ടാല്‍റോപ് യുഎഇയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; ദുബായില്‍ മെയ് 20-ന് ഉച്ചകോടി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം നിര്‍മ്മാതാക്കളായ ടാല്‍റോപ് യുഎഇയിലും സജീവ സാന്നിധ്യമാകാന്‍ ഒരുങ്ങുന്നു. യുഎഇയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായില്‍ മെയ് 20ന് വിപുലമായ ഉച്ചകോടി നടത്തും. ഫ്യൂച്ചര്‍ ഓഫ് ലേണിങ്: ഇന്നൊവേഷന്‍, ടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ഉച്ചകോടിക്കാണ് ടാല്‍റോപ് ആതിഥേയത്വം വഹിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരളത്തില്‍ സിലിക്കണ്‍ വാലി മോഡലില്‍ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ടാല്‍റോപ് ഏര്‍പ്പെട്ടിരിക്കുന്നത്. കൊച്ചി ആസ്ഥാനമായാണ് ടാല്‍റോപ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ നിരവധി രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാല്‍റോപിലൂടെ വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെ ആഗോള നിക്ഷേപക സമൂഹവുമായി ബന്ധപ്പെടുത്തുകയും അതിലൂടെ കേരളത്തിന്റെ വികസനവുമാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യം.

യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസുമായി സഹകരിച്ചാണ് ടാല്‍റോപ് ഉച്ചകോടി നടത്തുന്നത്. ദുബായിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ സംരംഭകര്‍, നേതാക്കള്‍, നയരൂപീകരണ കര്‍ത്താക്കള്‍, സ്റ്റാര്‍ട്ടപ്പ് ഉടമകള്‍, വിദേശ നിക്ഷേപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഭാവി കണ്ടെത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. നൂതനമായ സാങ്കേതിക വിദ്യ, ഗവേഷണം, സംരംഭകത്വം എന്നിവ എങ്ങനെ പരസ്പരം ക്രിയാത്മകമായി ബന്ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്താം എന്നത് സംബന്ധിച്ച് വിദഗ്ധര്‍ നയിക്കുന്ന സെഷനുകളും ഉണ്ടാകും.
ടാല്‍റോപിന്റെ വരാനിരിക്കുന്ന STEYP UAE എന്ന പുതിയ സംരംഭമാണ് ഈ ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണം. വിദ്യാഭ്യാസത്തിലും ഇന്നൊവേഷനിലും രാജ്യാന്തര സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭമാണിത്. സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, നിക്ഷേപകര്‍ എന്നിവരുമായി പങ്കാളിത്തം സ്ഥാപിക്കാനുള്ള അവസരങ്ങളും ഈ പരിപാടിയില്‍ ഉണ്ടാകും.
ടെക്കീസ് പാര്‍ക്ക്, ഇന്‍വെന്റര്‍ പാര്‍ക്ക്, വില്ലേജ് പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടെ കേരളത്തില്‍ വിജയിച്ച മാതൃകകള്‍ യുഎഇയിലും നടപ്പാക്കാനാണ് ടാല്‍റോപ് ലക്ഷ്യമിടുന്നത്. 'യുഎഇയില്‍ നിര്‍മ്മിക്കുക, ഇന്ത്യയില്‍ വികസിപ്പിക്കുക, ആഗോളതലത്തില്‍ വളർത്തുക' എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഈ ആശയത്തിന് കീഴില്‍, പ്രതിഭകളായ വിദ്യാര്‍ത്ഥികളുടെയും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെയും ഒരു ശൃംഖല സൃഷ്ടിക്കാനും ടാല്‍റോപ് ലക്ഷ്യമിടുന്നതായി കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
കേരളത്തില്‍ മികച്ച ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം സ്ഥാപിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ടാല്‍റോപ് പ്രവര്‍ത്തിക്കുന്നത്. ഒരു സ്റ്റാര്‍ട്ടപ്പിന് മികച്ച വളര്‍ച്ച നേടാനുള്ള അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് കമ്പനി ചെയ്യുന്നത്.












Click it and Unblock the Notifications