ദുബായില്‍ മറൈന്‍ ടൂറിസം ആരംഭിച്ച് ഐസിഎല്‍ ഗ്രൂപ്പ്
ഇന്ത്യയിലും യുഎഇ യിലുമായി വിവിധ മേഖലകളില്‍ വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഐസിഎല്‍ ഗ്രൂപ്പ് ദുബായില്‍ 'ഐസിഎല്‍ മറൈന്‍ ടൂറിസം' എന്ന പുതിയ സംരംഭം ആരംഭിച്ചു. യുഎഇ ഭരണകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ നുഐമിയും ഐസിഎല്‍ ഗ്രൂപ്പിന്റെ സിഎംഡിയും ക്യൂബയുടെ ട്രേഡ് കമ്മീഷണര്‍ ഓഫ് ഇന്ത്യയും ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളുടെ ഗുഡ്‌വില്‍ അംബാസഡറുമായ അഡ്വ. കെജി അനില്‍കുമാറും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ദുബായ് ദേര അല്‍ സീഫ് വാട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഐസിഎല്‍ ഗ്രൂപ്പ് സിഇഒ ഉമാ അനില്‍കുമാര്‍, ഐസിഎല്‍ ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമല്‍ജിത്ത് എ മേനോന്‍ എന്നിവരും സന്നിഹിതരായിരുന്നു. യുഎഇയിലേക്കുള്ള ആഗോള വിനോദസഞ്ചാരികളുടെ എണ്ണം പ്രതിമാസം ശരാശരി 2 മില്യണ്‍ കവിഞ്ഞതിനാലാണ് ദുബായിലെ പ്രധാന ആകര്‍ഷണ ഇടങ്ങളില്‍ യുഎഇ ഭരണാധികാരികളുടെ കാഴ്ചപ്പാടിന് അനുസൃതമായി ടൂറിസം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് ഐസിഎല്‍ ഗ്രൂപ്പ് അറിയിച്ചു.

വായു, കര, ജല ടൂറിസം മേഖലകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അഡ്വ. കെ ജി അനില്‍കുമാര്‍ പറഞ്ഞു. ഇതോടെ ടൂറിസം രംഗത്തെ ഏറ്റവും വലിയ ഡെസര്‍ട്ട് സഫാരിയും മറൈന്‍ ടൂറിസത്തില്‍ ഏറ്റവും വലിയ ബോട്ട് ക്രൂയിസ് എന്ന ഖ്യാതിയും ഐസിഎല്‍ ഗ്രൂപ്പിന് സ്വന്തമാകും.
ഇന്ത്യയിലുടനീളം ശാഖകള്‍ ഉള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ് ആയിരക്കണക്കിന് യുഎഇ നിവാസികള്‍ക്ക് ബാങ്കിംഗ് ബ്രോക്കറേജ് സൊല്യൂഷന്‍ സേവനങ്ങളും ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ആസ്ഥാനമാക്കിയുള്ള ബാങ്കിംഗ് പദ്ധതികളും ദുബായ് ഗോള്‍ഡ് സൂക്കിലും മീന ബസാര്‍ ദുബായിലും സ്വര്‍ണ്ണ വ്യാപാര സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications