ചെന്നൈയിലെ അശോക് നഗറിന് സുരക്ഷയുടെ ആത്മവിശ്വാസമേകി 100 സിസിടിവി ക്യാമറകള്‍
പൊതുജന സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഐസിഎല്‍ ഫിന്‍കോര്‍പും ലയണ്‍സ് ക്ലബ്ബും തമിഴ്നാട് പൊലീസും സംയുക്തമായി അശോക് നഗറില്‍ 100 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. പ്രദേശവാസികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതില്‍ ഐസിഎല്‍ ഫിന്‍കോര്‍പിനുള്ള പ്രതിബദ്ധതയും കൂട്ടായ പൗരപ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഈ സംരംഭം.
R3 അശോക് നഗര്‍ പൊലീസ് സ്റ്റേഷന്‍, ചെന്നൈയില്‍ നടന്ന ചടങ്ങില്‍ LACTC ഗുഡ്വില്‍ അംബാസഡറും ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡിയുമായ അഡ്വ. കെ. ജി. അനില്‍ കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്നു. ഐസിഎല്‍ ഫിന്‍കോര്‍പിന്റെ Whole-Time ഡയറക്ടറും, വൈസ് ചെയര്‍മാനും സിഇഒയുമായ ശ്രീമതി ഉമ അനില്‍ കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ടി. നഗര്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് തിരു. എസ് കുത്തലിംഗം, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് തിരു. ആര്‍. ആല്‍ഡ്രിന്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് തിരു. എസ്. സതീഷ് കുമാര്‍, R3 അശോക് നഗര്‍ പോലീസ് സ്റ്റേഷന്‍ (L&O), PMJF Ln. Dr. G. മണിലാല്‍, Past ഡിസ്ട്രിക്ട് ഗവര്‍ണര്‍ & ക്യാബിനറ്റ് അഡൈ്വസര്‍, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് 3241 F., എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്വര്‍ണ്ണപ്പണയത്തിലും മറ്റ് സാമ്പത്തിക സേവനങ്ങളിലും മുന്‍പന്തിയിലുള്ള പ്രമുഖ എന്‍.ബി.എഫ്.സി (NBFC) ആയ ഐസിഎല്‍ ഫിന്‍കോര്‍പ് പൊതുജന സുരക്ഷയ്ക്കും മറ്റുമായി നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാറുണ്ട്. സന്നദ്ധ സംഘടനകള്‍, നിയമപാലകര്‍, കോര്‍പ്പറേറ്റ് പങ്കാളികള്‍ എന്നിവര്‍ കൈകോര്‍ക്കുന്നതിലൂടെ സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ പുതിയ നീക്കം.












Click it and Unblock the Notifications