കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പണപ്പെരുപ്പം കുത്തനെ ഉയർന്നു: അഞ്ചര വർഷത്തെ ഉയർച്ചയിലെന്ന്, ഡിസംബറിൽ 7.35 ശതമാനത്തിലെന്ന്

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചർച്ചകൾക്കിടെ രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർന്നു. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിൽ 7.35 ശതമാനമായി ഉയർന്നിട്ടുണ്ട്. നവംബറിൽ റിസർവ് ബാങ്ക് കണക്കാക്കിയ പണപ്പെരുപ്പ നിരക്ക് 5.54 ശതമാനമായിരുന്നു.

കേന്ദ്രത്തെ വിമർശിച്ച് സാമ്ന: പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാൻ സൈനിക മേധാവിയെ അനുവദിക്കണംകേന്ദ്രത്തെ വിമർശിച്ച് സാമ്ന: പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാൻ സൈനിക മേധാവിയെ അനുവദിക്കണം

ഈ പരിധിയും മറികടന്നാണ് ഇപ്പോൾ 7.35 ശതമാനത്തിലെത്തിയിട്ടുള്ളത്. ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് കൂടിയാണിത്. കൺസ്യൂമർ പ്രൈസ് ഇൻഡക്സിനെ അടിസ്ഥാനമാക്കിയാണ് റീട്ടെയിൽ രംഗത്തെ പണപ്പെരുപ്പം. ഇതേ 2018 ഡിസംബറിൽ 2.11 ശതമാനമായിരുന്നു. തിങ്കളാഴ്ച നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.

vegetables-1

പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലവർധനവാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയിട്ടുള്ളത്. നവംബറിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിസ 10.01 ശതമാനമായിരുന്നുവെങ്കിൽ ഇത് ഇപ്പോൾ 14.12 ശതമാനമായി ഉയർന്നിട്ടുണ്ട്. പച്ചക്കറിയുടെ വിലക്കയറ്റം 36 ശതമാനത്തിൽ നിന്ന് 60.5 ശതമാനമായും ഉയർന്നിട്ടുണ്ട്.

English summary
Retail inflation spikes to 7.35% in December, highest in six years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X