കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നിട്ടും മൂപ്പത്തിക്ക് മുറുമുറുപ്പ്... ഷാർജഷേക്കിൽ പണികിട്ടിയപ്പോൾ ഇരയുടെ ഉഡായിപ്പെന്ന്; അധിക്ഷേപം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ കോടതിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാരും ഇരയായ നടിയും. വിചാരണ കോടതിയില്‍ നീതിയുക്തമായ വിചാരണയല്ല നടക്കുന്നത് എന്നാണ് ആക്ഷേപം.

നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍

ഇതിനിടെ, ആക്രമിക്കപ്പെട്ട നടിയെ രൂക്ഷമായി വിമര്‍ശിച്ചും അധിക്ഷേപിച്ചും രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണ. നേരത്തേയും ഇവര്‍ ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. വിശദാംശങ്ങള്‍...

റബ്ബര്‍ സ്റ്റാമ്പ് ജഡ്ജി

റബ്ബര്‍ സ്റ്റാമ്പ് ജഡ്ജി

വനിത ജഡ്ജി വേണം എന്ന് പറഞ്ഞപ്പോള്‍ ഒരു റബ്ബര്‍ സ്റ്റാമ്പ് ജഡ്ജിയെ കിട്ടുമെന്നാണ് ആക്രമിക്കപ്പെട്ട നടിയും കൂട്ടരും കരുതിയത് എന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്. എന്നാല്‍ കിട്ടിയത് അങ്ങനെയൊരു ആളല്ല എന്നും ഇപ്പോള്‍ നടക്കുന്നതാണ് ശരിയായ വിചാരണയെന്നും ആണ് സംഗീത പറഞ്ഞുവയ്ക്കുന്നത്.

 'അവളുടെ കേസ് വിചാരണക്കെത്തിയത്'

'അവളുടെ കേസ് വിചാരണക്കെത്തിയത്'

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ ഉദ്ധരിക്കാം...

'എന്റത്രേം സെന്‍സിബിളായതും എന്റത്രേം വിസ്ഡം, എന്റത്രേം ക്‌നോലഡ്ജ്, എന്റത്രേം ലോകവിവരം, എന്റത്രേം അവബോധം, എന്റത്രേം ജീവിതപരിചയം, എന്റത്രേം അനുഭവസമ്പത്ത്.... ഇത്രയും കൊണ്ട് തികഞ്ഞില്ലങ്കില്‍ പിന്നെ എന്റത്രേം നിയമപരിജ്ഞാനം കൂടിയുള്ള ഒരു വനിതയാണ് ജഡ്ജി- അങ്ങനൊരു വനിതാ ജഡ്ജിയുടെ മുന്നിലാണ് അവളുടെ കേസ് വിചാരണയ്ക്ക് എത്തിയത്. '

ഷാര്‍ജ ഷേക്കില്‍ പണികിട്ടിയപ്പോള്‍ ഉഡായിപ്പ്

ഷാര്‍ജ ഷേക്കില്‍ പണികിട്ടിയപ്പോള്‍ ഉഡായിപ്പ്

ഇങ്ങനെ ഒരു ജഡ്ജിയെ കിട്ടിയതോടെ ആക്രമിക്കപ്പെട്ട നടിയ്ക്ക് 'പാലും വെള്ളത്തിലല്ല, ഷാര്‍ജ ഷേക്കിലാണ് പണി കിട്ടിയത്' എന്നാണ് സംഗീത ലക്ഷ്മണയുടെ പരിഹാസം. ഇതുകൊണ്ട് നിര്‍ത്തുന്നില്ല അവര്‍. ഇങ്ങനെ പണി കിട്ടിയപ്പോള്‍ ഓരോ ഉഡായിപ്പും കൊണ്ട് ഇറങ്ങിയിരിക്കുകയാണ് ഇര എന്നും അവര്‍ പരിഹസിക്കുന്നുണ്ട്.

എന്നിട്ടും മുറുമുറുപ്പെന്ന്

എന്നിട്ടും മുറുമുറുപ്പെന്ന്

കേസ് ആദ്യം ഒരു പുരുഷ ജഡ്ജിയുടെ മുന്നിലായിരുന്നു. ആ ജഡ്ജി പറ്റില്ല എന്ന് പറഞ്ഞ് വനിത ജഡ്ജിയെ നേടിയെടുത്തു. 'എന്നിട്ടും മൂപ്പത്തിക്ക് മുറുമുറുപ്പ്' എന്നാണ് അടുത്ത പരിഹാസം. ഇരയായ നടിയ്ക്ക് വേണ്ടി ഡിവിഷന്‍ ബെഞ്ച് ഉണ്ടാക്കേണ്ടി വരുമോ, ആണ്‍ ജഡ്ജിയും പെണ്‍ ജഡ്ജിയും ഒരുമിച്ച് വിചാരണ വേണമെന്ന് പറയുമോ എന്നൊക്കെ പരിഹാസം തുടരുന്നു. ഒരു ട്രാന്‍സ് ജെന്‍ഡര്‍ ജഡ്ജിനെ കൂടി ഉള്‍പ്പെടുത്തി മൂന്നംഗ ബഞ്ച് വേണമെന്നൊന്നും പറയരുത് എന്നും അവര്‍ പരിഹസിക്കുന്നു.

ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ തീരുമെന്ന്

ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ തീരുമെന്ന്

നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ തീരുന്ന മാധ്യമ വിചാരണ മാത്രമേ ഈ കേസില്‍ നടക്കുന്നുള്ളൂ എന്നും ഇവര്‍ പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടി, ആക്രമിക്കപ്പെട്ടതല്ല എന്ന രീതിയില്‍ ആണ് ഈ പരാമര്‍ശങ്ങള്‍ എല്ലാം ഇവര്‍ നടത്തിയിട്ടുള്ളത്.

നികൃഷ്ടമായ പരാമര്‍ശങ്ങള്‍

നികൃഷ്ടമായ പരാമര്‍ശങ്ങള്‍

വളരെ നികൃഷ്ടമായ പരാമര്‍ശങ്ങളോടെയാണ് സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കേരളത്തില്‍ ഓരോ ദിവസവും പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ഒരുപാട് പേര്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്. അവര്‍ക്കുള്ള ഒന്ന് യുവനടിയ്ക്ക് രണ്ടെണ്ണമുണ്ടോ, യുവനടിയ്ക്ക് രണ്ടെണ്ണം ഉള്ളത് ആ പെണ്‍കുട്ടികള്‍ക്ക് ഒന്നേ ഉള്ളോ എന്നൊക്കെയാണ് ഈ അഭിഭാഷകയുടെ ചോദ്യങ്ങള്‍.

നേരത്തേയും ഇതുപോലെ

കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണം എന്ന നടിയുടെ ആവശ്യത്തെ നേരത്തേയും ഇവര്‍ പരിഹസിച്ചിരുന്നു. 2018 ജൂണ്‍ മാസത്തില്‍ സമാനമായ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

English summary
Advocate Saneetha Lakshmana's Facebook post against the victim of Actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X