Home / Photos
ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം
By Ajmal MK
ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
മഞ്ഞയാണ് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളറെങ്കില്‍ മറ്റുള്ളവരിലേക്ക് ആകർഷിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നിങ്ങള്‍. ഇത്തരക്കാർ ഭൂരിഭാഗവും ശുഭാപ്തിവിശ്വാസികളും ഉദാരമതികളുമായിരിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ താല്പര്യപ്പെടുന്ന ഇവർ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നവരും ആയിരിക്കും
2/8
Photo Credit: social media
Share
നീലയും വെള്ളയും ആണ് നിങ്ങളുടെ ഇഷ്ട നിറമെങ്കില്‍ സമാധാനം ഇഷ്ടപ്പെടുന്നവരും തങ്ങളുടെ ചുറ്റുപാടുകള്‍ അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നവരുമാകും. താരതമ്യേന ചെറിയ അഭിലാഷളുള്ളവരായിരിക്കും ഇവർ. അവ നിറവേറ്റാൻ എളുപ്പമാണ്. ആന്തരികമായ ശാന്തതയും ഉയർന്ന ആത്മീയ ബോധവും ഇവർക്കുണ്ടാവും
3/8
Photo Credit: social media
Share
പർപ്പിള്‍ ഭാഗ്യ നിറമുള്ള ആളുകൾക്ക് ശക്തമായ വ്യക്തിത്വമുണ്ടായിരിക്കും .പർപ്പിൾ, ലാവണ്ടർ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് അവർക്ക് ആത്മവിശ്വാസവും ഉയർന്ന ആത്മാഭിമാനവും ഇച്ഛാശക്തിയും നൽകുന്നു.
4/8
Photo Credit: social media
Share
ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവർ വളരെ മത്സരബുദ്ധിയുള്ളവരായിരിക്കും. അവർക്ക് വിജയിക്കാനും മറ്റുള്ളവരുടെ പിന്തുണയില്ലാതെ സ്വയം മുന്നേറാനുമുള്ള കഴിവുണ്ട്. ഈ ആളുകൾക്ക് വളരെ പ്രബലമായ വ്യക്തിത്വവും റൊമാന്റിക് സ്വഭാവവും ഉള്ളവരായിരിക്കും.
5/8
Photo Credit: social media
Share
ഓറഞ്ച് നിറം ഇഷ്ടമുള്ളവർ മിടുക്കരും, നർമ്മബോധം നിറഞ്ഞവരുമായിരിക്കും. ഇവർ വളരെ അധികം ആശയവിനിമയം നടത്തുന്നവരും മറ്റുള്ളവരെ നന്നായി കേൾക്കുന്നവരുമായിരിക്കും. വളരെ സർഗ്ഗാത്മകരായ ഇവർ, ഏത് പ്രശ്നത്തിനും എല്ലായ്പ്പോഴും മികച്ച പരിഹാരം കണ്ടെത്തും.
6/8
Photo Credit: social media
Share
പച്ച നിറം ഇഷ്ടപ്പെടുന്നവർ യാഥാസ്ഥിതികരും ചിന്താശീലരുമാണ്. ഇവർ പൊതുവെ മറ്റുള്ളവരില്‍ നിന്നും പൊതുവെ ഒറ്റപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. പച്ച നിറം ധരിക്കുന്നത് അവർക്ക് വ്യക്തതയും വസ്തുനിഷ്ഠതയും നൽകുന്നു. ജോലിയിലും വ്യക്തിജീവിതത്തിലും അത് അവരെ വളരെയധികം അനുകൂലമായി മാറും.
7/8
Photo Credit: social media
Share
ഇളം നീല ഇഷ്ടമുള്ള ആളുകളാണെങ്കില്‍ സ്വാഭാവികമായും നിങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ പ്രയാസകരമായിരിക്കും. എന്നാല്‍ ഒരു ബന്ധം സ്ഥാപിക്കാന്‍ സാധിച്ചാല്‍ പിന്നെ അവരുമായി ദൃഢമായ ബന്ധമായിരിക്കും.
8/8
Photo Credit: social media
Share
മറ്റുള്ളവരെ മനസ്സിലാക്കാനും മികച്ച നർമ്മബോധം ഉള്ളവരുമായിരിക്കും മെറൂണും ബ്രൌണും നിറം ഇഷ്ടമുള്ള ആളുകള്‍. വളരെ ഉയർന്ന ശുഭാപ്തി വിശ്വാസം ഉള്ളവരുമായിരിക്കും ഇവർ


Click it and Unblock the Notifications