്‍, മ്യൂസിയങ്ങള്‍, അങ്ങനെ ട്രിപ്പ് ഗംഭീരമാക്കാന്‍ മയാമി നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കും.
5/5
Photo Credit: twitter
Share
യൂറോപ്പിലെ ഏറ്റവും മനോഹര നഗരമാണ് പ്രാഗ്. എല്ലാ അര്‍ത്ഥത്തിലും യൂറോപ്പ്യന്‍ സംസ്കാരം ഇവിടെ തുളുമ്പി നില്ക്കും. മികച്ച ആര്‍ക്കിടെക്ച്ചറാണ് പ്രാഗിന്റെ പ്രത്യേകത. അതുപോലെ മനം നിറയ്ക്കുന്ന തെരുവുകളും അവിടെയുണ്ട്. ഗ്രൂപ്പ് ട്രാവലിന് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്.


Click it and Unblock the Notifications