Home / Photos
കണ്ണിന് താഴെയുള്ള കറുപ്പ് അലട്ടുന്നുണ്ടോ? ഇതാ പരിഹാരം..ചെയ്യേണ്ടത് ഇത്രമാത്രം
By Rakhi
പലരും അനുഭവിക്കുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിന് താഴെയുള്ള കറുത്തപാടുകൾ. ഇവയ്ക്ക് ഉത്തമ പരിഹാരമാണ് ബദാം ഓയിൽ. ബദാം ഓയിലിൽ അടങ്ങിയ ഫാറ്റി ആസിഡ് ചർമ്മം ഈർപ്പമുള്ളതാക്കാൻ സഹായിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബദാം ഓയിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ബദാം ഓയിൽ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം തേനും ബദാമും -അരടീസ്പൂൺ തേൻ, അരടീസ്പൂൺ ബദാം ഓയിൽ എന്നിവയെടുക്കാം. നന്നായി യോജിപ്പിച്ചതിന് ശേഷം കഉറങ്ങുന്നതിന് മുൻപായി കണ്ണിന് താഴെ തേക്കാം. ദിവസവും ഇത് പുരട്ടാൻ ശ്രദ്ധിക്കണം.
2/8
Photo Credit: boldsky
Share
ശരീരത്തിൽ മതിയായ അളവിൽ വെള്ളം എത്തിയില്ലെങ്കിലും ഇത്തരത്തിൽ കറുപ്പ് ഉണ്ടായേക്കും. കൂടുതൽ നേരം വെയിലത്ത് നിൽക്കുന്നതിലൂടെ ചർമ്മം കൂടുതലായി മെലാനിൻ ഉത്പാദിപ്പിക്കും. ഇത് പതിയെ കണ്ണിന് താഴെ കറുത്ത പാടുകൾ ഉണ്ടാകാൻ കാരണമാകും.
3/8
Photo Credit: boldsky
Share
ഉറക്കക്കുറവ്, അല്ലെങ്കിൽ അമിതമായ ഉറക്കം എന്നിവയെല്ലാം കണ്ണിന് താഴെ കറുത്ത് പാടുകൾ ഉണ്ടാകാൻ കാരണമായേക്കും. അമിതമായി കമ്പ്യൂട്ടറുകൾ നോക്കുന്നത് കണ്ണുകൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും രക്തക്കുഴലുകൾ വികസിച്ച് കണ്ണിന് താഴെ കറുത്ത പാടുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും.
4/8
Photo Credit: boldsky
Share
പനീനീരും ബദാം ഓയിൽ- റോസ് വാട്ടറിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് കണ്ണിലെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു. ആദ്യം പനിനീരിൽ മുക്കിയെടുത്ത തുണി കൊണ്ട് കണ്ണിന് താഴെ തേക്കാം. ഉണങ്ങിയ ശേഷം ബദാം ഓയിൽ തേച്ച് കൊടിക്കാം. രാത്രി മുഴുവൻ തേച്ച് വെയ്ക്കാം. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ദിവസവും ഇത് തേക്കാം.
5/8
Photo Credit: boldsky
Share
ഒലീവ്-ബദാം ഓയിൽ- ഒലിവ് ഓയിൽ ഒലിക്, ലിനോലെയിക് ആസിഡുകൾ, ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മാസ്ക് തയ്യാറാക്കാനായി അര ടീസ്പൂൺ വീതം രണ്ട് എണ്ണകളും എടുക്കാം. ഇവ വിരലിൽ എടുത്ത് നന്നായി ചൂടാക്കിയെടുക്കാം. ഇത് കണ്ണിന് താഴെ തേച്ച് കൊടുക്കാം. വൃത്താകൃതയിൽ മൂന്നോ നാലോ മിനിറ്റ് മസാജ് ചെയ്യാം. രാത്രി തേച്ച് വെയ്ക്കുന്നതാണ് ഉചിതം.
6/8
Photo Credit: boldsky
Share
ആവണക്ക്-ബദാം ഓയിൽ മിക്സ്- ആവണക്കെണ്ണയിൽ കാണപ്പെടുന്ന റിസിനോലെയിക് ആസിഡ് ചർമ്മം മൃദുവാകാൻ സഹായിക്കുന്നു. ഇത് തയ്യാറാക്കാനായി രണ്ട് എണ്ണകളും ഓരോ ടീസ്പൂൺ വീതം എടുക്കാം. യോജിപ്പിച്ചതിന് ശേഷം കണ്ണിന് താഴെ തേച്ച് കൊടുക്കാം. രാത്രി തേക്കുന്നതാണ് ഉചിതം
7/8
Photo Credit: boldsky
Share
വാസിലിനും ബദാം ഓയിലും-അൽപം വാസിലിൻ ,രണ്ടോ മൂന്നോ തുള്ളി ബദാം ഓയിൽ എന്നിവ എടുക്കാം. ആദ്യം ബദാം ഓയിൽ കൊണ്ട് കണ്ണിന് താഴെ മസാജ് ചെയ്യാം. അതിന് ശേഷം വാസിലിൻ രണ്ടോ മൂന്നോ മിനിറ്റ് തേച്ച് കൊടുക്കാം. രാത്ര കിടക്കുന്നതിന് മുൻപ് ഇത് തേക്കാം
8/8
Photo Credit: boldsky
Share
ബദാം ഓയ്ലും തണുത്ത പാലും-പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കറുത്ത വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കും.ഒരു ടീസ്പൂൺ ബദാം ഓയിലിൽ ഓന്നോ രണ്ടോ തുള്ളി പാൽ ചേർത്ത് കൊടുക്കാം. രാത്രി മുഴുവൻ തേച്ച് പിടിപ്പിച്ച് പിറ്റേന്ന് നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഒന്നിടവിട്ട് ഈ പാക്ക് ഉപയോഗിക്കാം.


Click it and Unblock the Notifications