ഐസിഎൽ ഫിൻകോർപ്പിന് ഡൽഹിയിൽ സോണൽ ഓഫീസും അഞ്ച് പുതിയ ബ്രാഞ്ചുകളും
ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്ത് സോണൽ ഓഫീസും അഞ്ച് പുതിയ ബ്രാഞ്ചുകളും ആരംഭിച്ച് ഐസിഎൽ ഫിൻകോർപ്പ്. ന്യൂ ഡൽഹിയിലെ കോണോട്ട് പ്ലേസ് ബ്രാഞ്ചിൽ വെച്ച് അഡ്വ. കെ ജി അനിൽകുമാർ (ഗുഡ്‌വിൽ അംബാസഡർ, എൽഎസിടിസി, ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണർ, ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഐസിഎൽ ഫിൻകോർപ്പ്) ആണ് പുതിയ ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
സാമ്പത്തിക സർവീസുകളുടെ ലഭ്യത വർദ്ധിപ്പിക്കുകയും ദേശീയ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യാനുള്ള മഹത്തായ മുന്നേറ്റമായാണ് ഈ പുതിയ തുടക്കം. ഐസിഎൽ ഫിൻകോർപ്പിന്റെ ഹോൾടൈം ഡയറക്ടർ, വൈസ് ചെയർപേഴ്സൺ & സിഇഒ ഉമ അനിൽകുമാർ ചടങ്ങിൽ ഭദ്ര ദീപം കൊളുത്തി. ഐസിഎൽ ഫിൻകോർപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗത പ്രഭാഷണം നടത്തി. ഐസിഎൽ ഫിൻകോർപ്പിന്റെ ഇൻഡിപ്പെൻഡന്റ് ഡയറക്ടർ സിഎസ് ഷിന്റോ സ്റ്റാൻലി ചടങ്ങിനു നന്ദി അറിയിച്ചു.

ഡൽഹിയിലെ ജനങ്ങൾക്കു ഉപഭോക്തൃ-കേന്ദ്രിത ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ ദൗത്യത്തിലേക്കുള്ള വലിയ നേട്ടമാണ് ഈ ഉദ്ഘാടനം. കോണോട്ട് പ്ലേസിന്റെ ഹൃദയഭാഗത്ത് ആരംഭിച്ച പുതിയ സോണൽ ഓഫീസ് ഈ മേഖലയിലെ പ്രധാന ഓപ്പറേഷൻസ് ഹബ് ആയി പ്രവർത്തിക്കും. ഇതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കോൺനോട്ട് പ്ലേസ്, മൽവിയ നഗർ, കരോൾ ബാഗ്, രാജീന്ദർ നഗർ, രോഹിണി എന്നിവിടങ്ങളിലായി അഞ്ചു പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു. ഇതിലൂടെ ഡൽഹിയിൽ മെച്ചപ്പെട്ട സേവനലഭ്യതയും വേഗത്തിലുള്ള സർവീസ് ഡെലിവറിയും ഉപഭോക്താക്കൾക്ക് മികച്ച സൗകര്യവും ഉറപ്പാക്കുന്നു.
മുപ്പതിലധികം വർഷങ്ങളായി ഇന്ത്യൻ എൻബിഎഫ്സി മേഖലയിലെ വിശ്വസ്തമായ പേര് എന്ന നിലയിൽ ഐസിഎൽ ഫിൻകോർപ്പ് ജനങ്ങളിലേക്ക് സുരക്ഷിതവും സുതാര്യവുമായ ധനകാര്യ സേവനങ്ങൾ എത്തിച്ചു വരുന്നു. രാജ്യത്തുടനീളം രണ്ടായിരത്തിലധികം ജീവനക്കാർ, മുന്നൂറിലധികം ശാഖകൾ, മുപ്പത്തിയഞ്ച് ലക്ഷത്തിലധികം സന്തുഷ്ട ഉപഭോക്താക്കൾ എന്നിവയോടൊപ്പം ഐസിഎൽ ഫിൻകോർപ്പ് ജൈത്രയാത്ര തുടരുന്നു.
അഡ്വ. കെ ജി അനിൽകുമാറിന്റെയും ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പുതിയ അധ്യായം ഡൽഹിയിലെ ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയും വിശ്വാസമേറിയ ധനകാര്യ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. "മുപ്പതിലധികം വർഷങ്ങളായി ഐസിഎൽ ഫിൻകോർപ്പ് വിശ്വസ്തത, സുതാര്യത, ഉപഭോക്തൃ-കേന്ദ്രിത സമീപനം എന്നിവയുടെ പ്രതീകമാണ്," എന്ന് അഡ്വ. കെ ജി അനിൽകുമാർ പറഞ്ഞു. "ഈ വിപുലീകരണം, മികച്ച സേവന നിലവാരം നിലനിർത്തിക്കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും ലഭ്യതയും നൽകുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തെ കൂടുതൽ ശക്തമാക്കുന്നതാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ അറിയാൻ: iclfincorp.com, 011 4372 1463.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications