Home / Photos
മുഖകാന്തി കൂട്ടാൻ ഇത്ര എളുപ്പമാണോ...... അതും വീട്ടിലിരുന്ന്
By Alaka KV
ചുവന്ന തുടുത്ത കവിളുകളും തെളിഞ്ഞ മുഖവും ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ.. ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും മുഖകാന്തിയില്‍ ശ്രദ്ധിക്കുന്നവരാണ്. പക്ഷേ മുഖം സുന്ദരമാക്കാന്‍ എന്തു ചെയ്യും പേടിക്കേണ്ട വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പൊടിക്കൈ നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: oneindia
Share
മുഖകാന്തി കൂട്ടാൻ ഇത്ര എളുപ്പമാണോ...... അതും വീട്ടിലിരുന്ന്
2/7
Photo Credit: oneindia
Share
ചുവന്ന തുടുത്ത കവിളുകളും തെളിഞ്ഞ മുഖവും ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ.. ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും മുഖകാന്തിയില്‍ ശ്രദ്ധിക്കുന്നവരാണ്. പക്ഷേ മുഖം സുന്ദരമാക്കാന്‍ എന്തു ചെയ്യും പേടിക്കേണ്ട വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില പൊടിക്കൈ നോക്കാം...
3/7
Photo Credit: oneindia
Share
ഗ്ലിസറിൻ, റോസ് വാട്ടർ, വെള്ളരിക്ക ജ്യൂസ് എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം വെയിലത്ത് പുറത്തെക്ക് ഇറങ്ങുന്നതിന് മുൻപായും വീട്ടിലേക്ക് തിരിച്ച് എത്തുമ്പോഴും മുഖത്ത് പുരട്ടാം. ചർമ്മത്തിൽ സ്വാഭാവിക സൗന്ദര്യം നിലനിർത്താനും ചർമ്മത്തിന്റെ കരുവാളിപ്പ് കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും.
4/7
Photo Credit: oneindia
Share
ചർമ്മത്തിലെ നിറവ്യത്യാസം മൂലം ഉണ്ടാകുന്ന പാടുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിന് ജലാംശം പകരുവാനും കറ്റാർ വാഴ ജ്യൂസിന് കഴിയും. കരുവാളിപ്പോ നിറം മങ്ങലോ ഉള്ള സ്ഥലത്ത് കറ്റാർ വാഴ ജ്യൂസ് നന്നായി പുരട്ടിക്കൊടുക്കാം.
5/7
Photo Credit: oneindia
Share
മുഖകാന്തിക്ക് ഏറെ ഗുണകരമായ ഒന്നാണ് കാരറ്റ് ജ്യൂസ്. സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം ലഭിക്കുന്നതിന്, കാരറ്റ് ജ്യൂസ് നേരിട്ട് ചർമ്മത്തിൽ പ്രയോഗിക്കുക. കാരറ്റ് ഉറപ്പായും നിങ്ങളുടെ മുഖത്തിന് നല്ല മാറ്റം തന്നെ ഉണ്ടാക്കും.
6/7
Photo Credit: oneindia
Share
5 ടേബിൾസ്പൂൺ ശുദ്ധമായ പാൽ എടുത്ത് ഒരു നുള്ള് ഉപ്പും ചെറുനാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടി മുഖത്ത് 2 മിനിറ്റ് നേരം തടവി, ഈ മിശ്രിതം 5 മിനിറ്റ് മുഖത്ത് വച്ച ശേഷം മുഖം കഴുകുക. ചർമ്മത്തിന്റെ സുഷിരങ്ങൾ വൃത്തിയാക്കാനും തുറക്കാനും ഈ മിശ്രിതം നിങ്ങളെ സഹായിക്കും.
7/7
Photo Credit: oneindia
Share
ഫ്രഷ് ക്രീമും തേനും ഒരുമിച്ചാൽ ചർമ്മത്തിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നു. മൃദുവായതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുവാനും യുവത്വം കാത്തുസൂക്ഷിക്കാനും ഇത് നിങ്ങളെ സഹായിക്കും. ക്രീമും തേനും ഒരുമിച്ച് ചേർത്ത് മുഖത്ത് പുരട്ടി 5 മിനിറ്റ് നേരം വയ്ക്കുക. എന്നിട്ട് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.


Click it and Unblock the Notifications