52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ തുറക്കാൻ കല്യാണ്‍ ജൂവലേഴ്സ്, 12 മാസം കൊണ്ട് 30 ശതമാനം റീട്ടെയ്ൽ വർധന ലക്ഷ്യം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് അടുത്ത 12 മാസത്തിൽ റീട്ടെയ്ല്‍ സാന്നിദ്ധ്യം 30 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി 1300 കോടി രൂപ മുതല്‍ മുടക്കി അടുത്ത 52 ആഴ്ചകളിലായി 52 ഷോറൂമുകള്‍ ആരംഭിക്കും. മെട്രോ നഗരങ്ങളിലും കൂടാതെ വടക്ക്, കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ടിയര്‍ -2, ടിയര്‍-3 വിപണികളിലേയ്ക്കും കമ്പനിയുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്കുന്നു.
ആകമാന വിറ്റുവരവിന്റെ 17 ശതമാനം ലഭ്യമാകുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മികച്ച മുന്നേറ്റവും വര്‍ദ്ധിച്ച ഉപയോക്തൃ താത്പര്യവും കല്യാണ്‍ ജൂവലേഴ്സിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പാദങ്ങളിലും വളര്‍ച്ച മികച്ച രീതിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയിലും മികച്ച രീതിയിലുള്ള വിപുലീകരണ പരിപാടികൾ അവതരിപ്പിക്കുന്നതിന് കമ്പനി ലക്ഷ്യമിടുന്നു.

മുംബൈയിലെ ആദ്യത്തെ ഫിസിക്കല്‍ എക്സ്പീരിയന്‍സ് കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയര്‍ ഡോട്ട് കോം റീട്ടെയ്ല്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കും. സെപ്റ്റംബര്‍ 31-ന് അവസാനിച്ച പന്ത്രണ്ട് മാസങ്ങളില്‍ (TTM ) 13,000 കോടി രൂപയുടെ വിറ്റുവരവും 425 കോടി രൂപ നികുതിക്കു ശേഷമുള്ള ലാഭവും നേടാനായെന്നും അടുത്ത വളര്‍ച്ചാ ഘട്ടത്തിലേക്ക് ലക്ഷ്യം വെയ്ക്കുകയാണ് എന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന് പറഞ്ഞു.
-
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
പഴയ സ്വർണം വിൽക്കാനുണ്ടോ? വാങ്ങാനാകാതെ ജ്വല്ലറികൾ, സ്വർണവില കുറഞ്ഞിട്ടും പുതിയ പ്രതിസന്ധി -
സ്വർണ വില കൂപ്പുകുത്തും..43000 രൂപ വരെ പവന് ഇടിയും..സ്വർണം ഇപ്പോൾ വാങ്ങി മണ്ടത്തരം കാട്ടരുതെന്ന് വിദഗ്ധ -
സ്വർണ വില എത്രത്തോളം ഉയരും? ഈ കണക്ക് കേട്ടാൽ ആഭരണപ്രേമികളുടെ നെഞ്ച് തകരും -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
തിരിച്ചുവരവിന് ശ്രമിച്ച് സ്വര്‍ണം... ഒന്നും ചെയ്യാനാകാതെ വെള്ളി; 2025 ലെ കുതിപ്പൊക്കെ വെറുതയായോ? -
സ്വര്‍ണവില ഗ്രാമിന് 33000 രൂപ, അതും രണ്ട് വര്‍ഷത്തിനുള്ളില്‍..! പവന് 2.60 ലക്ഷം!! -
സ്വർണ വില ദുബായിലും കുത്തനെ ഇടിഞ്ഞു; പവന് കേരളത്തിലേതിനേക്കാൾ കുറവ്..ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ -
സ്വര്‍ണ പണയ വായ്പയ്ക്ക് ഇന്ത്യയില്‍ ആളുണ്ട്; കണ്ണുവെച്ച് ആഗോള കമ്പനികള്‍, ഓഹരികള്‍ വാങ്ങുന്നു -
20 ദിവസത്തിനുള്ളില്‍ 20 പുതിയ ഷോറൂമുകള്‍; വമ്പന്‍ പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്












Click it and Unblock the Notifications