കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനിയും ഇതുവഴി വരരുതേ , സ്ത്രൈണ കാമസൂത്ര ആനകളെയും എഴുന്നള്ളിച്ച് കൊണ്ട്...' ഇന്ദിരയ്ക്കെതിരെ ജലജ മോൾ

Google Oneindia Malayalam News

ഫേസ്ബുക്കിലെ വർഗ്ഗീയ, വംശീയ പരാമർശങ്ങളുടെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയും ആയ കെആർ ഇന്ദിര. ഫേസ്ബുക്കിൽ ഇന്ദിര നടത്തിയ പരാമർശങ്ങളിൽ പലതും ഇത്തരത്തിലുള്ളതാണെന്നതിൽ തർക്കമില്ല. ഈ വിഷയത്തിൽ ഇവർക്കെതിരെ പോലീസിൽ പരാതിയും നൽകപ്പെട്ടുകഴിഞ്ഞു.

'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

കെആർ ഇന്ദിരയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ദിര എഴുതി, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'സ്ത്രൈണകാമസൂത്ര' യുടെ ഇല്ലസ്ട്രേറ്റർ ആയിരുന്ന ജലജ മോളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇത്ര സ്ത്രീവിരുദ്ധവും വംശീയവുമായ അധിക്ഷേപം ഇതിന് മുമ്പ് കേരളത്തിലിരുന്നു കൊണ്ട് ഉത്തവരാദിത്ത്വപ്പെട്ട സ്ഥാപനത്തിന്റെ ഉയർന്ന പദവി വഹിക്കുന്ന ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല എന്നാണ് ജലജമോൾ പറയുന്നത്. ജലജമോളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം....

സ്ത്രീകളെ ലൈംഗിക സമത്വം പഠിപ്പിക്കാൻ

സ്ത്രീകളെ ലൈംഗിക സമത്വം പഠിപ്പിക്കാൻ

വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയിൽ സഹികെട്ട് സ്ത്രീകളെ ലൈംഗിക സമത്വം പഠിപ്പിക്കാൻ സ്ത്രൈണ കാമസൂത്രമെഴുതിയ സ്ത്രീയാണ് കെആർ ഇന്ദിര. ഡിസി ബുക്ക്സ് 2012-ൽ പുറത്തിറക്കിയ ഈ പുസ്തകം സ്ത്രീ പുരുഷൻമാർക്കിടയിൽ സർവേ നടത്തി 4 വർഷം കൊണ്ട് പൂർത്തിയാക്കിയതാണെന്ന അവകാശവാദവുമുണ്ട്.

ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല

ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല

താത്തമാർ പന്നികളപ്പോലെ പെറ്റുകൂട്ടുമെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും ഭൂമിയെ ഇവരിൽ നിന്ന് രക്ഷപ്പെടുത്താൻ എന്ന് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ഇവരൊക്കെയാണല്ലോ സ്ത്രീ സമത്വത്തെക്കറിച്ച് സംസാരിക്കുന്നത്? ഇത്ര സ്ത്രീവിരുദ്ധവും വംശീയവുമായ അധിക്ഷേപം ഇതിന് മുമ്പ് കേരളത്തിലിരുന്നു കൊണ്ട് ഉത്തവരാദിത്ത്വപ്പെട്ട സ്ഥാപനത്തിന്റെ ഉയർന്ന പദവി വഹിക്കുന്ന ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല.
എഴുത്തുകാരിയാണത്രേ. ആസ്സാമിനെക്കുറിച്ചാവട്ടെ, ബാബ്റി മസ്ജിദിനെക്കുറിച്ചാവട്ടെ, വംശീയ വിദ്വേഷം തന്നെയാണ് പുറത്തേക്ക് വമിക്കുന്നത്.

രാഷ്ട്രീയ പദ്ധതി നെറികേട്

രാഷ്ട്രീയ പദ്ധതി നെറികേട്

കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കാൻ ഇനി ഇന്ത്യയിൽ കൂടി ഒരു ഹോളോകോസ്റ്റ് നടത്താമെന്നാണ് ഇവരുടെ അഭിപ്രായം.മുസ്ലിം - ദളിത് വിരുദ്ധതയും, മതരാഷ്ട്ര വാദവും മാത്രം കൈമുതലായുള്ള ചിന്തകളിലെ നെറികേട് ആണ് ഇവരുടെ രാഷട്രീയ പദ്ധതി എന്ന് പറയാതെ വയ്യ! ഇവരുടെയൊക്കെ വർഗ്ഗീയത തുറന്ന് കാട്ടുന്ന കാലം ഇപ്പോഴെങ്കിലും ആയതിൽ ആശ്വസിക്കാം. ഇനിയെങ്കിലും ജാഗ്രത പുലർത്താമല്ലോ.

ആകെ ചെയ്ത ഒരു ഇല്ലസ്ട്രേഷൻ

ആകെ ചെയ്ത ഒരു ഇല്ലസ്ട്രേഷൻ

ജീവിതത്തിൽ ഇക്കാലത്തിനിടയിൽ ഒരേയൊരു പുസ്തകത്തിന് വേണ്ടിയാണ് ഇല്ലസ്ട്രേഷൻ ചെയ്തിട്ടുള്ളത്. കാമശാസ്ത്രത്തിന്റെ സ്ത്രീ വെർഷന് വേണ്ടി ഒരു സ്ത്രീ തന്നെ വരക്കണമെന്ന് ആവശ്യമുന്നയിച്ച് ഡിസി ബുക്ക്സ് സമീപിച്ചപ്പോൾ മേൽപ്പറഞ്ഞ സ്ത്രൈണ കാമസൂത്രത്തിന് വേണ്ടി. സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷൻ വെളുത്തവനും സുന്ദരനുമല്ലാത്തതിനും, ശരീരത്തിന്റെ അഴകളവുകൾ (Anatomy) ഇങ്ങനെയാണോ?എന്നും ഫോണിൽ വിളിച്ച് പരാതി പറഞ്ഞയാളാണ്. വ്യവസ്ഥാപിത അഴകളവുകൾ അല്ലെന്നായിരുന്നു പരാതി.

വംശീയ വിദ്വേഷം തന്നെ

വംശീയ വിദ്വേഷം തന്നെ

ആറടി പൊക്കമുള്ള സിക്സ്പാക്ക് മാത്രമല്ല, കറുത്തവരും, പൊക്കം കുറഞ്ഞവരും, മെലിഞ്ഞവരും, തടിച്ചവരും, വയറുള്ളവരും, കഷണ്ടിയുള്ളവരും എല്ലാം നിറഞ്ഞതാണ് പുരുഷലോകം ഇതിലാരാണ് നിങ്ങളുടെ റോൾ മോഡൽ? എന്നായിരുന്നു അന്ന് എന്റെ ഉത്തരം.
വംശീയ വിദ്വേഷം തന്നെയായിരിക്കും അന്നും അവരെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത് എന്ന് ഇന്ന് തിരിച്ചറിയുന്നു. പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

കാരണം ബോധ്യപ്പെട്ടു

കാരണം ബോധ്യപ്പെട്ടു

അന്ന് അവർക്ക് ഇഷ്ടപ്പെടാതിരുന്നത് എന്റെ ചിത്രങ്ങളിലെ സ്ത്രീ പുരുഷ ബന്ധങ്ങൾ ചിത്രീകരിച്ചതിലെ, സ്ത്രീ പുരുഷ-സമത്വ രാഷ്ട്രീയ ബോധ്യങ്ങളിലെ ശരി കൊണ്ടാണെന്നത് എനിക്ക് ഉറപ്പിക്കാം. അതിൽ അഭിമാനിക്കുകയും ചെയ്യുന്നു.
അന്നവരുടെ വഷളൻ കമന്റിനു ശേഷം ഞാൻ വരച്ചത് മുത്തുച്ചിപ്പിക്കല്ലെന്നും സ്ത്രീകളുടെ കാമശാസ്ത്രത്തിനുമാണെന്ന് പറഞ്ഞ് സമാധാനിച്ചിരിക്കുകയായിരുന്നു.
(എന്തായാലും അന്ന് എനിക്ക് ഇല്ലസ്ട്രേഷനു വേണ്ടി DC തന്ന തുക കേരളത്തിലെ ഇല്ലസ്ട്രേഷൻ ചെയ്യുന്ന ആർട്ടിസ്റ്റുകൾക്ക് കൊടുത്തിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണ് എന്നാണ് ചിലർ പിന്നീടെന്നോട് പറഞ്ഞത്.
ഒരു ലക്ഷത്തി അമ്പത്തിയെണ്ണായിരം രൂപ.
അതിൽ ഡിസി ബുക്സിനോടുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു.)

ലജ്ജാകരമായ കാഴ്ചപ്പാട്

കെആർ ഇന്ദിര, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ എത്ര ലജ്ജാകരമായ കാഴ്ചപ്പാടാണ് നിങ്ങൾക്കുള്ളത്? അപരന്റെ അന്തസ്സിനേയും വ്യക്തിത്വത്തേയും ശരീരത്തേയും ബഹുമാനിക്കാൻ എന്നാണ് താങ്കൾക്ക് കഴിയുക?കുറഞ്ഞ പക്ഷം ഇനിയും ഇതുവഴി വരരുതേ സ്ത്രീകൾക്ക് വേണ്ടി/സ്ത്രീപക്ഷമെന്ന വാദമുന്നയിച്ച്, സ്ത്രൈണ കാമസൂത്ര ആനകളെയും എഴുന്നള്ളിച്ച് കൊണ്ട്..

English summary
Artist Jalaja Mol against KR Indira on her racial and communal remarks on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X