• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഹാനയുടെ 'ബീഫ് കറി' വിശേഷം!!! ചോദ്യങ്ങളും ട്രോളുകളുമായി സോഷ്യല്‍ മീഡിയ... ബീഫില്‍ എന്താണ് പ്രശ്‌നം

അഹാന കൃഷ്ണ മലയാളത്തിലെ യുവനായികമാരില്‍ ഏറെ പ്രശസ്തയാണ്. സിനിമ താരമായ കൃഷ്ണകുമാറിന്റെ മകളുമാണ് അഹാന കൃഷ്ണ. സമീപകാലത്ത് വാർത്തകളിൽ സജീവവും ആണ്.

ജാലിയന്‍ കണാരന്‍ കോണ്‍ഗ്രസ് അല്ല!!! അച്ഛനും ഭാര്യവീട്ടുകാരുമെല്ലാം എല്‍ഡിഎഫ്... തനിക്ക് രാഷ്ട്രീയമില്ലെന്ന് ഹരീഷ്

കൃഷ്ണകുമാര്‍ ആണെങ്കില്‍ ഇപ്പോള്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. അടുത്തിടെ ആയിരുന്നു കൃഷ്ണകുമാര്‍ തന്റെ സംഘപരിവാര്‍ രാഷ്ട്രീയ ചായ് വ് വെളിപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപിയുടെ സ്റ്റാര്‍ കാമ്പയ്‌നര്‍ കൂടിയാണ് കൃഷ്ണകുമാര്‍.

അതൊക്കെ ഇവിടെ എന്തിന് പറയുന്നു എന്നല്ലേ... അതിന് ആദ്യം അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഒന്ന് കാണണം.

ബീഫ് കറിയെ പുകഴ്ത്തി

ബീഫ് കറിയെ പുകഴ്ത്തി

അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ പ്രധാന ചര്‍ച്ച. ഭക്ഷണത്തെ കുറിച്ചായിരുന്നു ആ പോസ്റ്റ്. അതില്‍ ബീഫ് കറി കൂടി കടന്നുവന്നു എന്നതാണ് ചര്‍ച്ചയ്ക്ക് ആധാരം.

പോസ്റ്റ് ഇങ്ങനെ

പോസ്റ്റ് ഇങ്ങനെ

'എപ്പോഴൊക്കെ അമ്മ നല്ല ഭക്ഷണം കാണുന്നോ, അപ്പോഴൊക്കെ എന്നെ ഓര്‍ക്കും. എപ്പൊഴൊക്കെ ഞാന്‍ നല്ല ഭക്ഷണം കാണുന്നോ, അപ്പോഴെല്ലാം അമ്മയെ ഓര്‍ക്കും. ഇന്ന് ഞാന്‍ അമ്മയെ ഒരുപാട് മിസ്സ് ചെയ്യു. കാരണം ഈ ഉച്ചഭക്ഷണം അമ്മയുമായി പങ്കുവയ്‌ക്കേണ്ടതായിരുന്നു. അമ്മയ്ക്ക് ഇത് ഒരുപാട് ഇഷ്ടപ്പെടുമായിരുന്നു'- ഇങ്ങനെ ആയിരുന്നു അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.

ബീഫ് കഴിയ്ക്കുമോ?

ബീഫ് കഴിയ്ക്കുമോ?

പിതാവ് കൃഷ്ണ കുമാറിന് പിറകെ, തന്റെ രാഷ്ട്രീയ നിലപാടിന്റെ ചായ് വ് എങ്ങോട്ടാണെന്ന് വ്യക്തമാക്കിയ ആളാണ് അഹാനയും. അങ്ങനെയുള്ള അഹാന ബീഫ് കറി കഴിയ്ക്കുമോ എന്നതാണ് പലരുടേയും അത്ഭുതത്തിന് കാരണം.

ചിത്രത്തില്‍ ബീഫ് കറിയ്ക്ക് പുറമേ, മീന്‍ പൊള്ളിച്ചതും ഞണ്ട് റോസ്റ്റും മീന്‍ കറിയും കൂടിയുണ്ട്.

ഫേസ്ബുക്കില്‍ ഇല്ല

ഫേസ്ബുക്കില്‍ ഇല്ല

എന്തായാലും അഹാന ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടില്ല. ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ തന്നെ ചിലര്‍ ബീഫുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പരിഹാസങ്ങളുമായി എത്തിയിട്ടുണ്ട്. അതുപോലെ തന്നെ അഹാനയെ പിന്തുണച്ചുകൊണ്ടും പലരും രംഗത്തെത്തിക്കഴിഞ്ഞു.

ബീഫ് വിവാദം

ബീഫ് വിവാദം

ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കളും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് അഹാനയുടെ ബീഫ് കറി ചിത്രം ഇവിടെ ചര്‍ച്ചയാകുന്നതും. അഹാന മുമ്പ് ബീഫ് നിരോധനത്തെ പിന്തുണച്ചിരുന്നോ ഇല്ലയോ എന്നതൊന്നും ഒരു ചോദ്യമേ ആകുന്നില്ല.

കൃഷ്ണകുമാറിന്റെ രാഷ്ട്രീയം

കൃഷ്ണകുമാറിന്റെ രാഷ്ട്രീയം

അഹാനയുടെ പിതാവ് കൃഷ്ണകുമാര്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിട്ടുള്ള ആളാണ്. ബിജെപിയ്‌ക്കൊപ്പം തന്നെയാണ് അദ്ദേഹം ഇപ്പോള്‍ നിലകൊള്ളുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്നും സൂചനകളുണ്ട്.

സുരേഷ് ഗോപിയുടെ ബീഫും

സുരേഷ് ഗോപിയുടെ ബീഫും

മലയാള സിനിമ രംഗത്ത് നിന്ന് കൃഷ്ണകുമാറിനും ഏറെ മുമ്പേ ബിജെപിയില്‍ എത്തിയ ആളാണ് സുരേഷ് ഗോപി. അദ്ദേഹം ഇന്ന് രാജ്യസഭ എംപിയാണ്. താന്‍ ബീഫ് കഴിയ്ക്കുകയോ അത് വീട്ടില്‍ കയറ്റുകയോ ചെയ്യില്ലെന്നാണ് സുരേഷ് ഗോപി വിവാദ സമയത്ത് പറഞ്ഞിരുന്നത്. എന്നാല്‍ സുരേഷ് ഗോപി തന്നെ ബീഫ് കഴിച്ച കാര്യം പറയുന്ന ഒരു ഓഡിയോ പിന്നീട് പുറത്ത് വരികയും ചെയ്തിരുന്നു.

'എതിരാളികൾ മലിനം, മനസ്സ് വെച്ചാൽ കേരളത്തിൽ താമരയുടെ സുഗന്ധം', സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം

പുകഴ്ത്തി 'തള്ളി'യാല്‍ പ്രത്യേക പെന്‍ഷന്‍; വോട്ട് അഭ്യര്‍ത്ഥിച്ച് റിയാസ് ഖാന്‍റെ കോടാലിപറമ്പന്‍

English summary
Ahaana Krishna's Instagram post praising the taste of Beef Curry makes discussion on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X