'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ്' നവംബർ 10 മുതൽ 14 വരെ ഗോവയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഗാർമെന്റ്സ് ക്രിക്കറ്റ് കാർണിവൽ 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗി (ജിപിഎൽ)-ന്റെ 7-ാം പതിപ്പ് ഇത്തവണ ഗോവയിൽ. നവംബർ 10 മുതൽ 14 വരെ ഗോവയിലെ മഡ്ഗാവ് ക്രിക്കറ്റ് ക്ലബ്ബിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്. കൂൾ കളേഴ്സ് ആണ് ഈ ടൂർണ്ണമെൻ്റിന്റെ പ്രധാന സ്പോൺസർ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്തെ പ്രമുഖ വ്യാപാരികൾ, വിതരണക്കാർ, എന്നിവർ ഉൾപ്പെടെ 300 ഇൽപരം പേരാണ് ഈ ടൂർണ്ണമെൻ്റിൽ പങ്കാളികളാകുന്നത്.

12 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റിലെ അംഗങ്ങൾക്കുള്ള ജേഴ്സി കൊച്ചിയിൽ അവന്യൂ റീജന്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രസിഡൻ്റ് വിഎംഎച്ച് അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ ജുനൈദ്, മുജീബ് റഹ്മാൻ, മാലിക് കെഎംറ്റി എന്നിവർ സന്നിഹിതരായിരുന്നു.

Goa

ഗാർമെന്റ് ക്രിക്കറ്റ് അസ്സോസിയേഷൻ ട്രസ്റ്റ് കൊച്ചി തൃപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റി ആണ്. ടെക്സ്റ്റൈൽ, ഗാർമെന്റ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴിൽപരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികൾ സംഘടിപ്പിച്ച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം. ഇതിനെ മുൻനിർത്തി എല്ലാ വർഷവും വളരെ വിപുലമായ രീതിയിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു.

2016ൽ തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു കൊണ്ടാണ് ഈ സംഘടന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വയനാട്, തൊടുപുഴ, ഗോവ, ബാംഗ്ലൂർ എന്നിവടങ്ങളിലെ പ്രമുഖ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ഇതിനോടകം വിവിധ വർഷങ്ങളിൽ ടൂർണ്ണമെൻ്റുകൾ സംഘടിപ്പിക്കുകയുണ്ടായി. ടൂർണ്ണമെന്റിൽ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു വരുന്നു.

കേരളത്തെ പിടിച്ചുലച്ച മഹാ പ്രളയം ഉണ്ടായപ്പോൾ നിരവധി സഹായങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളിൽ എത്തിക്കുവാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക ജനപ്രധിനിധികൾ നടത്തി വരുന്ന ഭവന നിർമ്മാണ പദ്ധതികളിലും സാമ്പത്തിക സഹായം നല്കി ഭാഗഭാക്കാകുവാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഗുരുതരമായ രോഗാവസ്ഥയിൽ കഴിയുന്ന നിരവധി ആളുകൾക്ക് കഴിഞ്ഞ കാലങ്ങളിൽ ചികിത്സാ സഹായം ഉൾപ്പെടെ നല്കി വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma