Home / Photos
ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഒരിക്കലും പുതിനയില ചായ ഒഴിവാക്കില്ല
By Ajmal MK
കട്ടന്‍ ചായ മുതല്‍ ഗ്രീന്‍ ടി വരെ പലതരത്തിലുള്ള ചായ കുടിക്കുന്നവരാണ് നമ്മള്. ഗുണത്തോടൊപ്പം തന്നെ ചില ദോഷങ്ങളും ചായക്കുണ്ട്. എന്നാല്‍ ചായയോടൊപ്പം ഏതാനും പുതിനയില ചേർത്ത് കഴിഞ്ഞാല്‍ നമുക്ക് കിട്ടുന്ന ഗുണങ്ങളാണ്. അത്തരത്തിലുള്ള ഏതാനും ഗുണങ്ങളാണ് ഇവിടെ ഇനി പറയുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: pixabay
Share
പുതിന ചായയിൽ മെന്തോൾ, ആൻറിസ്പാസ്മോഡിക് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ പേശികളെ സുഗമമായ രീതിയില്‍ പ്രവർത്തിക്കാന്‍ സഹായിക്കുകയും ശരീരവണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ഒരു കപ്പ് പുതിന ചായ കുടിക്കുന്നത് ദഹനക്കേട്, ശർദ്ദില് എന്നിവയില്‍ നിന്ന് മുക്തി നേടാനുള്ള വിദ്യ കൂടിയാണ്.
2/7
Photo Credit: pixabay
Share
പുതിന ചായയിൽ ഔഷധ ഗുണങ്ങളോടൊപ്പം തന്നെ തലവേദനയിൽ നിന്ന് ആശ്വാസം നൽകുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാല്‍ തലവേദന വരികയാണെങ്കില്‍ ആദ്യം ഒരു കപ്പ് പുതിന ചായ കുടിച്ച് നോക്കുന്നത് ഏറെ നല്ലതാണ്.
3/7
Photo Credit: pixabay
Share
പുതിന ചായയിൽ ആൻ്റിഓക്സിഡൻ്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം മൂലമുള്ള മൂക്കടപ്പ്, തൊണ്ടയിലെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ഏറെ മികച്ചതാണ്. ഇനിമുതല്‍ ജലദോഷമുള്ള സമയത്ത് ഒരു കപ്പ് പുതിന ചായ കുടിച്ച് ആശ്വാസം കണ്ടെത്താം.
4/7
Photo Credit: pixabay
Share
കഫീൻ രഹിതമായ പുതിന ചായ ബെഡ്ടൈം ചായയായും ഉപയോഗിക്കാമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കപ്പ് പുതിന ചായ കുടിക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കും. ചായകുടിച്ച് ഉറക്കം കളയുകയല്ല, ഇനിമുതല്‍ ചായകുടിച്ച് നന്നായി ഉറങ്ങാം.
5/7
Photo Credit: pixabay
Share
പുതിന ചായയയുടെ മനോഹരമായ മണം, മെന്തോൾ, എന്നിവ കോർട്ടിസോളിൻ്റെ അളവ് (സ്ട്രെസ് ഹോർമോൺ) നിയന്ത്രിക്കാനും ഉത്കണ്ഠയും വിഷാദ മാനസികാവസ്ഥയും കുറയ്ക്കാനും സഹായിക്കുന്നു. പുതിനയുടെ ഉന്മേഷദായകമായ സ്വാദും ആൻറി ബാക്ടീരിയൽ ഗുണങ്ങളും വായ്നാറ്റം തടയുന്നതിനാൽ ഒരു കപ്പ് പുതിന ചായ കുടിക്കുന്നത് വായ്നാറ്റം അകറ്റാനും ഏറെ നല്ലതാണ്.
6/7
Photo Credit: pixabay
Share
പുതിന ടീ ഒരു ഹെർബൽ ടീ ആണെന്നും അതിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നുമാണ് ചില പഠനങ്ങള്‍ പറയുന്നത്. അതായത് ശരീരത്തെ അണുബാധകളില്‍ നിന്നും പുതിന ടീ സംരക്ഷിക്കുന്നു.
7/7
Photo Credit: pixabay
Share
പുതിന ചായ എങ്ങനെ ഉണ്ടാക്കാം: പുതിനയില ചായ തയ്യാറാക്കാൻ ആദ്യം രണ്ട് ഗ്ലാസ് വെള്ളം അടുപ്പത്ത് വെക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ഒരു ടീസ്പൂൺ തേയില പൊടി ചേർക്കുക. ശേഷം അഞ്ച് പുതിനയില ചേർക്കുക. കുടിക്കുമ്പോള്‍ ഒരു ടീസ്പൂൺ വീതം തേനും നീരും ചേർക്കാവുന്നതാണ്.


Click it and Unblock the Notifications