Home / Photos
Facial Beauty: ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ മുഖത്തെ പാടുകള്‍ കളയാം; ചെയ്യേണ്ടത് ഈ 4 കാര്യങ്ങള്‍...
By Alaka KV
ചര്‍മ്മത്തിലെ മെലാനിന്‍ ഉല്‍പ്പാദനത്തിന്റെ അളവ് അമിതമാകുമ്പോഴാണ് മുഖചര്‍മത്തില്‍ പാടുകള്‍, പുള്ളികള്‍ എന്നിവ ഉണ്ടാകുന്നത്. ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ ഇത് എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
Facial Beauty: ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ മുഖത്തെ പാടുകള്‍ കളയാം; ചെയ്യേണ്ടത് ഈ 4 കാര്യങ്ങള്‍...
2/5
Photo Credit: oneindia
Share
കറ്റാര്‍ വാഴ ഇല ചെറുതായി മുറിച്ചെടുത്ത ശേഷം അതിന്റെ ജെല്‍ പുറത്തെടുക്കുക. മുഖത്തെ പാടുള്ള സ്ഥലങ്ങളില്‍ ഇത് പുരട്ടാം. 30 മിനിറ്റ് ശേഷം കഴുകിക്കളയാം. മുഖത്തെ കറുത്തപാട് നീക്കം ചെയ്യാനുള്ള മികച്ച മാര്‍ഗമാണ്.
3/5
Photo Credit: oneindia
Share
തിളപ്പിക്കാത്ത പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പായി ഇത് കറുത്തപാടുള്ള ചര്‍മ്മ ഭാഗങ്ങളില്‍ പുരട്ടി രാവിലെ ചൂടുവെള്ളത്തില്‍ കഴുകുക. മുഖക്കുരു അല്ലെങ്കില്‍ എണ്ണമയമുള്ള സ്കിന്‍ ടോണ്‍ ഉള്ളവര്‍ക്ക് പാലിനു പകരം കുറച്ച് വെണ്ണയെടുത്ത് നാരങ്ങ നീരിനോടൊപ്പം ചേര്‍ത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാം.
4/5
Photo Credit: oneindia
Share
പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ നീര്. വിറ്റാമിന്‍ സി യുടെ അഭാവമാണ് ചര്‍മത്തില്‍ ഇരുണ്ട പാടുകള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം . ഇത് പരിഹരിക്കാനുള്ള പോഷകം നാരങ്ങ നീരില്‍ ഉണ്ട്. . ഒരു പ കഷണം നാരങ്ങാ നീരില്‍ മുക്കിയ ശേഷം കറുത്ത പുള്ളികള്‍ ഉള്ള മുഖ ഭാഗങ്ങളിലോ അല്ലെങ്കില്‍ മുഴുവന്‍ മുഖത്തോ പുരട്ടുക. വെള്ളമുപയോഗിച്ച് ഇത് കഴുകുന്നതിനു മുന്‍പായി 20-30 മിനിറ്റ് കാത്തിരിക്കുക. നാരങ്ങ നീര് നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുമ്പോള്‍ സൂര്യപ്രകാശം മുഖത്ത് നേരിട്ട് തട്ടുന്നത് ഒഴിവാക്കണം. ദിവസത്തില്‍ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നല്‍കും.
5/5
Photo Credit: oneindia
Share
ചന്ദനവും റോസ് വാട്ടറും ഒരുമിച്ച് കലര്‍ത്തി ഒരു ഫെയ്സ് പായ്ക്ക് തയ്യാറാക്കി മുഖത്ത് പുരട്ടാം. ഒരു രാത്രി മുഴുവന്‍ ഇത് മുഖത്ത് വയ്ക്കുക. രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഇത് കഴുകിക്കളയാം. കറുത്ത പാടുകളെ പെട്ടെന്ന് ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം ഈ പേസ്റ്റിലേക്ക് കുറച്ച് ഗ്ലിസറിന്‍ കൂടി ചേര്‍ക്കുക എന്നതാണ്. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയാം.


Click it and Unblock the Notifications