കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്

Google Oneindia Malayalam News

പിസി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിര്‍പ്പിന് കാര്യമായ ഫലമൊന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് സീറ്റുകള്‍ പിസി ജോര്‍ജ്ജിന് യുഡിഎഫ് അനുവദിച്ചേക്കുമെന്നും വാര്‍ത്തകള്‍ വരുന്നു.

പിസി ജോര്‍ജ് യുഡിഎഫില്‍ എത്തും, കോട്ടയം പിടിക്കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്, ചര്‍ച്ച രണ്ടിടത്ത്!!പിസി ജോര്‍ജ് യുഡിഎഫില്‍ എത്തും, കോട്ടയം പിടിക്കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്, ചര്‍ച്ച രണ്ടിടത്ത്!!

മത്സരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാര്‍? ബിജെപിയില്‍ ചേരാനും! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോമത്സരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാര്‍? ബിജെപിയില്‍ ചേരാനും! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോ

പിസി ജോര്‍ജ്ജ് എന്ന രാഷ്ട്രീയക്കാരന്‍ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങളും ഇതോടൊപ്പം ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പിസിജോര്‍ജ്ജിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്. അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം...

ശശികലയേക്കാൾ വിഷം

ശശികലയേക്കാൾ വിഷം

ഈയടുത്ത കാലത്ത് ശശികലയേക്കാൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വർഗ്ഗീയ വിഷം കുത്തിവെക്കാൻ ഓടിനടന്നിരുന്ന ഒരാളെയാണ് ഇപ്പോൾ യു ഡി എഫ് അവരുടെ രക്ഷകനായി എഴുന്നള്ളിച്ചു കൊണ്ട് വരാൻ പോകുന്നത്.
കേരളത്തിലെ നാല് ജില്ലകളിൽ മുസ്‌ലിം പേരുള്ള കളക്ടർമാർ വന്നപ്പോഴും ഒരു സർവകലാശാലയിൽ ഒരു മുസ്‌ലിം വി സി വന്നപ്പോഴും കൃസ്തീയ സമൂഹത്തിനിടയിൽ അതിന്റെ പേരിൽ വലിയ ആശങ്കകൾ സൃഷ്ടിക്കാൻ വിഷം ചീറ്റുകയായിരുന്നു ഇയാൾ.

മുസ്ലീം വിരുദ്ധത

മുസ്ലീം വിരുദ്ധത

അവിചാരിതമായി പുറത്ത് വന്ന ഏതാനും വീഡിയോ ക്ലിപ്പുകളിലും ടെലിഫോൺ സംഭാഷണങ്ങളിലും അത്രയും വിഷം ചീറ്റിയിട്ടുണ്ടെങ്കിൽ പുറത്ത് വരാത്ത എത്രയെണ്ണം വേറെ രഹസ്യമായി നടന്നിട്ടുണ്ടാകും. ഒരു പ്രദേശത്തെ മുസ്ലിം സമൂഹത്തെക്കുറിച്ച് അയാൾ നടത്തിയ പരാമർശം ഇവിടെ എഴുതാൻ പോലും കൊള്ളില്ല.

എത്ര അപകടകരമായ രാഷ്ട്രീയം

എത്ര അപകടകരമായ രാഷ്ട്രീയം

ജനസംഖ്യയിൽ പതിനാല് ശതമാനമുള്ള മുസ്ലിംകൾക്ക് ഇന്ത്യൻ ബ്യൂറോക്രസിയിലെ പ്രാതിനിധ്യം വെറും രണ്ടര ശതമാനമാണ് എന്നതാണ് ഗ്രൗണ്ട് റിയാലിറ്റി, അതാണ് സച്ചാർ കമ്മീഷൻ കണ്ടെത്തിയത്. കേരളത്തിലാകട്ടെ ജനസംഖ്യയിൽ ഇരുപത്തിയേഴ് ശതമാനമുള്ള ഒരു സമൂഹത്തിൽ നിന്ന് പതിനാല് ജില്ലകളിൽ ഏതാനും കളക്ടർമാർ ഉണ്ടായാൽ, പല യൂണിവേഴ്സിറ്റികളിൽ ഒന്നിൽ ആ സമുദായത്തിൽ നിന്നൊരാൾ വൈസ് ചാൻസലറായി വന്നാൽ, ഇതുപോലെ കലിയിളകാൻ മാത്രം വിഷം ഉള്ളിലുണ്ടെങ്കിൽ എത്ര അപകടകരമായ രാഷ്ട്രീയത്തിന്റെ വക്താവായിരിക്കും അയാൾ?

ഇപ്പോൾ മാപ്പ് പറഞ്ഞ് നടക്കുന്നു

ഇപ്പോൾ മാപ്പ് പറഞ്ഞ് നടക്കുന്നു

ഓരോ സ്ഥാനത്തുമെത്തുന്ന മനുഷ്യരുടെ ജാതിയും മതവും നോക്കി ഇങ്ങനെ കണക്ക് പറഞ്ഞു സമുദായങ്ങളെ തമ്മിൽ അകറ്റി നിർത്തുന്ന രാഷ്ട്രീയ വിഷങ്ങളെ ആട്ടിയോടിക്കുന്നതിന് പകരം വീണ്ടും സ്ഥാനമാനങ്ങൾ നല്കി എഴുന്നള്ളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ഇപ്പോൾ മാപ്പ് പറഞ്ഞു നടക്കുകയാണ് കക്ഷി. കേരളത്തിലെ ഏറ്റവും അവസരവാദിയായ രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാൽ വേറെ ഒരാളെ ഇതുപോലെ ചൂണ്ടിക്കാണിക്കാൻ കഴിയില്ല. രാഷ്ട്രീയ രംഗത്ത് ഏതെണ്ടെല്ലാവരും അവസരവാദികളാണെങ്കിലും ഇതുപോലെ നിമിഷങ്ങൾക്കകം നിറം മാറാനും വായിൽ തോന്നിയത് വിളിച്ചു പറയാനും കഴിയുന്ന വേറൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല.

പൂഞ്ഞാറിനപ്പുറം നയൈപ്പൈസ സ്വാധീനമില്ലാത്ത ആൾ

പൂഞ്ഞാറിനപ്പുറം നയൈപ്പൈസ സ്വാധീനമില്ലാത്ത ആൾ

കേരളത്തിന്റെ ചീഫ് വിപ്പാക്കി, ക്യാബിനറ്റ് പദവിയും നൽകി ബഹുമാനിച്ചിരുത്തിയപ്പോഴും യുഡിഎഫിനെ നിരന്തരം ആക്രമിച്ചും മാധ്യമകൂട്ടുകെട്ടുകളിലൂടെ വിവാദ വാർത്തകൾ തുടരെത്തുടരെ സൃഷ്ടിച്ചും ആ മുന്നണിയെത്തന്നെ തകർക്കാൻ ശ്രമിച്ച ആളാണത്രെ ഇനി അവരുടെ രക്ഷകൻ.. അതും പൂഞ്ഞാറിനപ്പുറത്ത് ഒരു നയാപ്പൈസയുടെ സ്വാധീനമില്ലാത്ത ഒരാൾ.. എന്തൊക്കെ കാണണം നമ്മൾ.

എന്താണ് ഇവരുടെ തലയിലെ രാഷ്ട്രീയ വിവേകം

എന്താണ് ഇവരുടെ തലയിലെ രാഷ്ട്രീയ വിവേകം

ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്ന പൗരത്വബില്ലിനെതിരെയുള്ള ശക്തമായ നിലപാടുകളിലൂടെ മുസ്ലിം സമൂഹത്തിന്റെ മനസ്സിലേക്ക് ഇടതുപക്ഷവും ഈ സർക്കാരും കൂടുതൽ വേരോട്ടം നടത്തുകയും സമസ്ത പോലെയുള്ള മതസംഘടനകൾ പോലും വിമർശനാത്മകമായ ഒരു സമീപനം യുഡിഎഫിനോട് സ്വീകരിക്കുകും ചെയ്യുന്ന രാഷ്ട്രീയ കാലാവസ്ഥയിലും സംഘ്പരിവാറിനേക്കാൾ കടുത്ത രൂപത്തിൽ വർഗ്ഗീയ വിഷം കേരളത്തിൽ വിതച്ചുകൊണ്ടിരിക്കുന്ന ഒരാളെ രക്ഷകനായി എഴുന്നള്ളിക്കണമെങ്കിൽ ഇവരുടെയൊക്കെ തലയിലെ രാഷ്ട്രീയവിവേകം എന്താണെന്നാണ് ഞാൻ ആലോചിക്കുന്നത്.

സെൽഫ് ഗോൾ

ഒരു ഭരണത്തുടർച്ചക്ക് വേണ്ടി ഇടതുപക്ഷം നിരന്തരം സ്‌കോറടിച്ചു മുന്നേറിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ കൂടെ ഇതുപോലെ സെൽഫ് ഗോളുമടിച്ച് അവരെ സഹായിച്ചുകൊണ്ടിരിക്കുന്ന ഒരു ടീമിനെക്കുറിച്ച് എന്ത് പറയാനാണ്.

ലീഗിന്റെ 'മോഡസ് ഓപ്പറാണ്ടി'യിൽ പകച്ച് കോൺഗ്രസ്; സീറ്റുകൾക്കായി അടിത്തട്ടിൽ നിന്ന് നീക്കം, എല്ലാ ജില്ലയിലുംലീഗിന്റെ 'മോഡസ് ഓപ്പറാണ്ടി'യിൽ പകച്ച് കോൺഗ്രസ്; സീറ്റുകൾക്കായി അടിത്തട്ടിൽ നിന്ന് നീക്കം, എല്ലാ ജില്ലയിലും

പിസി ജോര്‍ജ് വെട്ടില്‍; ചെന്നിത്തല പറയുന്നത്... യുഡിഎഫ് കേരള യാത്ര വരുന്നു, കൂടെ സീക്രട്ട് മൂവ്പിസി ജോര്‍ജ് വെട്ടില്‍; ചെന്നിത്തല പറയുന്നത്... യുഡിഎഫ് കേരള യാത്ര വരുന്നു, കൂടെ സീക്രട്ട് മൂവ്

Recommended Video

cmsvideo
SV pradeep's demise is not an accident says pc George | Oneindia Malayalam

English summary
Basheer Vallikkunnu compare PC George with KP Sasikala and criticise UDF move to accept him alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X