ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ. കെജി അനില്‍കുമാർ ലാറ്റിന്‍ അമേരിക്കന്‍ ഗുഡ്വില് അംബാസിഡറായി നിയമിതനായി
ഡല്‍ഹി: ദക്ഷിണേന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ: കെ.ജി അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ (എല്‍എസി) മേഖലയുടെ ഗുഡ്വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടു. ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സിലാണ് (എല്‍എസിടിസി) അദ്ദേഹത്തെ ഗുഡ്വിൽ അംബാസിഡറായി നിയമിച്ചത്.
ഇന്ത്യ, മിഡില്‍ ഈസ്റ്റ്, 33 എല്‍എസി മേഖലകള്‍ തമ്മിലുളള വ്യാപാര, ടൂറിസം ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയും ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ മേഖലയും തമ്മില്‍ ചരിത്രപരമായും സാംസ്ക്കാരികപരമായുമുള്ള ബന്ധങ്ങളാണുള്ളത്. ഭാഷാപരമായ തടസങ്ങളും, ദൂരക്കൂടുതലും, നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ ഇല്ലാത്തതും ടൂറിസം, വ്യാപാര മേഖലകളിലെ വിപണന സാധ്യതകള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനു തടസ്സമായി. ഇത് പരിഹരിക്കുക എന്നതാണ് ഗുഡ്വില് അംബാസിഡറായുള്ള അഡ്വ. കെ ജി അനില്‍കുമാറിന്റെ ആദ്യത്തെ ചുവടുവയ്പ്പ്.

അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിലും ഇന്ത്യയുടെ വിശ്വാസ്യത ആഗോള തലത്തില്‍ വര്‍ധിപ്പിക്കുന്നതിലും കെ.ജി അനില്‍കുമാര്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ക്യൂബയുമായും ശക്തമായ ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യാ ഗവണ്മെന്റും അനില്‍കുമാറിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്.
കെ ജി അനില്‍കുമാറിന്റെ സ്ഥാനാരോഹണത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ (എല്‍എസിടിസി) പ്രസിഡന്റ് ഡോ.ആസിഫ് ഇക്ബാല്‍ പറഞ്ഞു. എല്‍.എ.സി മേഖലയുമായുള്ള സഹരണത്തിലെ വെല്ലുവിളികളെ അതിജീവിക്കാനും, സാധ്യതകളെ തിരിച്ചറിയാനും കെ ജി അനില്‍കുമാറിന്റെ അനുഭവവും നേതൃപാടവവും കരുത്തേകും. ഗുഡ്വില് അംബാസിഡറായുള്ള അദ്ദേഹത്തിന്റെ സേവനം ഈ പ്രദേശങ്ങളിലെ സാമ്പത്തികവും സാംസ്ക്കാരികവുമായ പങ്കാളിത്തം ശക്തപ്പെടുത്തുവാനുതകുമെന്നും ഡോ.ആസിഫ് ഇക്ബാല്‍ പറഞ്ഞു.
ഇന്ത്യ, മിഡില്‍ ഈസ്റ്റ്, മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, എല്‍ സാല്‍വഡോര്‍, കോസ്റ്റാറിക്ക, പനാമ, ബെലീസ്, ഹെയ്തി, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ജമൈക്ക, ട്രിനിഡാഡ് & ടൊബാഗോ, ബഹാമാസ്, ബാര്‍ബഡോസ്, സെന്റ് ലൂസിയ, ഗ്രെനഡ, സെന്റ് വിന്‍സെന്റ് & ഗ്രനേഡൈന്‍സ്, ആന്റിഗ്വ & ബാര്‍ബുഡ, ഡൊമിനിക്ക, സെന്റ് കിറ്റ്സ് & നെവിസ്, ബ്രസീല്‍, കൊളംബിയ, അര്‍ജന്റീന, പെറു , വെനിസ്വേല, ചിലി, ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ, ഉറുഗ്വേ, സുരിനാം, ഗയാന എന്നിവ ഉള്‍പ്പെടുന്ന എല്‍.എ.സി രാജ്യങ്ങള്‍ക്ക് പരസ്പരം പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ ശക്തമായ വ്യാപാര, ടൂറിസം ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് തന്നാലാവും വിധം ശ്രമിക്കുമെന്ന് ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗുഡ്വിൽ അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ട് കെ ജി അനില്‍കുമാര്‍ പറഞ്ഞു.
ടൂറിസം പ്രമോഷന് പ്രധാന അജണ്ടകളിലൊന്നാണ്. ആദ്യപടിയായി തനതായ സാംസ്ക്കാരികവും ചരിത്രപരവും പ്രകൃതി ദത്തവുമായ ആകര്ഷണങ്ങള് ഉയര്‍ത്തിക്കാട്ടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും 33 ഓളം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര,വിനോദ സഞ്ചാര മേഖലകള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications