മൻസൂർ പള്ളൂരിന്റെ ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു
ദമ്മാം: മൻസൂർ പള്ളൂരിന്റെ പുതിയ മലയാള പുസ്തകമായ 'മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്' ന്റെ കവർ പ്രകാശനം ചെയ്തു. സൗദി മലയാളി ലിറ്റററി ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം എൻ കാരശ്ശേരിയാണ് കവർ പ്രകാശനം നിർവ്വഹിച്ചത്. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
കഥാകൃത്ത് പി കെ പാറക്കടവ്, സിനിമാ നിർമാതാവ് ജോളി ലോനപ്പൻ, മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മക്ബൂൽ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഡോ. അജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മയ്യഴിയിലെ നാട്ടോർമകളിൽ തുടങ്ങി ഗൾഫിലേക്കുള്ള മൻസൂർ പള്ളൂരിന്റെ ജീവിത യാത്രയാണ് പുസ്തകം. വ്യക്തിപരമായ ഓർമകളിലൂടെ മരുഭൂമിയിലെ ജീവിതം, സംസ്കാരം, സംഗീതം, പ്രകൃതി, ഗോത്രപാരമ്പര്യങ്ങൾ എന്നിവ പുസ്തകത്തിലൂടെ പറയുന്നു . ഒക്ടോബറിൽ പുസ്തകം മാഹിയിൽ പ്രകാശനം ചെയ്യും.
മാഹി സ്വദേശിയും ദമ്മാമിൽ അറ്റോമിക്സ് ടെക്നോളജീസ് ചെയർമാനുമായ മൻസൂർ പള്ളൂർ എഴുത്തുകാരനും കോളമിസ്റ്റും സിനിമാ നിർമാതാവുമാണ്. അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങൾ പ്രതിപാദിച്ച അദ്ദേഹത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമായി മുമ്പ് പ്രസിദ്ധീകരിച്ച 'ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?' എന്ന ലേഖനസമാഹാരത്തെക്കുറിച്ച് അമേരിക്ക ആസ്ഥാനമായുള്ള കിർക്കുസ് റിവ്യൂസ് നിരൂപണം പ്രസിദ്ധീകരിച്ചിരുന്നു.


Click it and Unblock the Notifications
