• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബിജെപിയുടെ വായടപ്പിച്ച വിജയിയുടെ സെൽഫി';2020 ലെ റെക്കോഡ് ഹിറ്റായ ട്വീറ്റ്, മറ്റ് ട്വീറ്റുകൾ ഇവയാണ്

ചെന്നൈ; 2020 ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഹിറ്റായ ട്വീറ്റുകളുടെ പട്ടിക പുറത്ത് വിട്ട് ട്വിറ്റർ. നടൻ വിജയ് ആരാധകർക്കൊപ്പം നിൽക്കുന്ന 'മാസ്റ്റർ സെൽഫി'യാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെൽഫിക്ക് ലഭിച്ചത്.'2020ല്‍ ഇതാണ് സംഭവിച്ചത്' എന്ന ഹാഷ്ടാഗിന് കീഴിലാണ് ട്വിറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടൻ വിജയിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ റെയ്ഡ് വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു ആരാധകർക്കൊപ്പമുള്ള വിജയിയുടെ സെൽഫി വൈറലായത്. അന്ന് റെയ്ഡ് തമിഴ്നാട്ടിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. നെയ്വേലിയിൽ മാസ്റ്റർ സിനിമയുടെ ചിത്രീകരണത്തിനിടെ അനധികൃത പണമിടപാട് ആരോപിച്ച് ലൊക്കേഷനിലെത്തി കസ്റ്റഡിയില് എടുക്കുകയായിരുന്നു.

വിജയ് നായകനായ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.30 മണിക്കൂറോളമായിരുന്നു നടനെ ആദായ നികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ക്ലീൻ ചീറ്റ് ലഭിച്ച വിജയ് പിന്നീട് നെയ്വേലിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു ആരാധകർക്കൊപ്പം സെൽഫി പകർത്തിയത്.

ലൊക്കേഷനില്‍ നിര്‍ത്തിയിട്ട ബസിനുമുകളില്‍ കയറി വിജയ് അന്ന് സെല്‍ഫിയെടുക്കുകയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 'താങ്ക്യു നെയ്‌വേലി' എന്നു മാത്രം പറഞ്ഞു കൊണ്ടായിരുന്നു ട്വീറ്റ്.നടന്റെ ബിജെപി വിരുദ്ധ നിലപാടുകളോടുള്ള പ്രതികാര നടപടിയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് എന്ന ആരോപണം ശക്തമായിരുന്നു.

അതേസമയം ഭാര്യ അനുഷ്ക ശർമ്മ ഗർഭിണിയാണെന്ന് അറിയിച്ച് കൊണ്ടുള്ള ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ ട്വീറ്റാണ് ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ട്വീറ്റ്.642.7 കെ ലൈക്കായിരുന്നു ട്വീറ്റിന് ലഭിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്ന് അറിയിച്ച് കൊണ്ടുള്ള ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്റെ ട്വീറ്റാണ് ഏറ്റവും കൂടുതൽ ക്വോട്ട് ചെയ്ത ട്വീറ്റ്.പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിൽ വിളക്കുകൾ കത്തിക്കുന്നതാണ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്ത രാഷ്ട്രീയ ട്വീറ്റ്.കൊവിഡ് 19 ആയിരുന്നു ട്വിറ്ററിൽ ഈ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹാഷ്ടാഗ്.IPL2020 ആയിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ച സ്പോർട്സ് ഹാഷ്‌ടാഗ്.

സിപിഎം വിട്ട് എംഎം ലോറൻസ് ബിജെപിയിലേക്കെന്ന് പ്രചരണം;വായടപ്പിച്ച് മറുപടിയുമായി ലോറൻസ്,വൈറൽ കുറിപ്പ്

സ്വർണക്കടത്ത് സിപിഎമ്മിനെ ബാധിക്കില്ല;ലോക്സഭ കാലത്ത് നേടിയ വോട്ട് കിട്ടുമെന്നും ടിജി മോഹൻദാസ്

തദ്ദേശ തിരഞ്ഞെടുപ്പ്;എൽഡിഎഫിന് റെക്കോഡ് ഭൂരിപക്ഷം കിട്ടും,യുഡിഎഫ് തകർന്നടിയുമെന്നും ജോസ് കെ മാണി

cmsvideo
  Vijay reveals about his Political Entry

  English summary
  Actor Vijay’s 'master selfie' most retweeted on Twitter in 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X