ഹോം
 » 
സുശീൽ കുമാർ മോദി

സുശീൽ കുമാർ മോദി

സുശീൽ കുമാർ മോദി

സുശീൽ കുമാർ മോദി 2017 ജൂലായ് മുതൽ ബീഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന, ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുമുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണ്. 1952-ൽ ജനിച്ച സുശീൽ മോദി പാറ്റ്ന ബി എൻ കോളജിൽ നിന്നും തന്റെ ബി എസ് സി ചെയ്തു.

സുശീൽ കുമാർ മോദി ജീവചരിത്രം

സുശീൽ കുമാർ മോദി 2017 ജൂലായ് മുതൽ ബീഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന, ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുമുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണ്. 1952-ൽ ജനിച്ച സുശീൽ മോദി പാറ്റ്ന ബി എൻ കോളജിൽ നിന്നും തന്റെ ബി എസ് സി ചെയ്തു. പാറ്റ്ന സയൻസ് കോളജിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം 1973 -ൽ ബോട്ടണി ഓണേഴ്സ് ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം ജയപ്രകാശ് നാരായൺ ആരംഭിച്ച സാമൂഹിക പ്രസ്ഥാനത്തിൽ ചേരുന്നതിനായി പാറ്റ്ന സർവകലാശാലയിൽ നിന്നും എം എസ് സി ബോട്ടണി വേണ്ട എന്ന് വെച്ചു. മുൻപ് അദ്ദേഹം ഡപ്യൂട്ടി മുഖ്യമന്ത്രിയും 2005 മുതൽ 2013 വരെ ബീഹാർ ധനകാര്യമന്ത്രിയായിരുന്നു എന്നത് പ്രധാനപ്പെട്ട ഒന്നാണ്. അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആജീവനാന്ത അംഗവും 2011-ഇൽ ഗുഡ്സ് ഏന്റ് സർവീസ് നികുതിയുടെ നടപ്പിലാക്കലിനായി സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റി ചെയർമാനായി നിയമിതനാകുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക
By Zainab Ashraf Updated: Tuesday, January 1, 2019, 12:48:44 PM [IST]

സുശീൽ കുമാർ മോദി വ്യക്തിജീവിതം

മുഴുവൻ പേര് സുശീൽ കുമാർ മോദി
ജനനത്തീയതി 05 Jan 1952 (വയസ്സ് 72)
ജന്മസ്ഥലം പാറ്റ്ന
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ
പിതാവിന്റെ പേര് മോത്തി ലാൽ മോദി
മാതാവിന്റെ പേര് രത്ന ദേവി
മതം ഹിന്ദു
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

സുശീൽ കുമാർ മോദി ആസ്തി

ആസ്തി: ₹5.36 CRORE
ആസ്തികള്‍:₹5.64 CRORE
ബാധ്യത: ₹28.53 LAKHS

സുശീൽ കുമാർ മോദി കൗതുകകരമായ വിവരങ്ങള്‍

1962-ലെ ചീന - ഇന്ത്യ യുദ്ധസമയത്ത്, സ്ക്കൂൾ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിലും ഏകീകരിപ്പിക്കുന്നതിലും സുശീൽ മോദി സജീവമായി പങ്കെടുത്തിട്ടുണ്ട്. പൗരന്മാരുടെയും സ്കൂൾ കുട്ടികളുടെയും ശാരീരിക ക്ഷമത പരിപാലിക്കുന്നതിനായി പരിശീലിപ്പിക്കുന്നതിനു വേണ്ടി സിവിൽ ഡിഫൻസ് വഴി അദ്ദേഹത്തെ കമാന്റ്മെന്റ് ആയി നിയമിക്കപ്പെട്ടിരുന്നു. അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആജീവനാന്ത അംഗമാണ്.

സുശീൽ കുമാർ മോദി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2017
  • ബീഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രി, ബീഹാറിന്റെ 5-മത് ഡെപ്യൂട്ടി മുഖ്യമന്ത്രി. ബീഹാറിലെ ജെ ഡി യു - ആർ ജെ ഡി ബൃഹത് സഖ്യസ്രക്കാരിന്റെ പരാജയത്തിനു പിന്നിലെ പ്രധാന സൂത്രധാരനായിരുന്നു അദ്ദേഹം.
2010
  • 2010-ലെ ബീഹാർ അസംബ്ലി തിരഞ്ഞെടുപ്പിൽ സുശീൽ മോദി മത്സരിച്ചിട്ടില്ല. അദ്ദേഹം ബി ജെ പിയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണം തിരഞ്ഞെടുത്തു.
2006
  • ബീഹാർ ധനകാര്യ മന്ത്രി
2005
  • എൻ ഡി എ അധികാരത്തിൽ വന്നു. അതേത്തുടർന്ന്, അദ്ദേഹം ലോകസഭയിൽ നിന്നും രാജി വെച്ച് ബീഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അദ്ദേഹം ബീഹാറിന്റെ മൂന്നാം ഡെപ്യൂട്ടി മുഖ്യമന്ത്രിയാണ്. അദ്ദേഹം ഒരു നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടില്ല.
2004
  • ഭാഗല്പൂരിൽ നിന്നും 14-മത് ലോകസഭയിലെ ലോകസഭ അംഗം. അദ്ദേഹം സി പി എം -ന്റെ സുബോധ് റായിയെ പരാജയപ്പെടുത്തി.
2000
  • അദ്ദേഹം വീണ്ടും മത്സരിക്കുകയും അസംബ്ലി തിരഞ്ഞെടുപ്പ് ജയിയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ബീഹാർ സർക്കാരിന്റെ പാർലമെന്ററി അഫയേഴ്സ് മന്ത്രിയായി.
1996–2004
  • പ്രതിപക്ഷ നേതാവ്, ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലി
1995
  • ഭാരതീയ ജനത പാർട്ടിയുടെ സെക്രട്ടറിയായി. കൂടാതെ പാറ്റ്ന വിധാന സഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1990
  • അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ചേർന്ന് പാറ്റ്ന കുംഹരാർ വിധാൻ സഭ നിയോജകമണ്ഡലത്തിൽ നിന്ന് വിജയകരമായി മത്സരിച്ചു
1983–86
  • ആൾ ഇന്ത്യ ജനറൽ സെക്രട്ടറി, അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ്
1973–77
  • ജനറൽ സെക്രട്ടറി, പാറ്റ്ന യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ

മുന്‍കാല ചരിത്രം

1968
  • അദ്ദേഹം ഉയർന്ന ആർ എസ് എസ് പരിശീലന കോഴ്സായ മൂന്ന് വർഷ ഓഫീസേഴ്സ് ട്രെയിനിംഗ് കോഴ്സ് (ഒ ടി സി) ചെയ്തു. മെട്രിക്കുലേഷനു ശേഷം, അദ്ദേഹം ഒരു മാസം വിസ്താരക് ആയി സമർപ്പിക്കുകയും ഖഗോളിലെ ദാനാപൂരിൽ പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹം വിവിധ ആർ എസ് എസ് ശാഖകൾ ആരംഭിച്ചു. പിന്നീട്, പാറ്റ്ന ടൗണിലെ ആർ എസ് എസ് സായാഹ്ന ശാഖയുടെ ഇൻ-ചാർജ്ജ് ആയി.
1962
  • മോദി രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ എസ് എസ്) അംഗമായി

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X