benefits of being single:സിംഗിളാണോ അതോ പ്രണയത്തിലോ? ഏറ്റവും നല്ലത് ഏതാണ്; ഇക്കാര്യങ്ങള്‍ പറയും അതിനുള്ള ഉത്തരം
ജീവിതത്തില്‍ പ്രണയം എന്നത് വല്ലാത്തൊരു ഘടകമാണ്. എന്നാല്‍ പ്രണയമില്ലെങ്കില്‍ ജീവിക്കാന്‍ സാധിക്കില്ലേ. യാതൊരു കമ്മിന്റ്മെന്റും ഇല്ലാതെ ജീവിക്കാന്‍ എത്ര സുഖമായിരിക്കും അല്ലേ. പ്രണയമില്ലാതെ സിംഗിളായി ജീവിച്ചാല്‍ എന്തൊക്കെ ഗുണമുണ്ട്. നമുക്ക് അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം
By Vaisakhan MK
| Published: Friday, October 7, 2022, 02:46 [IST]

1/7
ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ ഒന്നുമുണ്ടാവില്ല എന്നതാണ് സിംഗിള്‍ ലൈഫിന്റെ ഏറ്റവും വലിയ ഗുണം. എല്ലാവര്ക്കും ഒരു റൊമാന്റിക് ജീവിതത്തെ കുറിച്ചായിരിക്കും ആഗ്രഹം. എന്നാല്‍ ഇതുകൊണ്ട് വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടാവും എന്ന് പ്രതീക്ഷയിലാണ് ഇതെല്ലാം ചെയ്യുന്നത്.
Courtesy: oneindia pics

2/7
പ്രണയമെന്നത് സമ്മര്‍ദമുണ്ടാക്കുന്ന കാര്യമാണ്. കൃത്യ സമയത്ത് എല്ലാ കാര്യങ്ങളും ചെയ്യണം. കാമുകിയുടെ കാര്യം കൃത്യമായി ചെയ്യണം. അവിടെ സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ ബന്ധം പൊളിഞ്ഞുപോകുമെന്ന പേടി വേറെയും വരും. അങ്ങനെ ധാരാളം സമ്മര്‍ദം ജീവിതത്തില്‍ ഉണ്ടാവും.
Courtesy: oneindia pics

3/7
സ്ട്രെസ്സില്ലാതെ ജീവിക്കുന്നതാണ് ഏറ്റവും നല്ല കാര്യം. ഒരു പ്രണയബന്ധം കൂടുതല്‍ സ്ട്രെസ്സ് നമുക്ക് സമ്മാനിക്കും. സിംഗിളാണെന്ന് പറഞ്ഞാല്‍ സാമ്പത്തിക സമ്മര്‍ദങ്ങളും കുറയും, സ്വന്തം കാര്യം മാത്രം നോക്കുന്നത് കൊണ്ട് ജീവിതത്തില്‍ ഒരുപാട് പണം സമ്പാദിക്കാനും സാധിക്കും
Courtesy: oneindia pics

4/7
എത്ര പേര് സ്വന്തം ജീവിതത്തിന് സമയം കണ്ടെത്താന്‍ നോക്കുന്നുണ്ട്. പങ്കാളിയുണ്ടായാല്‍ അത് കുറച്ച് മാത്രമായിരിക്കും നടക്കും. പരസ്പരമുള്ള സമയമായിരിക്കും ഇവിടെ നോക്കുക. സ്വന്തം കാര്യം ശ്രദ്ധിക്കാന്‍ സിംഗിളായാല്‍ കൂടുതല്‍ സമയം കിട്ടും. ജിമ്മില്‍ പോകാം, പുസ്തകം വായിക്കാം, അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്ക് സമയം ലഭിക്കുകയും ചെയ്യും.
Courtesy: oneindia pics

5/7
ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിക്കാനും പരീക്ഷിക്കാനും സിംഗിളായത് കൊണ്ട് നിങ്ങള്‍ക്ക് സാധിക്കും. പ്രണയമുണ്ടെങ്കില്‍ അത് പറ്റില്ല. പുതിയ ഹോബികളും ഇതിലൂടെ അന്വേഷിക്കാം. എന്നാല്‍ ഒരു പ്രണയമുണ്ടായാല്‍ അതിനൊന്നുമുള്ള സ്വാതന്ത്രമുണ്ടാവില്ല. നിങ്ങളുടെ തീരുമാനത്തെ എപ്പോഴും പങ്കാളി പിന്തുണച്ചെന്ന് വരില്ല.
Courtesy: oneindia pics

6/7
നിങ്ങള്‍ക്ക് ഒരു പ്രണയ ബന്ധമുണ്ടെങ്കില്‍ തീരുമാനങ്ങളെടുക്കുന്നത് സങ്കീര്‍ണമായിരിക്കും. എന്നാല്‍ സ്വന്തം കാര്യമാണെങ്കില്‍ ആരോടും ഒന്നും ചോദിക്കേണ്ടതില്ല. ആവശ്യത്തിന് ആലോചിക്കുകയും ചെയ്യാം. ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ പങ്കാളിക്ക് വലിയ റോള്‍ ജീവിതത്തിലുണ്ടാവും.
Courtesy: oneindia pics