എംഎ യൂസഫലിയുടെ ജന്മദിനം: അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ഭക്ഷണം നൽകി യൂസഫലി ഫാൻസ് ഇന്റർനാഷ്ണൽ

ഡൽഹി : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിയുടെ ജന്മദിനം ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ച് യൂസഫലി ഫാൻസ് ഇന്റർനാഷ്ണൽ. നവംബർ 15 ഞായറാഴ്ചയായിരുന്നു എംഎ യൂസഫലിയുടെ 71ം പിറന്നാൾ. ജീവകാരുണ്യപ്രവർത്തനത്തിൽ കരുണയും മനുഷത്വവും കൊണ്ട് അനേകം മനുഷ്യർക്ക് തണലേകുന്ന വ്യക്തി എന്ന നിലയ്ക്കാണ് എംഎ യൂസഫലിയുടെ പിറന്നാൾ ആഘോഷം യൂസഫലി ഫാൻസ് ഇന്റർനാഷ്ണൽ ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ വെച്ച് നടത്തിയത്.

ഫുഡ് ഓൺ വീൽസുമായി സഹകരിച്ചാണ് നൂറിലധികം കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തത്. പിന്നോക്ക ഗ്രാമങ്ങളിലും തെരുവുകളിലും കഴിയുന്ന പാവപ്പെട്ട കുട്ടികൾക്ക് പോഷകാഹാരവും വിദ്യാഭ്യാസവും എത്തിച്ചുനൽകുന്ന സംഘടനയാണ് ഫുഡ് ഓൺ വീൽസ്. സാമൂഹികപ്രവർത്തനത്തിലും ജീവകാരുണ്യരം​ഗത്തും എംഎ യൂസഫലി വഹിക്കുന്ന പങ്ക് ഉയർത്തികാട്ടിയായിരുന്നു അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്കൊപ്പം ജന്മദിനം ആഘോഷിച്ചത്.

MA Yusuff Ali

നിങ്ങളുടെ ജീൻസ് പാന്റിലെ ആ കുഞ്ഞൻ പോക്കറ്റ് കോയിനിടാനുളളതല്ല, പിന്നെ എന്തിനുളളതാണ്?

പാവപ്പെട്ട കുട്ടികൾക്ക് പോഷകാഹാരം എത്തിച്ചുനൽകി, അവരുടെ ഉന്നമത്തിനുവേണ്ടി പൊതുസമൂഹം കൈകോർക്കണമെന്ന സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഈ നീക്കം. യൂസഫലി ഫാൻസ് ഇന്റർനാഷ്ണൽ പ്രവർത്തകൻ സഹദ് ഫൈസിയുടെ നേതൃത്വത്തിലായിരുന്നു അഭയാർത്ഥി ക്യാമ്പിലെ ഭക്ഷണ വിതരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma