കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍റേയും ഭവ്യയുടേയും പ്രണയത്തെ തോല്‍പ്പിക്കാന്‍ കാന്‍സറിന് കഴിഞ്ഞില്ല.. വൈറല്‍ കുറിപ്പ്

  • By Desk
Google Oneindia Malayalam News

അര്‍ബുദത്തെ പ്രണയം കൊണ്ട് തോല്‍പ്പിക്കാനൊരുങ്ങി മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്ത് പിന്നീട് പ്രണയിക്കുകയും ഒരുമിച്ച് ജീവിതം തുടങ്ങാന്‍ തിരുമാനിക്കുകയും ചെയ്തപ്പോഴാണ് ഭവ്യയ്ക്ക് വന്ന കാന്‍സര്‍ ഇരുവരുടേയും ജീവിതത്തില്‍ വില്ലനായത്.

തനിക്ക് ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ.. നിലപാട് വ്യക്തമാക്കി നടി അനുശ്രീതനിക്ക് ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ.. നിലപാട് വ്യക്തമാക്കി നടി അനുശ്രീ

എന്നാല്‍ ഭവ്യയെ കാന്‍സറിന് വിട്ട് കൊടുക്കാന്‍ സച്ചിന്‍ ഒരുക്കമല്ലായിരുന്നു. ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയി സച്ചില്‍ ഭവ്യയുടെ ചികിത്സ നടത്തി .പിന്നീട് അങ്ങോട്ട് കണ്ണുനിറയ്ക്കുന്നതായിരുന്നു ഇരുവരുടേയും ജീവിതം. ആദ്യത്തെ കീമോ കഴിഞ്ഞപ്പോള്‍ വിവാഹം നിശ്ചയിച്ചു, എട്ടാമത്തെ കീമോ കഴിഞ്ഞപ്പോള്‍ വിവാഹവും.. പക്ഷെ ഇപ്പോള്‍ ഇവരുടെ ജീവിതം ഇങ്ങനെയാണ്

പ്രണയം

പ്രണയം

ക്യാൻസറിനെ തോൽപ്പിച്ച പ്രണയത്തിനൊടുവിൽ ഭവ്യയെ ജീവിത സഖിയാക്കി സച്ചിൻ. പ്രണയത്തിന് വേലി തീർക്കാൻ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നിൽ ക്യാൻസർ പോലും തോറ്റു പോയിരിക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇരുവരിലും പ്രണയം മൊട്ടിട്ട് ജീവിത സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ക്യാൻസറെത്തിയത്. എന്നാൽ കൂടുതൽ ആത്മവിശ്വാസം നൽകി തന്റെ പ്രണയിനിയെ കൂടെ ചേർത്തപ്പോൾ ലോകത്തിലെ പ്രണയ ചരിത്രങ്ങളെല്ലാം മുട്ടുകുത്തുകയാണിവിടെ.

തുറന്ന് പറഞ്ഞു

തുറന്ന് പറഞ്ഞു

കഴിഞ്ഞ വർഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തിൽ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്.

ഭവ്യയ്ക്ക് ജോലി

ഭവ്യയ്ക്ക് ജോലി

പ്രണയമൊട്ടുകൾ വിടർന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങൾ നെയ്തു. ഇതിനിടെ നിലമ്പൂർ ചന്തക്കുന്നിലെ ബാങ്കിൽ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടർ പഠനം നടത്തി ഉയർന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

 ചികിത്സിച്ചു

ചികിത്സിച്ചു

ഈ സമയത്താണ് ഭവ്യയിൽ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോൾ കാൻസർ സ്ഥിരീകരിച്ചു.എന്നാൽ ഭവ്യയെ തനിച്ചക്കാൻ സച്ചിന് കഴിഞ്ഞില്ല. തുടർ പഠനവും മറ്റു തൊഴിൽ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിൻ അവളെ ചികിൽസിച്ചു.

മാര്‍ബിള്‍ പണിയെടുത്ത്

മാര്‍ബിള്‍ പണിയെടുത്ത്

പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോൾ കൂലി പണിക്ക് ഇറങ്ങി. അച്ഛൻ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാൻ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാർബിൾ പണിയെടുത്താണ് സച്ചിൻ ചെലവ് കണ്ടെത്തുന്നത്.

കീമോ

കീമോ

ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോൾ. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോൾ തന്നെ വിവാഹ എൻഗേജ്‌മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നൽകാൻ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു.

വിവാഹം

വിവാഹം

എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിൻ പറഞ്ഞു.

ചേര്‍ത്തു പിടിച്ചു

ചേര്‍ത്തു പിടിച്ചു

രോഗത്തിന്റെ പിടിയിൽ അമർന്നു ഭവ്യയെ സച്ചിൻ ജീവിതത്തിലേക്ക് ചേർത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണൻ, ഭാനുമതി ദമ്പതികളുടെ മകൻ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകൾ ഭവ്യയും ആണ് ഇന്ന് വിവാഹിതരായത്.

 പുറം വേദന

പുറം വേദന

പഠന കാലത്ത് ഉള്ള പരിചയം പ്രണയത്തിലേക്ക് മാറി വിവാഹ സ്വപ്നങ്ങൾ പങ്കു വയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് ഭവ്യയെ പുറം വേദന പിടികൂടിയത്.പിന്നീട് ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഭവ്യയുടെ ചികിത്സ

ഭവ്യയുടെ ചികിത്സ

എല്ലിൽ പടർന്നു പിടിക്കുന്ന ക്യാൻസറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തിൽ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുമെന്ന്.

തുടര്‍ ചികിത്സ

തുടര്‍ ചികിത്സ

തുടർ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികൾക്കു മുന്നിൽ ചെയ്യാനുള്ളത് ചികിത്സാ സഹായം നൽകലാണ്. സുമനസുകൾ കനിഞ്ഞാൽ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാൻ സാധിക്കും.
സഹായമെത്തിക്കേണ്ട ഭവ്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഇതാണ്: BHAVYA P
Acc.number: 40160101056769. IFSC : KLGB0040160. KERALA GRAMIN BANK, KARULAI BRANCH.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രളയശേഷം ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം.. ഇരുതല മൂരികള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക്പ്രളയശേഷം ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം.. ഇരുതല മൂരികള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക്

English summary
bhavya and sachin wedding viral facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X