കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പെണ്ണേ എടി പെങ്കോച്ചേ നീ എന്നെ മറന്നില്ലേ....' ; അഭിമന്യു പാടിയ നാടന്‍പാട്ട്‌ വൈറലായി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അഭിമന്യുവിന്റെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

കൊച്ചി: 'പെണ്ണേ എടി പെങ്കോച്ചേ നീ എന്നെ മറന്നില്ലേ....' അഭിമന്യുവിന്റെ ശബ്ദം ഇന്നലെ വീണ്ടും കാമ്പസില്‍ നൊമ്പരമായി പടര്‍ന്നുകേറി. അഭിമന്യുവിന്റെ മരണമറിഞ്ഞതോടെ പലരുടേയും ഉള്ളിലേക്കോടിയെത്തിയത് അവന്‍ പാടിയ നാടന്‍പാട്ടുകളായിരുന്നു. പലരുടേയും മൊബൈലുകളില്‍ അഭിമന്യുവിന്റെ പാട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ട്. മൊബൈലുകളില്‍ നിന്നും മെബൈലുകളിലേക്ക് ഈ പാട്ടുകള്‍ കാമ്പസില്‍ കൈമാറ്റം ചെയ്യപ്പെട്ടത് പെട്ടന്നായിരുന്നു. ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കാമ്പസിനകത്തും പുറത്തുമായി പലപ്പോഴായി അഭിമന്യു പാടിയ പാട്ടായിരുന്നു ഇതെല്ലാം. പലരും മൊബൈല്‍ കാമറയില്‍ ഷൂട്ട് ചെയ്ത് സൂക്ഷിച്ചുവെച്ചിരുന്നു.

അഭിമന്യുവിന്റെ കൊലപാതകമറിഞ്ഞതോടെ കാമ്പസിലെ മൊബൈലുകളില്‍ അങ്ങനെ അവന്റെ ശബ്ദം വീണ്ടും മുഴങ്ങി. കൂട്ടുകാരുള്‍പ്പെടെയുള്ളവര്‍ അഭിമന്യുവിന്റെ പാട്ടുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും അഭിമന്യു പാടിയ പാട്ടുകള്‍ നൊമ്പരക്കാറ്റായി പടര്‍ന്നുകേറി. കോളേജിലെ വിദ്യാര്‍ത്ഥികളുടെ അച്ചനമ്മമാര്‍ വരെ പാട്ടുകള്‍ പോസ്റ്റുചെയ്തു.

news


മണിക്കൂറുകള്‍ക്കുള്ളില്‍ പല വീഡിയോ ഗാനങ്ങളും ആയിരത്തിയഞ്ഞൂറുപേര്‍ പങ്കിട്ടു. കാബസിനകത്ത് കൂട്ടുകാര്‍ക്കൊപ്പം നാടന്‍പാട്ടുകള്‍ പാടുന്നത് അഭിമന്യുവിന്റെ ശീലമായിരുന്നു. കോളേജിന്റെ വരാന്തയിലും, ഗോവണിപ്പടിയിലുമിരുന്ന് കൂട്ടുകാര്‍ക്കൊപ്പം പാടിയ 'പെണ്ണേ...എടി പെണ്ണേ...' 'റോാപ്പൂ മാലതരാം...' എന്നീ പാട്ടുകളാണ് കൂട്ടുകാര്‍ക്ക് ഏറെ കേട്ടിട്ടുള്ളത്.

ഹോസ്റ്റല്‍ സെക്രട്ടറി കൂടിയായിരുന്ന അഭിമന്യൂവിന്റെ പാട്ടുകള്‍ അവിടെയുള്ളവര്‍ക്കും ഏറെ സുപരിചിതമാണ്. അഭിമന്യുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പലരും വിങ്ങികൊണ്ട് പറഞ്ഞതും അവന്‍ നന്നായി പാട്ടുപാടുമെന്നായിരുന്നു.

English summary
Abhimanyus folk song became viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X