• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽ ഗാന്ധിയെ നൈസ് ആയി ട്രോളി അഡ്വ ജയശങ്കർ!!! പിടികിട്ടാതെ ബൽറാമിന്‌റെ ലൈക്കും സിദ്ദിഖിന്റെ ഷെയറും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയതായിരുന്നു. രാഹുല്‍ ഗാന്ധിയാകട്ടെ, വയനാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വോട്ടര്‍മാരെ കാണാനും.

യാത്രകളില്‍ കൗതുകമൊളിപ്പിച്ച് രാഹുല്‍; സ്‌നേഹയെയും സാന്‍ജോയെയും നെഞ്ചോട് ചേര്‍ത്തു, ചായ കുടിച്ചത് വര്‍ക്കിചേട്ടന്റെ ടീ ഷോപ്പില്‍ നിന്ന്...

ചായക്കടയില്‍ കയറി ചായകുടിച്ചും ആളുകളെ കണ്ടും ഒക്കെ രാഹുല്‍ ഗാന്ധി അരങ്ങ് തകര്‍ത്തു. നരേന്ദ്ര മോദിയാണെങ്കില്‍ ഇത്തവണ അത്തരം പരിപാടികള്‍ക്കൊന്നും മുതിര്‍ന്നില്ല. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ്, ബിജെപിയുടെ പരിപാടിയിലും പങ്കെടുത്ത് മടങ്ങി.

ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി ട്രോള്‍ ചെയ്തുകൊണ്ട് അഡ്വ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. സംഗതി രാഹുലിനെ പ്രശംസിച്ചതാണെന്ന് കരുതി പിന്തുണയുമായി കോണ്‍ഗ്രസ്സ് അനുകൂലികളും എതിര്‍പ്പുമായി ബിജെപി അനുകൂലികളും രംഗത്തെത്തി. അതിനിടെ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുകവരെ ചെയ്തു!

ഒറ്റ നോട്ടത്തില്‍

ഒറ്റ നോട്ടത്തില്‍

ഒറ്റ നോട്ടത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണെന്നേ അഡ്വ ജയശങ്കറിന്റെ പോസ്റ്റിനെ വിലയിരുത്താന്‍ പറ്റൂ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ റോഡ് ഷോ നടത്തുന്നതിനെ കുറിച്ചും നരേന്ദ്ര മോദി തുലാഭാരം നടത്തുന്നതിനെ കുറിച്ചും ഒക്കെ ആണ് പറയുന്നത്. രാഹുല്‍ ഇനി എങ്ങനെയാണ് വളരേണ്ടത് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം

പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം

'നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോള്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാര്‍ത്ഥനയേക്കാള്‍ പ്രധാനം പ്രവൃത്തിയാണ്.'

ജയങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഇത് കണ്ടാല്‍ അതൊരു ട്രോള്‍ ആണെന്ന് ആരും ഒറ്റനോട്ടത്തില്‍ സംശയിക്കില്ല. പക്ഷേ, തുടർന്ന് വായിച്ചാൽ സംഗതി പിടിക്കും. അതും ജയശങ്കറിന്റെ ടോണിൽ തന്നെ വായിച്ചാൽ എളുപ്പത്തിൽ പിടികിട്ടും!

എന്തൊക്കെ ചെയ്യണം!

എന്തൊക്കെ ചെയ്യണം!

'വരുന്ന അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെമ്പാടും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കണം, പുതിയ പ്രവര്‍ത്തകരെ കണ്ടെത്തണം, മതേതര ജനാധിപത്യ പുരോഗമന കക്ഷികളുടെ ഐക്യനിര കെട്ടിപ്പെടുക്കണം, ബിജെപിയുടെ രാഷ്ട്രീയ മേല്‍ക്കോയ്മ തകര്‍ക്കണം, നരേന്ദ്രമോദിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.'- ഇങ്ങനെയാണ് രണ്ടാം പാരഗ്രാഫ്.

നിലവിലെ സാഹചര്യത്തില്‍ ഇത് രാഹുലിനെ ട്രോള്‍ ചെയ്തല്ലെന്ന് ജയശങ്കറിന്റെ ശൈലി അറിയുന്നവര്‍ കരുതാന്‍ ഒരു സാധ്യതയും ഇല്ല.

അമേഠി ആവര്‍ത്തിക്കാതിരിക്കാന്‍

അമേഠി ആവര്‍ത്തിക്കാതിരിക്കാന്‍

'ഇതിനൊക്കെ പുറമെ, വയനാട്ടിലെ കര്‍ഷകരുടെ, കര്‍ഷക തൊഴിലാളികളുടെ, ആദിവാസികള്‍ അടക്കമുള്ള ദരിദ്ര ജനലക്ഷങ്ങളുടെ കണ്ണീരൊപ്പണം. അമേഠി ആവര്‍ത്തിക്കാതെ നോക്കണം.'- മൂന്നാം പാരഗ്രാഫ് ഇങ്ങനെ!

അമേഠിയെ തിരിഞ്ഞു നോക്കാതിരുന്നതാണ് അവിടത്തെ പരാജയത്തിന്റെ കാരണം എന്ന് മറ്റൊരു വിധത്തില്‍ പറഞ്ഞതാണ് ജയശങ്കര്‍. വേണമെങ്കില്‍ ഇതിനെ അല്‍പം പോസിറ്റീവ് ആയും കാണാവുന്നതാണ്!

ഭാരത ഭാഗ്യവിധാതാവ്

'പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുല്‍ഗാന്ധി വളരണം'- ഇങ്ങനെയാണ് അഡ്വ ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2004 മുതല്‍ രാഷ്ട്രീയത്തിലുള്ള, മൂന്ന് പൊതുതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനെ നയിച്ച രാഹുല്‍ ഗാന്ധിയെ കുറിച്ചാണ് ഈ പറയുന്നത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. എന്തായാലും ജയശങ്കറിന്റെ പോസ്റ്റ് വൈറല്‍ ആയി.

കുടുങ്ങിപ്പോയത് ബല്‍റാമും സിദ്ദിഖും

കുടുങ്ങിപ്പോയത് ബല്‍റാമും സിദ്ദിഖും

ഇരുപത്തി ഒന്നായിരത്തില്‍ പരം ആളുകളാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. രണ്ടായിരത്തിലധികം ഷെയറും ഉണ്ട്.

ഇക്കൂട്ടത്തില്‍ കുറേയേറെ കോണ്‍ഗ്രസ്സുകാര്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞില്ലേ. ആ കോണ്‍ഗ്രസ്സുകാരില്‍ യുവ എംഎല്‍എ വിടി ബല്‍റാമും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖും വരെ ഉണ്ട്.

വിടി ബല്‍റാം പോസ്റ്റ് ലൈക്ക് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ, ടി സിദ്ദിഖ് അത് ഷെയര്‍ ചെയ്യുക കൂടി ചെയ്തിട്ടുണ്ട്.

English summary
Title Adv Jayasankar's troll facebook post about Rahul Gandhi! T Siddique shares and VT Balram likes!!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more