ഹോം
 » 
വിജയ് കാന്ത്

വിജയ് കാന്ത്

വിജയ് കാന്ത്

ക്യാപ്റ്റൻ വിജയകാന്ത് എന്ന് പരക്കെ അറിയപ്പെടുന്ന വിജയരാജ് അളഗർസ്വാമി വിജയകാന്ത്, ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും സിനിമാ നടനുമാണ്. 2011-2016 വരെ അദ്ദേഹം തമിഴ്നാട് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രതിപക്ഷ നേതാവായിരുന്നു.

വിജയ് കാന്ത് ജീവചരിത്രം

ക്യാപ്റ്റൻ വിജയകാന്ത് എന്ന് പരക്കെ അറിയപ്പെടുന്ന വിജയരാജ് അളഗർസ്വാമി വിജയകാന്ത്, ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും സിനിമാ നടനുമാണ്. 2011-2016 വരെ അദ്ദേഹം തമിഴ്നാട് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രതിപക്ഷ നേതാവായിരുന്നു. രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനു മുൻപ്, അദ്ദേഹം തമിഴ് സിനിമാവ്യവസായത്തിലെ പ്രസിദ്ധനായ നടനായിരുന്നു. അദ്ദേഹം കുറച്ച് സിനിമകൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2005 സെപ്തംബർ 14-ന് മദുരൈയിൽ വെച്ച് നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അദ്ദേഹം “ദേശീയ മുർപോക്ക് ദ്രാവിഡ കഴഗം” (ഡി എം ഡി കെ) എന്ന് പേരുള്ള പുതിയ പാർട്ടി പ്രഖ്യാപിച്ചു. എ ഡി എം കെ പാർട്ടിക്കൊപ്പമുള്ള സഖ്യത്തോടെ അദ്ദേഹം തമിഴ് നാട്ടിൽ ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പ് വിജയിച്ചു. അദ്ദേഹം ദക്ഷിണേന്ത്യൻ അഭിനേതൃസംഘടനയുടെ നേതാവുമായിരുന്നു. അദ്ധേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ, വിദേശരാജ്യങ്ങളിൽ താര പരിപാടികൾ സംഘടിപ്പിച്ച് സംഘടനയുടെ ബാധ്യതകൾ ഇല്ലാതാക്കി.

കൂടുതൽ വായിക്കുക
By Ajay M V Updated: Tuesday, February 19, 2019, 12:43:01 PM [IST]

വിജയ് കാന്ത് വ്യക്തിജീവിതം

മുഴുവൻ പേര് വിജയ് കാന്ത്
ജനനത്തീയതി 25 Aug 1952
ഡേറ്റ് ഓഫ് ഡെത്ത് 28 Dec 2023 (വയസ്സ് 71)
ജന്മസ്ഥലം തിരുമംഗലം, മദുരൈ
പാര്‍ട്ടിയുടെ പേര്‌ Desiya Murpokku Dravida Kazhagam
വിദ്യാഭ്യാസം 10th Pass
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ & നടൻ
പിതാവിന്റെ പേര് കെ എൻ അളഗർസ്വാമി നായിഡു
മാതാവിന്റെ പേര് ആണ്ടാൾ അഴഗർസ്വാമി
പങ്കാളിയുടെ പേര് പ്രേമലത വിജയകാന്ത്
പങ്കാളിയുടെ ജോലി രാഷ്ട്രീയ പ്രവർത്തക
മക്കൾ 2 പുത്രൻ
മതം ഹിന്ദു
സ്ഥിര വിലാസം 10/12, കണ്ണമ്മാൾ സ്ട്രീറ്റ്, സാലിഗ്രാമം, ചെന്നൈ - 93
നിലവിലെ വിലാസം 10/12, കണ്ണമ്മാൾ സ്ട്രീറ്റ്, സാലിഗ്രാമം, ചെന്നൈ - 93
ബന്ധപ്പെടേണ്ട നന്പർ 044-23638339
ഇമെയില്‍ [email protected]
വെബ്സെെറ്റ് https://www.dmdkparty.com/
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

വിജയ് കാന്ത് ആസ്തി

ആസ്തി: ₹38.85 CRORE
ആസ്തികള്‍:₹53.57 CRORE
ബാധ്യത: ₹14.72 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

വിജയ് കാന്ത് കൗതുകകരമായ വിവരങ്ങള്‍

ചെങ്കല്പേട്ടിൽ സ്വന്തം എഞ്ചിനിയറിംഗ് കോളേജും ചെന്നൈയിലെ കോയംബേഡിൽ കല്യാണഹാളും ഉണ്ട്.
കാർഗിൽ ആശ്വാസനിധിയിലേയ്ക്ക് 500,000 രൂപ സംഭാവന ചെയ്യുകയും എല്ലാ വർഷവും ലിറ്റിൽ ഫ്ലവർ സ്ക്കൂളിന് 25,000 രൂപ സംഭാവന ചെയ്യുകയും ചെയ്യുന്നു.
നല്ല മാർക്കുള്ള ദരിദ്രരായ വിദ്യാർത്ഥികൾക്ക് കോളേജിൽ ചേരുന്നതിനും യാതൊരു ഫീസും ഈടാക്കാതെ എഞ്ചിനിയറിംഗ് കോളേജിൽ ചേരാനും സഹായിക്കുന്നു.
എല്ലാ വർഷവും അദ്ദേഹം തന്റെ പിറന്നാൾ ദിവസത്തിൽ പാവപ്പെട്ടവർക്ക് തയ്യൽ മെഷീനുകൾ, മുച്ചക്രസൈക്കിൾ, തേപ്പുപെട്ടി, ഇഡ്ലി പാത്രങ്ങൾ മുതലായവ സംഭാവന ചെയ്യുന്നു.
തമിഴ് നാടിന്റെ മുൻ മുഖ്യമന്ത്രിയും എം ജി ആറിന്റെ ഭാര്യയുമായ ശ്രീമതി ജാനകി രാമചന്ദ്രൻ, എം ജി ആർ തന്റെ രാഷ്ട്രീയ പ്രചരണകാലത്ത് ഉപയോഗിച്ചിരുന്ന വാൻ അദ്ദേഹത്തിന് നല്കിയിട്ടുണ്ട്.
തെലുങ്ക് സിനിമകളിൽ നേരിട്ട് അദ്ദേഹം അഭിനയിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ ധാരാളം സിനിമകൾ തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
തമിഴ് ജനതയ്ക്കിടയിൽ അദ്ദേഹം പരക്കെ ക്യാപ്റ്റൻ എന്നറിയപ്പെടുന്നു.
ആക്ഷൻ സിനിമകൾ കാണൽ, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവ അദ്ദേഹത്തിന്റെ വിനോദങ്ങളാണ്.
എം ജി രാമചന്ദ്രനും എൻ.ടി.യുമാണ് അദ്ദേഹത്തിന്റെ പ്രചോദകർ

വിജയ് കാന്ത് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2016
  • തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉലുന്ദുർപേട്ടൈ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് രണ്ട് തവണ (2006-ലും 2011-ലും) എം എൽ എ ആയ അദ്ദേഹത്തിന് 2016-ലെ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റും കെട്ടി വെച്ച കാശും നഷ്ടമായി.
2011
  • ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകവുമായി (എ ഐ എ ഡി എം കെ) അദ്ധേഹം സഖ്യം രൂപീകരിച്ച് 41 നിയോജകമണ്ഡലത്തിൽ മത്സരിക്കുകയും മത്സരിച്ച് 41 സീറ്റുകളിൽ 29 എണ്ണത്തിലും അദ്ധേഹത്തിന്റെ പാർട്ടി വിജയിക്കുകയും ചെയ്തു. ഈ വർഷം, അദ്ദേഹം തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രതിപക്ഷ നേതാവായി.
2006
  • അദ്ദേഹം തന്റെ നിയോജകമണ്ഡലമായ വിരുധാചലത്ത് ഡി എം ഡി കെയ്ക്ക് വേണ്ടി മത്സരിച്ച് 2006-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു.
2006
  • 2006 മെയ് 10-ന് അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവിൽ, അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർത്ഥികൾ എല്ലാ 234 നിയോജകമണ്ഡലങ്ങളിലും മത്സരിച്ചു.
2005
  • തമിഴ്നാട്ടിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയായി തന്റെ സ്വന്തം രാഷ്ട്രീയ മുന്നണിയായ ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡി എം ഡി കെ) രൂപീകരിച്ചു

മുന്‍കാല ചരിത്രം

2015
  • വിജയകാന്ത് തമിഴ് സിനിമാ വ്യവസായത്തിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തുകയും 150-ലധികം സിനിമകളിൽ അഭിനയിയ്ക്കുകയും ചെയ്തു. ഈയടുത്ത്, ഷണ്മുഗപാണ്ട്യന്റെ ആദ്യ സിനിമയായ സഗാപ്തത്തിൽ (2015) അദ്ദേഹം സ്വന്തം മകനോടൊപ്പം ഒരു ചെറിയ വേഷം ചെയ്തു.
1990
  • 1990 മുതൽ 1999 വരെ അദ്ദേഹം വിവിധ സിനിമകൾ ചെയ്തു. അവയിൽ മിക്കതും ആക്ഷൻ ത്രില്ലറുകളായിരുന്നു.
1981
  • വിവിധ പരാജയങ്ങൾക്ക് ശേഷം, ദൂരത്തു ഇടിമുഴക്കം എന്ന സിനിമയിൽ അദ്ദേഹം വിജയക്കൊടി പാറിച്ചു. ഈ സിനിമ ഹിന്ദി, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിൽ വീണ്ടും നിർമ്മിച്ചു. ഈ സിനിമയ്ക്ക് ശേഷം, വിജയകാന്ത് തമിഴ് സിനിമയിലെ മുൻ നിര നായകന്മാരിലൊരാളായി മാറി. 1984-ൽ ഒരു തമിഴ് നടൻ എന്ന നിലയിൽ വിജയകാന്ത് ഒരു വർഷത്തിൽ 18 സിനിമകൾ ചെയ്ത് റെക്കോർഡിട്ടു.
1979
  • എം എ കാജ സംവിധാനം ചെയ്ത ഇനിക്കും ഇളമൈ(1979) എന്ന തന്റെ ആദ്യ സിനിമയിൽ അദ്ദേഹം വില്ലനായി ബുക്ക് ചെയ്യപ്പെട്ടു.

വിജയ് കാന്ത് നേട്ടങ്ങൾ

1. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, 2001
2. മികച്ച നടനുള്ള അവാർഡ് (ചെന്ദൂര പൂവേ), 1989
3. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ്, 1988
4. ദക്ഷിണേന്ത്യൻ സിനിമാപ്രവർത്തക സംഘടനയുടെ മുൻ പ്രസിഡന്റ്
5. തമിഴ് നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായി മധ്യ-ഇടത് പാർട്ടി, ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡി എം ഡി കെ) രൂപീകരിച്ചു.
6. 2010 ഏപ്രിൽ 14-ന് ക്യാപ്റ്റൻ ടി വി എന്ന് വിളിയ്ക്കുന്ന 24 മണിക്കൂർ ടെലിവിഷൻ ചാനൽ സ്ഥാപിച്ചു.
7. റിഷിവന്ധിയം നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച് രണ്ടാം തവണ എം എൽ എ സ്ഥാനം നേടുകയും 2011-ൽ പാർട്ടി പ്രതിപക്ഷ നേതാവാകുകയും ചെയ്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X