Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി വണ്‍ഇന്ത്യയ്ക്കും ഡെയ്‌ലിഹണ്ടിനുമൊപ്പം കൈകോര്‍ത്ത് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒന്നാമത്തെ പ്രാദേശിക ഭാഷാ ഉള്ളടക്ക പ്ലാറ്റ്ഫോമായ ഡെയ്ലിഹണ്ടും നമ്പര്‍ വണ്‍ ഡിജിറ്റല്‍ പ്രാദേശിക പോര്‍ട്ടലായ വണ്‍ഇന്ത്യയും ഡല്‍ഹി പൊലീസുമായി കൈകോര്‍ക്കുന്നു. ഡല്‍ഹി പൊലീസിന്റെ സൈബര്‍ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് ദുരുപയോഗ ബോധവല്‍ക്കരണം തുടങ്ങിയവുടെ പ്രചരണത്തിനായാണ് ഡെയ്‌ലിഹണ്ടും വണ്‍ഇന്ത്യയും കൈകോര്‍ക്കുന്നത്.

ഡെയ്‌ലിഹണ്ടിന്റേയും വണ്‍ഇന്ത്യയുടേയും വിപുലമായ പ്രേക്ഷക അടിത്തറ മുതലാക്കി സമാനമായ മറ്റ് സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് രണ്ട് വര്‍ഷത്തെ പങ്കാളിത്തം കൊണ്ട് ഉദ്ദേശിക്കുന്നത്. ഡെയ്ലിഹണ്ടില്‍ ഡല്‍ഹി പൊലീസിന്റെ പ്രൊഫൈല്‍ ആരംഭിക്കുകയും ഇതുവഴി വീഡിയോകള്‍, ഷെയര്‍ കാര്‍ഡുകള്‍, ലേഖനങ്ങള്‍, ലൈവ് സ്ട്രീമുകള്‍ എന്നിവ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യും.

dailyhunt

(ഇടത്തുനിന്ന് വലത്തോട്ട്) ശ്രീമതി സൗമ്യ മേനോന്‍ (സീനിയര്‍ ഡയറക്ടര്‍ - കണ്ടന്റ് സ്ട്രാറ്റജി, വണ്‍ ഇന്ത്യ), രാവണന്‍ എന്‍ ( എറ്റെര്‍നോ ഇന്‍ഫോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ), സഞ്ജയ് സിംഗ് (സ്‌പെഷ്യല്‍ കമ്മീഷണര്‍ -ലൈസന്‍സിംഗ് & ലീഗല്‍ ഡിവിഷന്‍, പെര്‍സെപ്ഷന്‍ മാനേജ്മെന്റ് & മീഡിയ സെല്‍, പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ & ടെക്നോളജി - ഡല്‍ഹി പൊലീസ്), സുമന്‍ നല്‍വ (ഡല്‍ഹി പൊലീസ്, ഡിസിപി - പിആര്‍ഒ) എന്നിവര്‍ പങ്കാളിത്ത കരാര്‍ ഒപ്പിട്ട ശേഷം.

വണ്‍ഇന്ത്യയുടെ ഒന്നിലധികം ഭാഷകളിലുള്ള വെബ്‌സൈറ്റുകളില്‍ പ്രസക്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഇന്‍ഫോഗ്രാഫിക്‌സും വീഡിയോകളും പ്രസിദ്ധീകരിക്കും. ഇതുവഴി വിവിധ പ്രാദേശിക പ്രേക്ഷകര്‍ക്കിടയില്‍ പരമാവധി സ്വാധീനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഡല്‍ഹി പൊലീസ് പൊതുജനങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്തി അവരെ ബോധവാന്‍മാരാക്കുകയും ചെയ്യും.

തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ ഡല്‍ഹി പൊലീസിന്റെ സാന്നിധ്യം ഉള്ളതില്‍ അതിയായ അഭിമാനമുണ്ടെന്നും ഈ സഹകരണം ശക്തിപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും എറ്റര്‍നോ ഇന്‍ഫോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ രാവണന്‍ പറഞ്ഞു. 'ഡല്‍ഹി പൊലീസും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പൊതു സുരക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ പങ്കിടുന്നത് ജനാധിപത്യവല്‍ക്കരിക്കാനും ഞങ്ങള്‍ ഒന്നിച്ച് ലക്ഷ്യമിടുന്നു.

ഈ പങ്കാളിത്തം ഡെയ്ലിഹണ്ടിന്റെയും വണ്‍ഇന്ത്യയുടെയും പ്രേക്ഷകരെ ശാക്തീകരിക്കുന്നതിനും അതുവഴി സുരക്ഷിതവും കൂടുതല്‍ അറിവുള്ളതുമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു' എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. പങ്കാളിത്തത്തെ ഡല്‍ഹി പൊലീസ് പിആര്‍ഒ സുമന്‍ നല്‍വയും സ്വാഗതം ചെയ്തു. യുവതലമുറയുമായുള്ള ഇടപഴകല്‍ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സുമന്‍ നല്‍വ പറഞ്ഞു.

DELHI POLICE

ന്യൂഡല്‍ഹിയില്‍ നടന്ന പങ്കാളിത്ത കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ രാവണന്‍ എന്‍ (എറ്റെര്‍ണോ ഇന്‍ഫോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍), സുമന്‍ നല്‍വ (ഡിസിപി, പിആര്‍ഒ, ഡല്‍ഹി പൊലീസ്) എന്നിവര്‍.

ഡെയ്‌ലിഹണ്ട്, വണ്‍ഇന്ത്യ എന്നിവയുടെ വിപുലമായ പ്രേക്ഷക അടിത്തറ ഫലപ്രദമായ സന്ദേശങ്ങള്‍ നല്‍കാനും ഞങ്ങളുടെ ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിക്കും. 'ഈ നൂതന പ്ലാറ്റ്ഫോമുകളുടെ പിന്തുണയോടെ, നിര്‍ണായക വിവരങ്ങള്‍ വിതരണം ചെയ്യുന്നത് സുഗമമാക്കുമെന്നും പ്രേക്ഷകരിലുടനീളം അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡെയ്‌ലിഹണ്ട്

എല്ലാ ദിവസവും 15 ഭാഷകളില്‍ 10 ലക്ഷത്തിലധികം പുതിയ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ നമ്പര്‍ വണ്‍ പ്രാദേശിക ഭാഷാ ഉള്ളടക്ക പ്ലാറ്റ്‌ഫോമാണ് ഡെയ്ലിഹണ്ട്. 50,000-ലധികം പങ്കാളികളില്‍ നിന്നും 50,000-ലധികം ക്രിയേറ്റര്‍മാരില്‍ നിന്നും ഡെയ്ലിഹണ്ട് പ്രതിദിനം വിവരം പങ്ക് വെക്കുന്നു. ഒരു ബില്യണ്‍ ഇന്ത്യക്കാരെ വിവരങ്ങള്‍ അറിയിക്കാനും വിനോദം പങ്കുവെക്കാനും സഹായിക്കുന്ന പ്ലാറ്റ്ഫോമാക്കി ഡെയ്‌ലിഹണ്ടിനെ മാറ്റുക എന്നതാണ് ലക്ഷ്യം. എല്ലാ മാസവും 350 ദശലക്ഷത്തിലധികം പ്രതിമാസ ഉപയോക്താക്കള്‍ക്ക് ഡെയ്ലിഹണ്ട് സേവനം നല്‍കി വരുന്നു.

പ്രതിദിന സജീവ ഉപയോക്താവ് ഡെയ്‌ലിഹണ്ടില്‍ ഒരു ദിവസം ചെലവഴിക്കുന്ന സമയം 30 മിനിറ്റാണ്. ആഴത്തിലുള്ള സാങ്കേതികവിദ്യകള്‍, ഉള്ളടക്കത്തിന്റെ മികച്ച ക്രമീകരണം എന്നിവ ഉപയോക്താക്കള്‍ക്ക് തത്സമയ വിവരങ്ങള്‍ കൈമാറുന്നതിന് മുന്‍ഗണന നല്‍കുന്നു.

വണ്‍ഇന്ത്യ

വണ്‍ഇന്ത്യ ഡോട്ട് കോം ഒരു ബഹുഭാഷാ വാര്‍ത്താ പ്ലാറ്റ്ഫോമാണ്. വായനക്കാരെ അവരുടെ സ്വന്തം ഭാഷയില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2006 ല്‍ ആണ് വണ്‍ഇന്ത്യ ആരംഭിക്കുന്നത്. ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ പ്രസാധകരെന്ന നിലയില്‍ വണ്‍ഇന്ത്യ രണ്ട് പതിറ്റാണ്ടിലേറെയായി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, ഗുജറാത്തി, പഞ്ചാബി, മറാത്തി, ഒഡിയ എന്നീ 11 ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു.

ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കാത്ത ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്കിടയില്‍ സേവനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് വണ്‍ഇന്ത്യ ആരംഭിച്ചത്. കോംസ്‌കോര്‍ അനുസരിച്ച്, ഓരോ 5 ഡിജിറ്റല്‍ ഉപയോക്താക്കളില്‍ ഒരാള്‍ വണ്‍ഇന്ത്യ പ്ലാറ്റ്ഫോമിനെയാണ് വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കുന്നത്. മറ്റ് വെബ്‌സൈറ്റുകളുടെ മുന്‍ഗാമി, ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ എന്നിവ വണ്‍ഇന്ത്യയെ പ്രാദേശിക ഇടത്തിലെ മത്സരത്തില്‍ മുന്നില്‍ നിര്‍ത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+