Home / Photos
Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
By Vaisakhan MK
മഞ്ഞുകാലം ഇതാ നമ്മുടെ മുന്നിലെത്തി കഴിഞ്ഞു. ചര്‍മത്തിന് ഏറ്റവും ബുദ്ധിമുട്ടുണ്ടാവുന്ന സമയമാണ്. ഒരുപാട് പ്രശ്നങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ കറ്റാര്‍വാഴയ്ക്ക് സാധിക്കും. പലരും അറിയാത്ത ഒരുപാട് ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
അലോവേറ എന്ന കറ്റാര്‍വാഴ ചര്‍മത്തിന്റെ ഏറ്റവും വലിയ സുഹൃത്താണ്. ഏത് കാലത്തും ചര്‍മത്തിനെ സംരക്ഷിക്കാന്‍ കറ്റാര്‍വാഴയ്ക്ക് സാധിക്കും. ചര്‍മത്തെ മലീമസമാക്കുന്ന ഏതൊരു കാര്യത്തെയും നീക്കം ചെയ്യാന്‍ അലോവേറ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
2/5
Photo Credit: boldsky.com
Share
മഞ്ഞുകാലത്ത് ചര്‍മം വരണ്ടുണങ്ങുന്നത് സ്വാഭാവികമാണ്. അലോവേറ ജെല്‍ ഉപയോഗിച്ചാല്‍ അതിനെ നേരിടാന്‍ സാധിക്കും. ചര്‍മത്തിന് ഈര്‍പ്പം നല്കാന് അലോവേറയ്ക്ക് സാധിക്കും. അലോവേറ ചെടികളില്‍ നിന്ന് തണ്ടുകളെടുത്ത് ജെല്‍ ഉണ്ടാക്കി ഉപയോഗിക്കുകയും ചെയ്യാം
3/5
Photo Credit: boldsky.com
Share
ചര്‍മത്തിലുണ്ടാകുന്ന ഡാര്‍ക് സ്പോട്ടുകളെ നേരിടാന്‍ അലോവേറയോളം മികച്ചൊരു കാര്യമില്ല. ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും അലോവേറയിലുണ്ട്. ചര്‍മത്തിലെ കറുത്ത പാടുകളും, കുരുക്കുകളുമൊക്കെ ഇവ നീക്കം ചെയ്യും
4/5
Photo Credit: boldsky.com
Share
അലോവേറ ജെല്‍ തണുപ്പിച്ച് ഐസ് ക്യൂബുകള്‍ പോലെയാക്കുക. ഇവ ചര്‍മത്തില്‍ പതിയെ തടവുക. ഇത് ചര്‍മത്തിലെ തിളക്കം വര്‍ധിപ്പിക്കാന്‍ സാധിക്കും. ചര്‍മത്തിന്റെ വരണ്ട അവസ്ഥയെയും മാറ്റും. ആഴ്ച്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ഉപയോഗിക്കുക
5/5
Photo Credit: boldsky.com
Share
മുഖക്കുരു വലിയ പ്രശ്നമാണ് എല്ലാവര്ക്കും. അതിനെ പരിഹരിക്കാന്‍ അലോവേറയാണ് ഏറ്റവും നല്ലത്. അലോവേറയില് ആന്റിബാക്ടീരിയല്‍ ഘടകങ്ങളുണ്ട്. അവ മുഖക്കുരുവിനെ നീക്കം ചെയ്യും. ഇവ വീടുകളില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്


Click it and Unblock the Notifications