ബെംഗളൂരു ദുരന്തം; ചിന്നസ്വാമി സ്റ്റേഡിയം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ തടയുന്നതിനാണ് നഗരം മധ്യത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്.
ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആണ് 11 ആരാധകര്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ മൂലമാണ് അപകടം ഉണ്ടായതെന്ന രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷമായ ബിജെപി ഉയര്‍ത്തുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട നിരവധി പേര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെങ്കിലും ജനരോഷം അടങ്ങിയിട്ടില്ല.

ദുരന്തത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ച സിദ്ധരാമയ്യ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. അതിന്റെ ഭാഗമായാണ് സ്റ്റേഡിയം മറ്റൊരു ഭാഗത്തേക്ക് മാറ്റുന്ന കാര്യം ആലോചിക്കുന്നത്.
ഒരു സര്‍ക്കാരിന്റെയും കീഴില്‍ ഇത്തരമൊരു ദാരുണമായ സംഭവം ഉണ്ടാകാന്‍ പാടില്ല. വ്യക്തിപരമായി എന്നെയും എന്റെ സര്‍ക്കാരിനെയും ഈ സംഭവം വേദനിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ അഞ്ചു പൊലീസു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്റലിജന്‍സ് മേധാവിയെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും മാറ്റിയതായും സിദ്ധരാമയ്യ സ്ഥിരീകരിച്ചു. കേസില്‍ ഉചിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ദുരന്തത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും സര്‍ക്കാര്‍ നിരുത്തരവാദപരമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
സര്‍ക്കാര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ സംഭവം ദുഃഖകരമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന് നാണക്കേടിന്റെ പങ്കു വഹിക്കേണ്ട കാര്യമില്ല.
സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് വിമര്‍ശിക്കുന്ന ബിജെപിയുടെ വാദത്തെയും അദ്ദേഹം തള്ളി. കുംഭമേളയ്ക്കിടെ ആളുകള്‍ മരിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാജിവച്ചോ എന്ന് സിദ്ധരാമയ്യ ചോദിച്ചു. അപ്പോള്‍ ബിജെപിയും ജെഡിഎസും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടോ. രാഷ്ട്രീയ പ്രതികരണങ്ങളിലെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ചരിത്ര നേട്ടം ആഘോഷിക്കുന്നതിനിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ വന്‍ ദുരന്തം ഉണ്ടായത്. നിയന്ത്രിക്കാന്‍ പറ്റുന്നതിലും അധികം ആളുകള്‍ എത്തിയതോടെ തിക്കും തിരക്കും ഉണ്ടായി. അതിനിടെയാണ് 11 പേരുടെ ജീവന് നഷ്ടമായത്. ഇപ്പോഴും ചിലര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ദുരന്തം സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. പൊലീസിന്റെ അപകട മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് പരിപാടി നടത്തിയത്. സര്‍ക്കാരിനെതിരേയുള്ള ശക്തമായ ആയുധമായി ബിജെപി ദുരന്തത്തെ ഏറ്റെടുക്കുകയും ചെയ്തു.
-
ബെംഗളൂരു-പൂനെ എക്സ്പ്രസ് വേ നടപടികൾ പുരോഗമിക്കുന്നു; യാത്രാ സമയം 7 മണിക്കൂറാവും, 20,000 ഏക്കർ ഏറ്റെടുക്കും! -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications