ഷെഹൻഷായും ബാദ്ഷായും ഒരു കുടക്കീഴിൽ, കാൻഡറിന്റെ ബ്രാൻഡ് അംബാസഡറായി ഷാരൂഖ് ഖാൻ
മുംബൈ: സോഷ്യൽ മീഡിയയുടെ ഊഹാപോഹങ്ങൾക്ക് ഇവിടെ വിരാമം. കല്യാൺ ജ്വല്ലറിസ് ഗ്രൂപ്പിന്റെ ലൈഫ്‌സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡറിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി എത്തുന്നത് മറ്റാരുമല്ല, ബോളിവുഡിന്റെ ബാദ്ഷയായ ഷാരൂഖ് ഖാൻ ആണ്.
കാൻഡറിന് തിളക്കമേറ്റാൻ ഷാരൂഖ് ഖാൻ എത്തുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത് ആരാധകരേയും വിപണിയേയും ഒരുപോലെ ആവേശഭരിതമാക്കിയിരിക്കുകയാണ്. കാൻഡറിൽ ഷാരൂഖിനും ഉടമസ്ഥാവകാശം ഉണ്ടായേക്കും എന്നുളള അഭ്യൂഹങ്ങൾ വിപണിയിൽ പരന്നിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ കാൻഡർ തള്ളി കളയുന്നു- ഷാരൂഖ് ഖാൻ ബ്രാൻഡിന്റെ മുഖമാണ്, ഉടമയല്ല.

ഷാരൂഖ് ഖാനെ കാൻഡറിലേക്ക് എത്തിച്ചതിലൂടെ, കല്യാൺ ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും മൂല്യമേറിയ രണ്ട് താരങ്ങളെയാണ് ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുന്നത്. ബോളിവുഡിന്റെ ഷെഹൻഷാ അമിതാഭ് ബച്ചൻ കല്യാണിന്റെ ശാശ്വത പ്രതീകമാണ്. അദ്ദേഹം എന്നും കല്യാണിന്റെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതിനിധിയായിരിക്കും. അതേസമയം ഷാരൂഖ് ഖാൻ എത്തുന്നത് പുതിയ തലമുറയെ ആകർഷിക്കുന്ന ട്രെൻഡി ഡിസൈനുകൾ അവതരിപ്പിക്കുന്ന കാൻഡറിന്റെ പുതിയ മുഖമായിട്ടാണ്.
75-ലധികം റീട്ടെയിൽ ഔട്ട്ലറ്റുകൾ ആണ് കാൻഡറിന് ഉളളത് . ഇന്നത്തെ തലമുറ ആഭരണങ്ങളെ കാണുന്നത് ഫാഷനും വ്യക്തിത്വവും ഇഴചേരുന്ന ഒന്നായിട്ടാണ്. ഈ പുതു തലമുറയെ ലക്ഷ്യമിട്ടാണ് കാൻഡർ എത്തുന്നത്. കാൻഡറിന്റെ ബ്രാൻഡ് അംബാസിഡറായി ഷാരൂഖ് ഖാൻ എത്തുമ്പോൾ പാരമ്പര്യവും ന്യൂജെൻ ട്രെൻഡും സമന്വയിക്കുക കൂടിയാണ്.
ഈ സുപ്രധാന നീക്കത്തിലൂടെ രണ്ട് തലമുറകളിലേക്കാണ് കല്യാൺ ഗ്രൂപ്പ് കടന്ന് ചെല്ലുന്നത്. ഒരുവശത്ത് ബ്രാൻഡിന്റെ പാരമ്പര്യ മൂല്യങ്ങൾ നിരനിർത്തുന്നതിനൊപ്പം മറുവശത്ത് അവയെ പുതിയ കാലത്തിന് അനുസൃതമായി നവീകരിക്കുക കൂടിയാണ് ചെയ്യുന്നത്. ഇന്ത്യയുടെ ആഭരണ കലാ-നിർമ്മാണ-വിപണന രംഗത്തെ അനുഭവങ്ങളും കഥകളുമെല്ലാം പുതിയ തലമുറയ്ക്ക് കൈമാറുകയാണ് ഇവിടെ. അതിനായി ഷെഹൻഷായും ബാദ്ഷായും ഒരുമിച്ച് കൈകോർക്കുന്നു. രണ്ട് തലമുറകൾ ഒരുമിച്ച് ചേരുമ്പോൾ ഇനി കൂടുതൽ തിളക്കം.












Click it and Unblock the Notifications