• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംഘികൾക്ക് അറിയാവുന്നത് ഫോട്ടോഷോപ്പ്!!! ശബരിമലയിൽ സുപ്രീം കോടതി തീരുമാനം അറിയണോ... ഇത് വായിച്ചാൽ മതി

ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്കെതിരെയുള്ള റിവ്യു ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും എന്നത് പ്രതിഷേധക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്. പക്ഷേ, അതിന്‍റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കപ്പെടുന്നത് ശരിയല്ല. സ്ത്രീ പ്രവേശന വിധിയ്ക്ക് സ്റ്റേ എന്ന രീതിയില്‍ ആയിരുന്നു ആദ്യം പ്രചരിപ്പിക്കപ്പെട്ട വ്യാജ വാര്‍ത്ത.

അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി, ശബരിമല വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി

റിവ്യു ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനിരിക്കെ മണ്ഡല കാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നതായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. എന്നാല്‍ സുപ്രീം കോടതിയുടെ പുതിയ ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്, സെപ്തംബര്‍ 28 ന്‍റെ വിധി സ്റ്റേ ചെയ്യുന്നില്ലെന്ന്. അപ്പോള്‍ പിന്നെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ എന്താണ് കാര്യം?

തൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളി

സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയ കാര്യത്തില്‍ പലര്‍ക്കും പല ചോദ്യങ്ങളും ഉണ്ടാകും. അത്തരം ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുകയാണ് അഡ്വ ഹരീഷ് വാസുദേവന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

അഡ്മിറ്റ് ചെയ്തിട്ട് പോലും ഇല്ല

അഡ്മിറ്റ് ചെയ്തിട്ട് പോലും ഇല്ല

ചോദ്യം: റിവ്യൂ ഹരജികൾ അനുവദിച്ചില്ലേ?

ഉത്തരം : ഇല്ല. അഡ്മിറ്റ് പോലും ചെയ്തിട്ടില്ല.

അതേ അവസ്ഥ തന്നെ

അതേ അവസ്ഥ തന്നെ

ചോ : പിന്നെ?

ഉ: തുറന്ന കോടതിയിൽ കേൾക്കണം എന്ന ഹരജി അനുവദിച്ചു. ജനുവരി 22 നു കേൾക്കും. ഫയൽ ചെയ്ത അവസ്ഥ തന്നെയാണ് ഇപ്പോഴും.

സ്റ്റേ ചെയ്യുന്നേ ഇല്ല

സ്റ്റേ ചെയ്യുന്നേ ഇല്ല

ചോ:അപ്പോൾ പഴയ വിധിയോ?

ഉ: സ്റ്റേ ചെയ്തില്ലെന്ന് മാത്രമല്ല, ചെയ്യുന്നില്ലെന്ന് വ്യക്തമായി ഉത്തരവിൽ പറയുകയും ചെയ്തു.

യുവതികള്‍ക്ക് കയറാം

യുവതികള്‍ക്ക് കയറാം

ചോ: എന്നു വെച്ചാൽ?

ഉ: 'യുവതികൾക്ക് കയറാം, 3ബി ചട്ടം റദ്ദാക്കി' എന്ന വിധി ജനുവരി 22 വരെ നിലനിൽക്കും. അന്ന് റിവ്യൂ ഹരജി ഫയലിൽ സ്വീകരിക്കണോ, വിശദമായ വാദം കേൾക്കണോ, റിവ്യൂ അനുവദിക്കണോ എന്നെല്ലാം തീരുമാനിക്കും.

പിശകുണ്ടോ എന്ന് പരിശോധിക്കും

പിശകുണ്ടോ എന്ന് പരിശോധിക്കും

ചോ: പിന്നെ 22 നു കേൾക്കുന്നതിൽ എന്ത് കാര്യം?

ഉ: വിധിയിൽ നിയമപരമായ പിശകുകൾ ഉണ്ടോ എന്ന് തുറന്ന കോടതിയിൽ പരിശോധിക്കും.

സബ് ജുഡീസ് ആവില്ല

സബ് ജുഡീസ് ആവില്ല

ചോ: അതല്ല, അതിനിടയിൽ യുവതികൾ കയറിയാൽ ഹരജിക്കാരുടെ വാദം നിഷ്ഫലമായില്ലേ? ബ്രഹ്മചര്യം തകർന്നില്ലേ? അതുകൊണ്ട് അതുവരെ കയറരുത് എന്നല്ലേ പറയേണ്ടത്? സബ്‌ജുഡീസ് അല്ലേ?

ഉ: റിവ്യൂ അനുവദിക്കാത്തതിനാൽ സബ്‌ജുഡീസ് ആവില്ല. സ്റ്റേ ഇല്ലെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. പിന്നെ, മണ്ഡലക്കാലമാണ് വരുന്നതെന്നും സ്റ്റേ ചെയ്തില്ലെങ്കിൽ ഉണ്ടാകാൻ പോകുന്നത് എന്താണെന്നും ഹരജികൾ വായിച്ച ജഡ്ജിമാർക്കും അറിയാമല്ലോ. അവരിത് അവരോട് തന്നെ ചോദിച്ചശേഷം ആകുമല്ലോ സ്റ്റേ വേണ്ടെന്നു പ്രത്യേകം എഴുതാൻ തീരുമാനിച്ചത്.

അപ്പോള്‍ ബ്രഹ്മചര്യം...

അപ്പോള്‍ ബ്രഹ്മചര്യം...

ചോ: അപ്പോൾ ബ്രഹ്മചര്യം?

ഉ: 1991 വരെ പലപ്പോഴും യുവതികൾ കയറിയിരുന്നു എന്നുള്ളത് തന്ത്രി ഉൾപ്പെടെ ഈ കേസിലെ കക്ഷികൾ സമ്മതിച്ചതാണ് എന്ന വസ്തുത മറന്നത് കൊണ്ടാണീ ചോദ്യം. അന്ന് യുവതികൾ കയറിയിട്ടു സംഭവിച്ചത് എന്തോ അത് തന്നെ 2 മാസം കൂടി തുടരട്ടെ എന്നു ന്യായാധിപർ കരുതിക്കാണും.

ജനാധിപത്യത്തിന്‍റെ വിജയം

ജനാധിപത്യത്തിന്‍റെ വിജയം

ചോ: തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചത് തന്നെ വിശ്വാസികളുടെ വിജയമല്ലേ?

ഉ: അതേ. അത് ജനാധിപത്യത്തിന്റെ വിജയമാണ്. ജുഡീഷ്യറിയുടെ വിജയമാണ്. ഒരു വിധിയിൽ തെറ്റുണ്ട് എന്നു ഹരജികൾ വരുമ്പോൾ 'തെറ്റില്ല' എന്നു അടഞ്ഞ മുറിയ്ക്കുള്ളിലിരുന്നു വിധി പറയുമ്പോൾ ഹരജിക്കാർക്ക് കാര്യകാരണ സഹിതം ഒരുത്തരവ് കിട്ടുന്നില്ല. അതവർക്ക് ജുഡീഷ്യറിയിൽ ഉള്ള വിശ്വാസത്തെ ബാധിക്കും. തുറന്ന കോടതിയിൽ അത് കേട്ട്, കാര്യകാരണ സഹിതം തീർപ്പ് പറയുമ്പോൾ, റിവ്യൂ തള്ളിയാലും അനുവദിച്ചാലും അത് ഹരജിക്കാർക്ക് കോടതിയിലുള്ള വിശ്വാസം കൂട്ടും. കോടതി തന്നെയാണ് വിശ്വാസത്തിന്റെയും മൗലികാവകാശത്തിന്റെയും കാര്യത്തിൽ അന്തിമ തീർപ്പ് പറയേണ്ടത് എന്ന കാര്യത്തിലെങ്കിലും ഒരു തീരുമാനമായല്ലോ. റിവ്യൂ ഹരജികൾ കാര്യകാരണ സഹിതം തള്ളിയാൽ പിന്നെ വിധിക്കെതിരെ പറയാനുള്ള സ്‌പേസ് ഇല്ലാതാകുമല്ലോ.

റിവ്യു ഹര്‍ജി അനുവദിച്ചാല്‍

റിവ്യു ഹര്‍ജി അനുവദിച്ചാല്‍

ചോ: റിവ്യൂ ഹരജി അനുവദിച്ചാലോ?

ഉ: വിധി മരവിപ്പിക്കും. കേസ് മെറിറ്റിൽ വീണ്ടും വാദം കേൾക്കും. എന്നിട്ട് യുവതികൾ കയറാം എന്നോ കയറരുത് എന്നോ വീണ്ടും വിധിക്കും.

സംഘികളുടെ ഫോട്ടോഷോപ്പ്

സംഘികളുടെ ഫോട്ടോഷോപ്പ്

ചോ: സംഘികൾ ട്രോൾ ഇറക്കിയിട്ടുണ്ടല്ലോ.

ഉ: അവർക്ക് ആകെ അറിയുന്നത് ഫോട്ടോഷോപ്പല്ലേ അതവർ ചെയ്തോട്ടെ. ഞാൻ പറയുന്നത് എന്റെ നിലപാടാണ്.

cmsvideo
  കേരളത്തിൽ ബിജെപി വട്ടപൂജ്യമാകും | Oneindia Malayalam
  അവനവന്‍ തീരുമാനിക്കണം

  അവനവന്‍ തീരുമാനിക്കണം

  ചോ: മണ്ഡല കാലത്ത് യുവതികൾ കയറാൻ ആഹ്വാനം ചെയ്യുമോ?

  ഉ: എന്തിന് ! 1991 മുതൽ ഇതുവരെ 17 വർഷം കയറിയില്ലല്ലോ. 70 ദിവസം കൂടി കാക്കണോ അതോ നാട് കുടിച്ചോറാക്കാൻ നടക്കുന്ന വർഗ്ഗീയവാദികൾക്ക് അടിക്കാൻ വടിവെട്ടി കൊടുക്കണോ എന്നൊക്കെ അവനവൻ തീരുമാനിക്കട്ടെ.

  ഹരീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

  അഡ്വ ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....

  English summary
  Adv Harish Vasudevan's Facebook post on Supreme Court's decision on Sabarimala review petitions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X