കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല...'

Google Oneindia Malayalam News

എസ്എഫ്ഐയുടെ മുൻ നേതാവും മുൻ എംപി എംബി രാജേഷിന്റെ ഭാര്യയും ആയ നിനിത കണിച്ചേരിയെ കാലടി സംസ്കൃത സർവ്വകലാശാലയിൽ അധ്യാപികയായി നിയമിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് ഇപ്പോൾ പ്രധാന വാർത്ത. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലും ഉണ്ട്.3

തുടക്കത്തിലേ പിഴച്ച് ചാണ്ടി ഉമ്മൻ; ആശങ്കയിൽ ഉമ്മൻ ചാണ്ടിയും... ഒറ്റയടിക്ക് അകറ്റിയത് അനേകരെ; എങ്ങനെ സംഭവിച്ചു?തുടക്കത്തിലേ പിഴച്ച് ചാണ്ടി ഉമ്മൻ; ആശങ്കയിൽ ഉമ്മൻ ചാണ്ടിയും... ഒറ്റയടിക്ക് അകറ്റിയത് അനേകരെ; എങ്ങനെ സംഭവിച്ചു?

എന്നാൽ, നിനിത കണിച്ചേരി വിഷയത്തിൽ ഒരു അട്ടിമറിയും നടന്നിട്ടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതിനൊപ്പം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സർവ്വകലാശാലകളിൽ നടന്ന അഴിമതികളും സ്വജനപക്ഷപാത നിയമനങ്ങളും അക്കമിട്ട് നിരത്തുന്നും ഉണ്ട് ഇടതുപക്ഷം. സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈൽ ആയ ടിറ്റോ ആന്റണി എഴുതിയ കുറിപ്പ് വായിക്കാം. 'ഹൈസ്കൂൾ അധ്യാപകനെ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച ആ കാലം കേരളം മറന്നിട്ടില്ല... ' എന്ന തലക്കെട്ടിലാണ് കുറിപ്പ്...

ക്രമക്കേടല്ല, കുംഭകോണവും തീവെട്ടിക്കൊള്ളയും

ക്രമക്കേടല്ല, കുംഭകോണവും തീവെട്ടിക്കൊള്ളയും

സർവകലാശാല നിയമനത്തിൽ ക്രമക്കേട് നടന്നു എന്ന് പറഞ്ഞ് രോഷം കൊള്ളുന്ന യുഡിഎഫുകാരേ, നടന്നിട്ടുണ്ട്. ക്രമക്കേടല്ല, കുംഭകോണവും തീവെട്ടിക്കൊള്ളയും തന്നെ. പക്ഷേ, അന്ന് കേരളവും സർവകലാശാലകളും ഭരിച്ചിരുന്നത് കോൺഗ്രസും ലീഗും ചേർന്നായിരുന്നു എന്ന് മാത്രം.

ഒന്നൊന്നായി പുറത്തിടാം, ആ അഴിമതിച്ചാക്കിലെ വിവരങ്ങൾ. എക്കാലത്തും മുസ്ലിം ലീഗിന്റെ കറവപ്പശുവായ കാലിക്കറ്റ് സർവകലാശാല തന്നെയെടുക്കാം.
അവിടെ വൈസ് ചാൻസലറായി നിയമിക്കപ്പെട്ട ഡോ എം അബ്ദുൽ സലാമിൻ്റെ ഭരണകാലം ആരും എളുപ്പം മറക്കില്ലല്ലോ. ഒട്ടേറെ വിവാദങ്ങളുണ്ടായ അക്കാലത്ത് പക്ഷേ, ഇദ്ദേഹം ചെയ്ത ഒരു കാര്യം ഇന്നും പ്രസക്തമാണ്.

എന്തുകൊണ്ട് നിയമനം നടത്തിയില്ല

എന്തുകൊണ്ട് നിയമനം നടത്തിയില്ല

450 ഓളം അസിസ്റ്റൻ്റ്, 150 ഓളം പ്യൂൺ നിയമനങ്ങൾക്കുള്ള ഇൻറർവ്യൂ പൂർത്തിയാക്കിയ ശേഷം നിയമനം നടത്താതെയാണ് അദ്ദേഹം മടങ്ങിയത്. കാരണം എന്തെന്നറിയാമോ, ഇൻ്റർവ്യൂവിൽ വൻ ക്രമക്കേട് നടന്നുവെന്നും വൻ അഴിമതിക്ക് വഴിവെച്ചുവെന്നും തിരിച്ചറിഞ്ഞ അദ്ദേഹം അക്കാര്യം ഫയലിൽ കുറിപ്പായി എഴുതി വെച്ചു. സെലക്ഷൻ ബോർഡ് ചെയർമാനായ വിസിയാണ് ഈ നോട്ട് എഴുതിയത് എന്ന് ഓർക്കണം.

തൻ്റെ കാലത്ത് ഈ നിയമനം നടത്തില്ലെന്നും ക്രമക്കേട് നടന്നുവെന്നും വിവരങ്ങൾ എല്ലാം ഗവർണറെ അറിയിക്കുമെന്നും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിസി വെളിപ്പെടുത്തിയത്. ഇത് വൻ വിവാദമായി. ഒന്ന്, രണ്ട് സിൻഡിക്കേറ്റ് മെമ്പർമാരാണ് അഴിമതിക്കാരെന്ന സൂചനയും അദ്ദേഹം നൽകി. എന്തായാലും 2015 ആഗസ്റ്റ് 11 ന് കാലാവധി തീരും വരെ അദ്ദേഹം ഒപ്പിട്ടില്ല.

ആരാണ് പിന്നെ വിസി ആയത്, നടന്നതെന്ത്

ആരാണ് പിന്നെ വിസി ആയത്, നടന്നതെന്ത്

ഇനിയാണ് കളി. തുടർന്ന് കാലിക്കറ്റിൽ വൈസ് ചാൻസലറായി വന്നത് ആരാണെന്ന് കേരളം ഓർക്കുന്നുണ്ടാകും. ഒരു യോഗ്യതയുമില്ലാതിരുന്നിട്ടും വൈസ് ചാൻസലറാകാൻ കുപ്പായം തുന്നി നടന്ന മുസ്ലിംലീഗുകാരനായ ഹൈസ്കൂൾ മാസ്റ്ററുടെ മരുമകൻ.

ലീഗിന്റെ സകല പിന്തുണയുണ്ടായിട്ടും വിസി മോഹം നടക്കാതെ പോയ, അമ്മാവനായ ഹമീദ് മാസ്റ്റർ സിൻഡിക്കേറ്റംഗവും മരുമകൻ മുഹമ്മദ് ബഷീർ വിസിയുമായ ആദ്യ യോഗം തീരുമാനിച്ചത് 600 ഓളം അസിസ്റ്റൻറ് - പ്യൂൺ നിയമന പ്രക്രിയക്ക് അനുമതി നൽകലായിരുന്നു. പിന്നീട് എല്ലാം അതിവേഗത്തിലായി. എല്ലാവരെയും നിയമിച്ചു.

ആ തോന്നിവാസം

ആ തോന്നിവാസം

വിസി ആയിരുന്ന അബ്ദുസലാം ആരോപിച്ച പ്രധാന കാര്യം, എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക് ഇൻറർവ്യൂവിൽ കുറഞ്ഞ മാർക്ക് നൽകിയെന്നതാണ്. അത് തെളിഞ്ഞു. പ്യൂൺ പരീക്ഷയിൽ 60 മാർക്ക് കിട്ടിയ പെൺകുട്ടിയെ വരെ ഇൻറർവ്യൂ ചെയ്ത് ലിസ്റ്റിൽ നിന്ന് പുറത്താക്കി. എൽഡിസി വരെ ഇൻറർവ്യൂ നടത്താത്ത നാട്ടിലാണ് ഈ തോന്ന്യാസം നടന്നത് എന്നോർക്കണം.

കാലടി സർവകലാശാലയിൽ ഇൻ്റർവ്യൂ ബോർഡിലെ ഒന്നോ, രണ്ടോ പേർ മാത്രമാണ് വിയോജനമറിയിച്ചത്. അന്ന് കാലിക്കറ്റിൽ ഇൻ്റർവ്യൂ ബോർഡിലെ ചെയർമാൻ തന്നെ അഴിമതി ആരോപിച്ചിട്ടു് ഒരാൾക്കും രക്തം തിളച്ചില്ല എന്ന് മാത്രമല്ല, മാധ്യമങ്ങളാരും ചർച്ചയും ചെയ്തില്ല.

പിന്നെയും കാലിക്കറ്റ് സർവകലാശാല സ്വന്തം ലിസ്റ്റിൽ നിന്ന് നിയമനം നടത്തികൊണ്ടിരുന്നു.അവസാനം ഗത്യന്തരമില്ലാതെ, ആളെ കിട്ടാത്ത ചില സംവരണ സീറ്റുകൾ (20 പോസ്റ്റ് ) പിഎസ് സിക്ക് നൽകിയതിനും കാലിക്കറ്റ് സാക്ഷിയായി.

മറ്റൊരു ക്രമക്കേട്

മറ്റൊരു ക്രമക്കേട്

അക്കാലത്ത് നടന്ന ഇതിനേക്കാളേറെ ഗൗരവതരമായ മറ്റൊരു ക്രമക്കേട് പറയാം. മുമ്പൊരു ക്രമക്കേട് ആരോപണത്തെത്തുടർന്ന്, ഗവ. ഏജൻസിയായ എൽബിഎസിനെ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി നൽകാൻ ഏൽപ്പിച്ചിരുന്നു. ഇൻറർവ്യൂ കഴിയാതെ ആ റാങ്ക് ലിസ്റ്റ് പൊളിക്കരുതെന്നായിരുന്നു ചട്ടം. അതായത്, ഉദ്യോഗാർത്ഥികളുടെ എഴുത്തുപരീക്ഷയിലെ മാർക്ക് കണ്ടാൽ ഇൻ്റർവ്യൂവിൽ പലർക്കും സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനാൽ ആയിരുന്നു അങ്ങനെ പറഞ്ഞത്. എന്നാൽ, ആ നിബന്ധനകളെല്ലാം മുസ്ലിം ലീഗുകാർക്ക് വേണ്ടി അട്ടിമറിച്ചു.

രാത്രി രണ്ട് മണി വരെയൊക്കെ ഇരുന്നായിരുന്നു അക്കാലത്ത് കാലിക്കറ്റ് സർവകലാശാലയിൽ തട്ടിപ്പുകാർക്ക് വേണ്ടി ലിസ്റ്റ് മാറ്റിയത്. യുഡിഎഫ് സിൻഡിക്കറ്റിന്റെ നിർദേശപ്രകാരം അവരുടെ പിണിയാളുകളായ മൂന്ന്, നാല് ഉദ്യോഗസ്ഥരാണ് എല്ലാ ക്രമക്കേടും നടത്തിയത്

അന്ന് കയറിയവർ

അന്ന് കയറിയവർ

അന്നത്തെ വിസിയുടെ അമ്മാവനായ വിവാദ നായകൻ പിൻവാതിലിലൂടെ നിയമിച്ച പാർട്ട് ടൈം സ്വീപ്പർമാരാണ് ഇന്ന് കാലിക്കറ്റ് സർവകലാശാലയുടെ തലപ്പത്ത് വരുന്നത്. അതായത്, പാർട് ടൈം തൂപ്പുകാരെ ആദ്യം ഫുൾ ടൈമാക്കി. പ്യൂൺ ആയി കയറിയവൻ പിറ്റേന്ന് ക്ലറിക്കൽ അസിസ്റ്റൻറ് ആയി. അവരിൽ പലരും ഇനി അസിസ്റ്റൻറ്റുമാരാകാൻ പോകുകയാണ്.

അവർ ഡിഗ്രി എഴുതി എടുക്കുന്നത് സ്വന്തം സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നിന്നാണ് എന്ന് കൂടി ഓർക്കണം. സിഎച്ച് മുഹമ്മദ് കോയയുടെ പിൻമുറക്കാരായ ലീഗുകാർ കാശ് വാങ്ങി കാട്ടിക്കൂട്ടിയ ക്രമക്കേടിന്റെ ഒരു ഭാഗം മാത്രമാണിത്.

കീശ നിറയ്ക്കാൻ എളുപ്പം

കീശ നിറയ്ക്കാൻ എളുപ്പം

പിഎസ് സി പരീക്ഷയുടെ പ്രായം കഴിഞ്ഞ ഒരാളെ സുവോളജിയിൽ അധ്യാപകനാക്കാൻ ആ തസ്തിക സംവരണമാക്കി മാറ്റിയതും അക്കാലത്താണ്. ആ മാന്യവ്യക്തി ആഗോള പക്ഷിപിടുത്തക്കാരൻ കൂടിയാണ് എന്നതും മലബാറുകാർ മറന്നിട്ടില്ല .

വിദ്യാഭ്യാസക്കച്ചവടത്തിൽ കീശ നിറയാൻ കൂടുതൽ എളുപ്പം ക്ലർക്കുമാരെ നിയമിക്കലാണ് എന്നറിയാമായിരുന്ന ലീഗ് അതിനാണ് മുൻഗണന നൽകിയിരുന്നത്. പ്യൂൺ പോസ്റ്റിൽ എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചയാളെ ഇൻ്റർവ്യൂവിൽ പുറത്താക്കിയ ഏക ക്രഡിറ്റും ലീഗ് സിൻഡിക്കേറ്റിന് സ്വന്തമാണ്.

2015 നും മുന്പത്തെ ഒഴിവുകൾ

2015 നും മുന്പത്തെ ഒഴിവുകൾ

ഇനി ഇവരുടെ പ്രധാന ആരോപണം ഇപ്പോൾ നിയമനം തകൃതിയാണ് എന്നാണല്ലോ.

2015 ന് മുമ്പേ ഈ ഒഴിവുകളുണ്ട്. രണ്ട് യുഡിഎഫ് വൈസ് ചാൻസലർമാർ വന്നിട്ടും നിയമനം നടത്തിയില്ല. നാക് പല തവണ പറഞ്ഞിരുന്നു ഒഴിവുകൾ നികത്താൻ. ഇതാണ് ഇപ്പോൾ നികത്തിക്കൊണ്ടിരിക്കുന്നത്. അല്ലാതെ, നിങ്ങൾ പറയുന്നത് പോലെ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന തിരുകിക്കയറ്റൽ അല്ല. പിഎച്ച്ഡി ക്കാരിൽ നിന്ന് വല്ലാതെ കാശ് കിട്ടില്ല. അതാണ് യുഡിഎഫും ലീഗും അക്കാലത്ത് നിയമനം നടത്താതിരുന്നത്. മനസിലായില്ലേ, ആരാണ് ആർത്തിപ്പണ്ടാരങ്ങൾ എന്ന്.
ഹൈസ്കൂൾ അധ്യാപകനെ വിസിയാക്കാൻ നടന്ന മുസ്ലിം ലീഗും കോൺഗ്രസുമാണ് ഇപ്പോൾ പറയുന്നത്, ഹയർ സെക്കൻഡറി അധ്യാപന പരിചയമുള്ള ഒരു വ്യക്തി അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചു എന്ന്.

കാട്ടുകൊള്ള നടന്ന നിങ്ങടെ ഭരണകാലമല്ല ലീഗ് വിദ്യാഭ്യാസ കച്ചവടക്കാരേ ഇത്...
ഭരണം വേറെയാണ്... അപ്പോൾ ഭരണം കിട്ടാൻ നിങ്ങൾ ചാടി ചാടി നടക്ക്

എംബി രാജേഷിന്റെ ഭാര്യ ആയതിനാൽ

എംബി രാജേഷിന്റെ ഭാര്യ ആയതിനാൽ

ഒരു കാര്യം പറയാം മന്ത്രി കെടി ജലീൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നു എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ സ്വർണക്കടത്തുകാരനാക്കിയ മാധ്യമങ്ങൾ, നി നിത കണിച്ചേരി എംബി രാജേഷിന്റെ ഭാര്യ ആയതിനാൽ മാത്രമാണ് അവർക്ക് യോഗ്യതയില്ലെന്ന് പറയുന്നത്.

നിങ്ങൾ ക്രൂശിച്ച ജലീൽ നിരപരാധിയായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു. നിനിതയുടെ കാര്യത്തിലും അതുണ്ടാകും. പഠിച്ച് യോഗ്യത നേടിയിട്ട് തന്നെയാണ് നിനിത കണിച്ചേരി ഒരധ്യാപികയായി മാറിയത്.

എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കി ഹിക്മത്തുള്ളഎംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കി ഹിക്മത്തുള്ള

English summary
Appointment of MB Rajesh's wife Ninitha Kanichery in Kalady University: Reply for UDF allegations by Titto Antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X