മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനവുമായി "ക്രേസ് ബിസ്കറ്റ്സ്'
മലയാളത്തിന്റെ ഇതിഹാസതാരം മോഹന്‍ലാലിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ മനോഹരമായ പിറന്നാള്‍ സമ്മാനമൊരുക്കി ക്രേസ് ബിസ്കറ്റ്സ്. മോഹന്‍ലാല്‍ അഭിനയിച്ച ക്രേസ് ബിസ്കറ്റിന്റെ ഏറ്റവും പുതിയ പരസ്യ ചിയ്രം റിലീസ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിനായി ബ്രാൻഡ് സമ്മാനമൊരുക്കിയത്. . മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ "ദൃശ്യം 3"യും ഈ ദിനം തന്നെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനൊപ്പം തന്നെ, തിയേറ്ററുകളില്‍ ഈ പരസ്യചിത്രവും റിലീസ് ചെയ്യുകയുണ്ടായി.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസചിത്രം പ്രമേയത്തിലേയും അവതരണത്തിലേയും വ്യത്യസ്തത കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ക്രേസ് ബിസ്കറ്റിന്റെ നൊസ്റ്റാള്‍ജിക്ക് ജിംഗിള്‍ (റ്ററ്റ റ്റാര റ്ററ്റ രാര) പരസ്യ ചിത്രത്തിന് കൂടുതല്‍ നിറം പകര്‍ന്നു. ആഡ് ഏജന്‍സിയായ "ടികെസി'യാണ് ക്രേസ് ബിസ്‌കറ്റിനായി ഈ പരസ്യ, ചിത്രത്തിന്റെ ആശയാവിഷ്കരണം നടത്തിരിക്കുന്നത്.












Click it and Unblock the Notifications