ഹോം
 » 
കാമത്ത് ഗുരുദാസ് വസന്ത്

കാമത്ത് ഗുരുദാസ് വസന്ത്

കാമത്ത് ഗുരുദാസ് വസന്ത്

ഗുരുദാസ് കാമത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ (ഐ എൻ സി) ഏറ്റവും പ്രസിദ്ധനായ രാഷ്ട്രീയ പ്രവർത്തകനാണ്. നോർത്ത് കനറയിലെ അങ്കോള ഗ്രാമത്തിൽ 1954 ഒക്ടോബർ 5-ന് ജനിച്ച അദ്ദേഹം 2018 ആഗസ്റ്റ് 22-ന് അന്തരിച്ചു.

കാമത്ത് ഗുരുദാസ് വസന്ത് ജീവചരിത്രം

ഗുരുദാസ് കാമത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ (ഐ എൻ സി) ഏറ്റവും പ്രസിദ്ധനായ രാഷ്ട്രീയ പ്രവർത്തകനാണ്. നോർത്ത് കനറയിലെ അങ്കോള ഗ്രാമത്തിൽ 1954 ഒക്ടോബർ 5-ന് ജനിച്ച അദ്ദേഹം 2018 ആഗസ്റ്റ് 22-ന് അന്തരിച്ചു. അദ്ദേഹം മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് ഈസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നും അഞ്ച് തവണ പാർലമെന്റ് അംഗമായിരുന്നു. ഒരു വിദ്യാർത്ഥി നേതാവായി 1972-ൽ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. അദ്ദേഹം ഒരു അഭിഭാഷകനാണ്. മുംബൈയിലെ ആർ എ പൊദാർ കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയ അദ്ദേഹം ഗവണ്മെന്റ് ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടി. ഗുരുദാസ് കാമത്ത് മുംബൈ റീജ്യണൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു. കൂടാതെ അദ്ദേഹം 1976 മുതൽ 1980 വരെ എൻ എസ് യു ഐയുടെ പ്രസിഡന്റും കൂടിയായിരുന്നു. ഗുരുദാസ് കാമത്ത് ഹൃദയാഘാതത്തെ തുടർന്ന് ദൽ ഹിയിലെ പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ച് 2018 ആഗസ്റ്റ് 22-ന് അന്തരിച്ചു.

കൂടുതൽ വായിക്കുക
By Ajay M V Updated: Friday, March 29, 2019, 05:22:59 PM [IST]

കാമത്ത് ഗുരുദാസ് വസന്ത് വ്യക്തിജീവിതം

മുഴുവൻ പേര് കാമത്ത് ഗുരുദാസ് വസന്ത്
ജനനത്തീയതി 05 Oct 1954
ഡേറ്റ് ഓഫ് ഡെത്ത് 22 Aug 2018 (വയസ്സ് 63)
ജന്മസ്ഥലം അങ്കോള ഗ്രാമം, നോർത്ത് കനറ ജില്ല (കർണ്ണാടക)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ അഭിഭാഷകൻ
പിതാവിന്റെ പേര് ശ്രീ വസന്ത് ആനന്ദ് റാവു കാമത്ത്
മാതാവിന്റെ പേര് N-A
പങ്കാളിയുടെ പേര് ശ്രീമതി മഹറൂഖ് ഗുരുദാസ് കാമത്ത്
മക്കൾ 1 പുത്രൻ
സ്ഥിര വിലാസം ഗൗരിനന്ദൻ, 5-മത് റോഡ്, ഡയമണ്ട് ഗാർഡനു സമീപം, ചെംബൂർ, മുംബൈ-400071
ബന്ധപ്പെടേണ്ട നന്പർ 9820062727
ഇമെയില്‍ [email protected]

കാമത്ത് ഗുരുദാസ് വസന്ത് ആസ്തി

ആസ്തി: ₹48.89 CRORE
ആസ്തികള്‍:₹48.89 CRORE
ബാധ്യത: N/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

കാമത്ത് ഗുരുദാസ് വസന്ത് കൗതുകകരമായ വിവരങ്ങള്‍

കാമത്തിന് യാതൊരു വിധ രാഷ്ട്രീയ കുടുംബ പാരമ്പര്യവുമുണ്ടായിരുന്നില്ല. ഹൃദയം കൊണ്ട് ഒരു കൃഷിക്കാരനായ കാമത്ത് കൃഷി ഒരു ഒഴിവുസമയ വിനോദമായി തുടർന്നു. ഗുരുദാസ് കാമത്ത് എപ്പോഴും കടൽ വിഭവങ്ങൾ പാചകം ചെയ്യുന്നത് ഇഷ്ടപ്പെട്ടു. 1976-ൽ അദ്ദേഹം നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ, മുംബൈ യൂണിറ്റിന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടിരുന്നു. കാമത്ത് 1982-ൽ റൊമാനിയയിലെ ബുച്ചറെസ്റ്റിൽ വെച്ച് നടന്ന അന്തർ ദേശീയ സമ്മേളനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചു.

കാമത്ത് ഗുരുദാസ് വസന്ത് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2017
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചുമതല വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളും കാമത്ത് രാജി വെച്ചു.
2014
  • കാമത്ത് 16-മത് ലോകസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
2009 -19 July 2011
  • സംസ്ഥാന യൂണിയൻ മന്ത്രി, കമ്മ്യൂണിക്കേഷൻസ് & ഇൻഫൊർമേഷൻ ടെക്നോളജി
2009
  • 15-മത് ലോകസഭയിലേയ്ക്ക് (അഞ്ചാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
2006
  • ചെയർമാൻ, ഇൻഡോ-യു.കെ. പാർലമെന്ററി അസോസിയേഷൻ
2006-2009
  • ചെയർമാൻ, ഊർജ്ജ കമ്മിറ്റി
2005-2009
  • എത്തിക്സ് കമ്മിറ്റി അംഗം
2004-2006
  • ധനകാര്യ കമ്മിറ്റി അംഗം, പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, ഔദ്യോഗിക ഭാഷാക്കമ്മിറ്റി അംഗം.
2004
  • 14-മത് ലോകസഭയിലേയ്ക്ക് (നാലാമത് തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
2003 - 2008
  • പ്രസിഡന്റ്, മുംബൈ കോൺഗ്രസ്സ്
1998-99
  • നിവേദന കമ്മിറ്റി അംഗം, പെട്രോളിയം & കെമിക്കൽസ് കമ്മിറ്റി അംഗം, ധനകാര്യമന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം.
1998
  • 12-മത് ലോകസഭയിലേയ്ക്ക് (മൂന്നാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1997 - 2003
  • വൈസ്-പ്രസിഡന്റ്, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി.
1991-96
  • വ്യവസായ കമ്മിറ്റി അംഗം, റെയിൽ വേ കൺ വെൻഷൻ കമ്മിറ്റി അംഗം, കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം.
1991
  • 10-മത് ലോകസഭയിലേയ്ക്ക് (രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1987-89
  • അംഗം, റെയിൽവേ ബിൽ ജോയിന്റെ കമ്മിറ്റി.
1987-88
  • പ്രസിഡന്റ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്
1984-89
  • കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
1984-87
  • പ്രസിഡന്റ്, മാഹാരാഷ്ട്ര പ്രദേശ് യൂത്ത് കോൺഗ്രസ്സ്.
1984
  • മുംബൈ - നോർത്ത്-വെസ്റ്റിൽ നിന്നും 8-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980
  • മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
1976
  • നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ, മുംബൈ യൂണിറ്റിന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടു.
22 August 2018
  • ഹൃദയാഘാതത്തെ തുടർന്ന് ദൽഹിയിലെ പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ച് ഗുരുദാസ് കാമത്ത് അന്തരിച്ചു
19 Jan 2011-19 July 2011
  • സംസ്ഥാന യൂണിയൻ മന്ത്രി, ആഭ്യന്തര കാര്യം.
  • കാമത്ത് ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെടുകയും രാജസ്ഥാൻ, ഗുജറാത്ത്, ദാദ്ര, നാഗർ ഹവേലി, ദാമൻ & ഡ്യൂ എന്നിവയുടെ ചുമതല നല്കപ്പെടുകയും കൂടാതെ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗമായും നിയമിക്കപ്പെടുകയും ചെയ്തു.

കാമത്ത് ഗുരുദാസ് വസന്ത് നേട്ടങ്ങൾ

ആർ എ പൊദാർ കോളേജിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡിനുള്ള പ്രിൻസിപ്പൽ വെല്ലിംഗ്കർ ട്രോഫി 1976-ൽ ലഭിച്ചു. അടൽ ബിഹാരി വാജ്പേയ്, ഡോ.ഇന്ദർ കുമാർ ഗുജ്രാൾ, ഡോ.ഫറൂഖ് അബ്ദുള്ള എന്നിവർക്കൊപ്പം 2003-ൽ ന്യൂയോർക്ക് നഗർത്തിലെ യുണൈറ്റഡ് നാഷൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നാല് അംഗങ്ങ പ്രതിനിധിസംഗങ്ങളിൽ ഒരാളായിരുന്നു കാമത്ത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X