ഹോം
 » 
എം മുരളി

എം മുരളി

എം മുരളി

എം മുരളി മാവേലിക്കര നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ കേരള അസംബ്ലി അംഗമാണ്. കോൺഗ്രസ്സ് പാർട്ടിയിൽ നിന്നുള്ള അദ്ദേഹം 2016-ൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു.

എം മുരളി ജീവചരിത്രം

എം മുരളി മാവേലിക്കര നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ കേരള അസംബ്ലി അംഗമാണ്. കോൺഗ്രസ്സ് പാർട്ടിയിൽ നിന്നുള്ള അദ്ദേഹം 2016-ൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചപ്പോഴാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ, അദ്ദേഹം കളിയിക്കാവിളയിൽ നിന്നും വയലാറിലേയ്ക്ക് യൂത്ത് കോൺഗ്രസ്സിന്റെ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള കേരള മാർച്ചിന്റെ സംഘാടകരിൽ ഒരാളാണ് അദ്ദേഹം.

കൂടുതൽ വായിക്കുക
By Briti Roy Updated: Friday, March 29, 2019, 05:22:59 PM [IST]

എം മുരളി വ്യക്തിജീവിതം

മുഴുവൻ പേര് എം മുരളി
ജനനത്തീയതി 03 Aug 1953 (വയസ്സ് 70)
ജന്മസ്ഥലം ചെറുകോൽ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ അഭിഭാഷകൻ, രാഷ്ട്രീയ - സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ കെ പി മാധവൻ പിള്ള
മാതാവിന്റെ പേര് ശ്രീമതി വി കെ രാജമ്മ
വെബ്സെെറ്റ് N/A

എം മുരളി ആസ്തി

ആസ്തി: ₹19.2 LAKHS
ആസ്തികള്‍:₹19.93 LAKHS
ബാധ്യത: ₹73,000.00

എം മുരളി കൗതുകകരമായ വിവരങ്ങള്‍

എം മുരളി എം ജി സർവ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ് ഇ ബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹം കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എം മുരളി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2011
  • എം മുരളി കായംകുളം സീറ്റിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും സി പി എം സ്ഥാനാർത്ഥി സി കെ സദാശിവനെതിരെ പരാജയപ്പെടുകയും ചെയ്തു
2006
  • അദ്ദേഹം സി പി ഐ (എം)ന്റെ ജി. രാജമ്മയെ പരാജയപ്പെടുത്തി അതേ സീറ്റിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയകരമായി വിജയിക്കുകയും ചെയ്തു.
2001
  • എൻ സി പി സ്ഥാനാർത്ഥി എൻ വി പ്രദീപ് കുമാറിനെ അസംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതിനു ശേഷം, എം എമുരളി വീണ്ടും മാവേലിക്കരയിൽ നിന്നും എം എൽ എ ആയിത്തീർന്നു.
1996
  • അദ്ദേഹം കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അദ്ദേഹം സി എം പിയുടെ പി എൻ വിശ്വനാഥനെ പരാജയപ്പെടുത്തി.
1991
  • അദ്ദേഹം മാവേലിക്കര സീറ്റിൽ നിന്നും കേരള ലജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സി പി എമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി.
1982
  • അദ്ദേഹം ഏഴ് വർഷത്തേയ്ക്ക് കേരള പ്രദേശ് യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായിരുന്നു. ഈ കാലയളവിൽ അദ്ദേഹം കേരളത്തിൽ ധാരാളം വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നയിച്ചു.അദ്ദേഹം ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് നാഷണൽ കൗൺസിൽ അംഗവുമായിരുന്നു. അദ്ദേഹം (1) 1982-ൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് (2) കളിയിക്കാവിള മുതൽ വയലാർ വരെ യൂത്ത് കോൺഗ്രസ്സിന്റെ പദയാത്ര (3) കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള മാർച്ച് എന്നിവ നയിച്ചു; 1987-ൽ ദൽ ഹിയിൽ നടന്ന നോൺ-അലൈൻഡ് യൂത്ത് കോൺഫറൻസിന്റെ സംഘാടകരിൽ ഒരാളായിരുന്നു.
1978
  • 1978 മുതൽ അദ്ദേഹം സംസ്ഥാന കെ എസ് യു വൈസ് പ്രസിഡന്റായി. 1979-ൽ ജനറൽ സെക്രട്ടറിയും 1980-ൽ കെ എസ് യു സംസ്ഥാന പ്രസിഡന്റും ആയി. കെ എസ് യുവിന്റെ പ്രസിഡന്റായി അദ്ദേഹം 1982 വരെ സേവനമനുഷ്ഠിച്ചു.
1972
  • 1972 മുതൽ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു. പിന്നീട് 1977-ൽ അദ്ദേഹം കെ എസ് യു പ്രസിഡന്റായി നിയമിക്കപ്പെട്ടു.
1971
  • അദ്ദേഹം ‘അഖില കേരള ബാലജനസഖ്യം’ വൈസ് പ്രസിഡന്റായി.
1969
  • അദ്ദേഹം കെ എസ് യു അംഗമായി
1968
  • അദ്ദേഹം ‘അഖില കേരള ബാലജനസഖ്യം’ കേന്ദ്ര കമ്മിറ്റിയുടെ അംഗമായിരുന്നു. പിന്നീട് അദ്ദേഹം 1970-ൽ ഖജാൻജിയായി.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X